banner image

 

“ആത്മീയ ധൈര്യം” എന്ന ആശയം ബൈബിളിന്റെ പഠിപ്പിക്കലുകളിലും വിവരണങ്ങളിലും വേരൂന്നിയതാണ്. പ്രതികൂല സാഹചര്യങ്ങളിലോ അപകടത്തിലോ ഉള്ള ധൈര്യം, ശക്തി, നിർഭയത്വം എന്നിവയുമായി ഇത് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല വെല്ലുവിളികളെ അതിജീവിക്കാനും ദൈവം നൽകിയ ദൗത്യങ്ങൾ നിർവഹിക്കാനും ആളുകളെ പ്രാപ്തരാക്കുന്ന ഒരു പുണ്യമായി ഇത് കണക്കാക്കപ്പെടുന്നു. ദാവീദ് ഗോലിയാത്തിനെ പരാജയപ്പെടുത്തിയത്, തന്റെ ജനത്തെ രക്ഷിക്കാൻ രാജാവിനെ സമീപിച്ചതിലുള്ള എസ്ഥേറിന്റെ ധീരത, തീവ്രമായ എതിർപ്പുകൾക്കിടയിലും തന്റെ ദൗത്യത്തോടുള്ള യേശുവിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നിങ്ങനെ ബൈബിളിലുടനീളം നിരവധി കഥകളിൽ ആത്മീയ ധൈര്യം ഉദാഹരണമാണ്. ധൈര്യം ലഭിക്കുന്നത് ദൈവത്തിലുള്ള വിശ്വാസത്തിൽ നിന്നാണെന്നും അവനിൽ ആശ്രയിക്കുന്നവർ ശക്തരാകുകയും ഏത് വെല്ലുവിളി നേരിടാൻ സജ്ജരാകുകയും ചെയ്യുമെന്നും ബൈബിൾ പഠിപ്പിക്കുന്നു.

ധൈര്യ പരീക്ഷണം

എന്റെ മകൾ എവിടെയെന്നു നോക്കാനായി ഞാൻ അടുക്കളയിലേക്ക് നടന്നു, അവിടെ അവൾ വളരെ തീവ്രവും വേദനാജനകവുമായ ഒരു പരീക്ഷണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടു മടക്കുള്ള ഒരു വാതിലിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിച്ചു ചേരുന്ന സ്ഥലത്ത് അവൾ ഒരു കയ്യുടെ ചെറുവിരൽ കുത്തിയിറക്കി. മറ്റേ കൈകൊണ്ട് അവൾ വാതിലടയ്ക്കാനൊരുങ്ങുകയായിരുന്നു! എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, അവൾ പറഞ്ഞത്, “ഞാൻ എന്റെ ധൈര്യം പരിശോധിക്കുന്നു” എന്നാണ്.   കൂടുതല് വായിക്കുക

തീയിൽ ധൈര്യം

പ്രതീക്ഷകളുടെയും സാധ്യതകളുടെയും ഒരു മധുര കാലത്തിലാണ് നമ്മൾ. വർഷം എത്ര പ്രയാസമേറിയതാണെങ്കിലും, നമ്മിൽ മിക്കവരും മികച്ചതും തിളക്കമുള്ളതുമായ ഒരു പുതുവർഷത്തിനായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. കഴിഞ്ഞ വർഷാവസാനം, പ്രസവാവധിക്ക് പോകുന്ന ഒരു സഹപ്രവർത്തകയുടെ ഓഫീസ് ഉത്തരവാദിത്തങ്ങൾ കൂടി എന്റെ ജോലിക്കൊപ്പം കൈകാര്യം ചെയ്യുക എന്ന ദുഷ്‌കരമായ കാര്യം ഞാൻ ഏറ്റെടുക്കണമെന്ന് എനിക്കറിയാമായിരുന്നു.  കൂടുതല് വായിക്കുക

അസാധാരണമായ ധൈര്യം

1478-ൽ, ഇറ്റലിയിലെ ഫ്ലോറൻസ് ഭരണാധികാരിയായിരുന്ന ലോറെൻസോ ഡി മെഡിസി തന്റെ ജീവനുനേരെയുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. നേതാവിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ അതൊരു യുദ്ധത്തിന് തുടക്കമിട്ടു. സ്ഥിതി കൂടുതൽ വഷളായപ്പോൾ, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായി, എന്നാൽ ലോറെൻസോയുടെ ധീരമായ പ്രവൃത്തി എല്ലാം മാറ്റിമറിച്ചു. നിരായുധനായി ഏകനായി അദ്ദേഹം രാജാവിനെ സന്ദർശിച്ചു.   കൂടുതല് വായിക്കുക

 

ധീരനായിരിക്കുവാനുള്ള ക്ഷണനം

ശലോമോന്റെ വിറയാർന്ന ഹൃദയം അറിഞ്ഞുകൊണ്ട് ദാവീദ് തന്റെ മകനെ ശക്തമായ വക്കുകളാൽ ബലപ്പെടുത്തി: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു”. യഥാർത്ഥ ധൈര്യം ഒരിക്കലും ശലോമോൻറെ സ്വന്തം കഴിവിൽ നിന്നോ ആത്മവിശ്വാസത്തിൽ നിന്നോ ഉണ്ടായതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതിൽ നിന്നാണ് ലഭിച്ചത്  കൂടുതല് വായിക്കുക

 

നമ്മൾ ധൈര്യം ധരിക്കുന്നു

ഇസ്രായേൽ രാജാവ് തന്നെ പിടികൂടാൻ അമ്പത് ദൂതന്മാരെ അയച്ചപ്പോഴും ഏലിയാവ് ഭയപ്പെടാൻ തയ്യാറായില്ല. ദൈവം തന്നോടൊപ്പമുണ്ടെന്ന് പ്രവാചകന് അറിയാമായിരുന്നു, അവൻ ആകാശത്തു നിന്ന് തീ ഇറങ്ങട്ടെ എന്ന് പറഞ്ഞു, അത് എല്ലാ ദൂതന്മാരെയും ദഹിപ്പിച്ചു കളഞ്ഞു. രാജാവ് കൂടുതൽ ദൂതന്മാരെ അയച്ചു, ഏലിയാവ് അത് വീണ്ടും ചെയ്തു.    കൂടുതല് വായിക്കുക

 

ധൈര്യത്തോടെ നിൽക്കാൻ

തങ്ങളുടെ ഭയങ്ങളെ അഭിമുഖീകരിക്കാനും ദൈവത്തെക്കുറിച്ചുള്ള സത്യത്തോട് പറ്റിനിൽക്കാനും മോശ ഇസ്രായേല്യരെ ഉദ്‌ബോധിപ്പിച്ചു. മോശ ഉടൻ പിടിക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടപ്പോൾ അവരുടെ നേതാവായ മോശ അവർക്ക് ഒരു അചഞ്ചലമായ സന്ദേശം കൊടുത്തു: “ബലവും ധൈര്യവുമുള്ളവരായിരിക്കുക. നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോടൊപ്പമുണ്ട്.   കൂടുതല് വായിക്കുക

 

ദൈവത്തിന്റെ ഉറപ്പ്

നിങ്ങൾ എന്തിനെക്കുറിച്ചാണ് വിഷമിക്കുന്നത്? അത് എന്ത് തന്നെ ആയാലും, നിങ്ങൾ അതിൽ ഒരു ഭീരുവല്ല; നിങ്ങൾ അതിനെ നേരിടാൻ തയ്യാറാണ്, എന്നിട്ടും നിങ്ങൾക്ക് ഭയം തോന്നുന്നു. “എന്നാൽ ഈ നിമിഷം, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽപ്പോലും, “കർത്താവ് എന്റെ സഹായിയാണ്” എന്ന് സ്വയം പറയുക, നിങ്ങളെ സഹായിക്കാൻ ഒന്നുമില്ലെന്നോ അല്ലെങ്കിൽ ആരും ഇല്ലെന്നോ തോന്നുന്നുവെങ്കിൽ.  കൂടുതല് വായിക്കുക