ദൈവശാസ്ത്രജ്ഞനായ ബ്രൂസ് വെയര്‍ ബാലനായിരുന്നപ്പോള്‍, 1 പത്രൊസ് 2:21-23 നമ്മെ യേശുവിനെപ്പോലെയാകാന്‍ വിളിക്കുന്നതില്‍ നിരാശനായി. തന്റെ ചെറുപ്പകാലത്തെ പ്രകോപനത്തെക്കുറിച്ച് വെയര്‍ തന്റെ ദി മാന്‍ ക്രൈസ്റ്റ് ജീസസ് എന്ന പുസ്തകത്തില്‍ എഴുതി, ‘ഇതു ശരിയല്ല, ഞാന്‍ തീരുമാനിച്ചു. ‘പാപം ചെയ്യാത്തവന്റെ’ ചുവടുകള്‍ പിന്തുടരാന് ഈ ഭാഗം പറയുമ്പോള്‍ പ്രത്യേകിച്ചും. ഇത് തികച്ചും വിചിത്രമാണ്. . . . നാം അതിനെ ഗൗരവമായി എടുക്കണമെന്നു പറയുമ്പോള്‍ ദൈവത്തിന് എങ്ങനെ അത് അര്ത്ഥമാക്കാന് കഴിയുമെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.’
എന്തുകൊണ്ടാണ് വെയര്‍ ഇത്തരത്തിലുള്ള ഒരു ബൈബിള്‍ ആഹ്വാനത്തെ ഇത്ര ഭയപ്പെടുന്നതെന്ന് എനിക്കു മനസ്സിലാകും! ഒരു പഴയ ഗാനം പറയുന്നു, ‘യേശുവിനെപ്പോലെയാകാന്‍, യേശുവിനെപ്പോലെയാകാന്‍. അവനെപ്പോലെ ആകാന്‍ എന്നാഗ്രഹം.” എന്നാല്‍ വെയര്‍ ശരിയായി സൂചിപ്പിച്ചതുപോലെ, നമുക്ക് അത് ചെയ്യാന്‍ കഴിവില്ല. നമുക്ക് സ്വയമായി ഒരിക്കലും യേശുവിനെപ്പോലെയാകാന്‍ കഴിയില്ല.
എന്നാല്‍, നമ്മെ അങ്ങനെ കൈവിടുന്നില്ല. ക്രിസ്തു നമ്മില്‍ ഉരുവാകുന്നതിന്റെ ഭാഗമായി പരിശുദ്ധാത്മാവിനെ നമുക്കു നല്കിയിരിക്കുന്നു (ഗലാത്യര്‍ 4:19). അതിനാല്‍, ആത്മാവിനെക്കുറിച്ചുള്ള പൗലൊസിന്റെ മഹത്തായ അധ്യായത്തില്‍ ഇപ്രകാരം നാം വായിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല, ‘അവന് മുന്നറിഞ്ഞവരെ തന്റെ പുത്രന് അനേകം സഹോദരന്മാരില് ആദ്യജാതന് ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു” (റോമര്‍ 8:29). ദൈവം തന്റെ പ്രവൃത്തി നമ്മില്‍ പൂര്‍ത്തീകരിക്ക തന്നെ ചെയ്യും. നമ്മില്‍ വസിക്കുന്ന യേശുവിന്റെ ആത്മാവിലൂടെ അവന് അത് ചെയ്യുന്നു.
നമ്മിലുള്ള ആത്മാവിന്റെ പ്രവര്‍ത്തനത്തിന് നാം വഴങ്ങുമ്പോള്‍, നാം യഥാര്‍ത്ഥത്തില്‍ യേശുവിനെപ്പോലെയാകും. അത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ആഗ്രഹമാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!
ആത്മാവിന്റെ ഫലത്തിന്റെ ഏത് ഗുണമാണ് നിങ്ങള്‍ ഉന്നതമായ അളവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്? (ഗലാത്യര്‍ 5:22-23 കാണുക). അങ്ങനെ ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതെന്താണ്?
പിതാവേ, ഞാന്‍ അങ്ങയുടെ പുത്രനെപ്പോലെയാകാന് ആഗ്രഹിക്കുന്നു, പക്ഷേ പലപ്പോഴും വാക്കിലോ ചിന്തയിലോ പ്രവൃത്തിയിലോ വീണുപോകുന്നു. എന്നോട് ക്ഷമിക്കുകയും യേശു എന്നില്‍ രൂപപ്പെടേണ്ടതിന് അങ്ങയുടെ ആത്മാവിന്റെ പ്രവൃത്തിക്ക് വഴങ്ങാന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.