Month: ഡിസംബര് 2021

ദൈവത്തിന്റെ വടക്കുനോക്കിയന്ത്രം

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്,വാൾഡിമർ സെമെനോവ് എന്ന ജൂനിയർ എൻജിനിയർ, എസ് എസ് അൽകോവ ഗൈഡ് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്ന കാലത്ത്, നോർത്ത് കരോലീനയുടെ തീരത്ത് നിന്ന് ഏകദേശം മൂന്നൂറ് മൈൽ ദൂരെ മാറി ഒരു ജർമ്മൻ അന്തർവാഹിനികപ്പൽ പ്രത്യക്ഷപ്പെട്ട് കപ്പലിനെതിരേ വെടി ഉതിർത്തു. വെടിയേറ്റ കപ്പൽ തീ പിടിച്ച് , മുങ്ങുവാൻ തുടങ്ങി. സെമനോവയും അദ്ദേഹത്തിന്റെ ജോലിക്കാരും ചേർന്ന്, ലൈഫ് ബോട്ട് വെള്ളത്തിൽ ഇറക്കി ,വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പൽ ചാലുകൾ കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി.മൂന്നു ദിവസങ്ങൾക്ക് ശേഷം, ഒരു റോന്തു ചുറ്റുന്ന വിമാനം ഇവരുടെ ലൈഫ് ബോട്ട് കണ്ട് തിരിച്ചറിഞ്ഞ് അടുത്ത ദിവസം യു എസ് എസ്  ബ്രൂമേ എന്ന യു എസ് നേവിയുടെ യുദ്ധകപ്പൽ അവരെ രക്ഷിച്ചു.സെമെനോവയേയും ഇരുപത്തിയാറ് ജീവനക്കാരേയും രക്ഷപ്പെടുത്തിയത് ഒരർത്ഥത്തിൽ ആ കോമ്പസ് ആയിരുന്നു.

സങ്കീർത്തനക്കാരൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നത് , ജീവിതത്തിൽ വഴി കാണിക്കുവാൻ ബൈബിൾ എന്ന ഒരു കോമ്പസ്  ദൈവം സജ്ജമാക്കിയിട്ടുണ്ട് എന്നാണ്.അദ്ദേഹം തിരുവെഴുത്തിനെ ഒരു “വിളക്കി "നോട് (സങ്കീർത്തനം 119:105) ഉപമിച്ചിരിക്കുന്നു. ആ വിളക്ക് ദൈവത്തെ പിന്തുടരുന്നവരുടെ ജീവിതപാതയിലേക്ക് പ്രകാശം തെളിയിക്കുന്നു. ജീവിതത്തിന്റെ കുത്തൊഴുക്കിലൂടെ ലക്ഷ്യബോധമില്ലാതെ പോകുമ്പോൾ, ദൈവം തിരുവെഴുത്ത് ഉപയോഗിച്ച് , ആത്മീയമായ അക്ഷാംശ രേഖാംശരേഖകൾ മനസ്സിലാക്കി  രക്ഷപ്പെടുവാൻ തന്നെ സഹായിക്കുമെന്ന്  സങ്കീർത്തകൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, നിന്റെ പ്രകാശവും സത്യവും അയച്ച് തരേണമേ; നിന്റെ വിശുദ്ധ പർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ(43:3) എന്ന്  ദൈവത്തോട് പ്രാർത്ഥിച്ചു.

യേശുവിൽ വിശ്വസിക്കുന്ന നമുക്ക്, വഴി തെറ്റുമ്പോൾ, ദൈവത്തിനു പരിശുദ്ധാത്മാവിനാൽ നമ്മെ വഴിനടത്തുവാനും തിരുവെഴുത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും  കഴിയും.ഞങ്ങൾ ബൈബിൾ വായിച്ച് പഠിച്ച് അതിലെ ജ്ഞാനത്തെ പിൻതുടർന്ന് നമ്മുടെ ഹൃദയങ്ങളും മനസ്സും രൂപാന്തരപ്പെടുത്തുവാൻ  ദൈവം ഇടയാക്കട്ടെ.

അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും

ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു…

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയുകയില്ല; പണ്ട് അവൻ സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും.

ഇരുട്ടിൽ…

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,

ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന്…

അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്റെ അടുക്കൽ ചെന്നു.

ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്‍ടിയില്ലാത്തവർ എന്നീ വകക്കാർ ഒക്കെയും…

എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത്

അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.

നിങ്ങൾ…

ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ…

അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ്…

യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അദ്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലംകൈയും അവന്റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.

യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ…