പേപ്പർ-ടവലുകൾ മുതൽ ലൈഫ് ഇൻഷുറൻസ് വരെ വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. 2004-ൽ ഒരു മനഃശാസ്ത്രവിദഗ്ദ്ധൻ”ദ പാരഡോക്സ് ഓഫ് ചോയ്സ്” എന്ന പേരിൽ ഒരു പുസ്തകം എഴുതി.തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും വളരെയധികം തിരഞ്ഞെടുപ്പുകൾ അതിഭാരത്തിനുംഅനിശ്ചിതത്വത്തിനുംഇടയാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഏതു പേപ്പർ-ടവൽ വാങ്ങിക്കണമെന്ന് തീരുമാനിക്കുമ്പോൾ തീർച്ചയായും അപകടസാദ്ധ്യത കുറവാണെങ്കിൽ, നമ്മുടെജീവിതത്തെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിശ്ചയമില്ലായ്മ ഉണ്ടാകുന്നതു അപകടകരമാണ്. പക്ഷേ, നമുക്കെങ്ങനെ അനിശ്ചിതത്വം മറികടന്ന്, യേശുവിനുവേണ്ടി ജീവിക്കുന്നതിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും?
ക്രിസ്തുവിലുള്ള വിശ്വാസികൾ എന്ന നിലയിൽ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ അഭിമുഖീകരിക്കുമ്പോൾ ദൈവത്തിന്റെ ജ്ഞാനം അന്വേഷിക്കുന്നതു സഹായകരമാണ്. ജീവിതത്തിന്റെ ചെറുതോ വലുതോ ആയ എന്തിലെങ്കിലും തീരുമാനമെടുക്കുമ്പോൾ, “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്” (സദൃശ.3:5) എന്ന്, തിരുവെഴുത്ത് നമ്മെ ഓർപ്പിക്കുന്നു. നാം നമ്മുടെ സ്വന്തം നിർണ്ണയത്തിൽ ആശ്രയിക്കുമ്പോൾ, ഒരു സുപ്രധാന വിശദാംശം ശ്രദ്ധിക്കാതിരുന്നതിനെകുറിച്ചോ, തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയതിനെക്കുറിച്ചോപിന്നീട് ആകുലപ്പെടുവാൻ സാദ്ധ്യതയുണ്ട്. എന്നാൽനാം ദൈവത്തിങ്കലേക്ക് നോക്കുമ്പോൾ, “അവൻ (നമ്മുടെ) പാതകളെ നേരേയാക്കും”(വാ.6). നമ്മുടെ ദൈനംദിന ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അവൻ നമുക്ക് വ്യക്തതയും സമാധാനവും നൽകും.
തീരുമാനങ്ങളുടെ ഭാരം നമ്മെ തളർത്തുകയോ കീഴ്പ്പെടുത്തി കളയുകയോ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയിൽ നമ്മുടെ ആശങ്കകൾ അവനിലേക്ക് കൊണ്ടു വരുമ്പോൾ അവൻ നൽകുന്ന ജ്ഞാനത്തിലും നിർദ്ദേശത്തിലും നമുക്ക് സമാധാനം കണ്ടെത്താൻ കഴിയും.
ഈയ്യിടെനിങ്ങൾ എന്ത് പ്രധാന തീരുമാനങ്ങൾ ആണ് എടുത്തത്? പ്രാർത്ഥനയിലും, തിരുവെഴുത്തുകളിലും, മറ്റ് വിശ്വാസികളുടെ ദൈവീക ഉപദേശങ്ങളിലും നിങ്ങൾ എങ്ങനെയാണ് ദൈവീകജ്ഞാനം കണ്ടെത്തുക?
സ്വർഗ്ഗീയപിതാവേ, ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഉത്തരങ്ങൾ അങ്ങയുടെ പക്കലുണ്ടെന്ന് എനിക്കറിയാം. ഞാൻ അവിടുത്തെ ജ്ഞാനം അന്വേഷിക്കുമ്പോൾ ദയവായി എനിക്ക് വ്യക്തതയും അങ്ങയുമായി ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും നൽകണമെ.