Month: ജനുവരി 2023

പ്രതീക്ഷക്കപ്പുറം ഒരു മൈൽ കൂടി

ചുറ്റുപാടും ഒന്ന് നോക്കുക. എന്താണ് നാം കാണുന്നത്? ആരെയാണ് കാണുന്നത്? യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ആളുകളെ അവർ ആയിരിക്കുന്നതുപോലെ കണ്ടു, അവരുടെ യഥാർത്ഥ ആവശ്യം അറിഞ്ഞ് സഹായിച്ചു. ആളുകളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കപ്പുറം അവരുടെ ആഴമായ ആത്മീയ ആവശ്യങ്ങളും മനസ്സിലാക്കി സഹായിച്ചു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് പറഞ്ഞ് യേശു തന്റെ നയം വ്യക്തമാക്കി.

യേശു ചെയ്തതുപോലെ ചെയ്യാനുള്ള അവസരങ്ങൾ നമുക്കു ചുറ്റുമുണ്ട്; ചെയ്ത് തീർക്കാനാകാത്തത്രയും കാര്യങ്ങളുണ്ടല്ലോ എന്നു തോന്നാറുണ്ട്; നമ്മൾ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് പരിതപിക്കാറുമുണ്ടല്ലോ. എന്നാൽ സേവനം എന്നത് ഒരു…