Month: സെപ്റ്റംബർ 2023

ആത്മധൈര്യമുള്ള ആശ്രയം

വായനാഭാഗം: എബ്രായർ 10:32-39

എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും (വാ. 38).

കുറെക്കാലങ്ങളായി നഷ്ടങ്ങളും പ്രയാസങ്ങളും സാഹചര്യങ്ങളുടെ മാറ്റവും രോഗവും ഒക്കെയായി എന്റെ ഹൃദയവും മനസ്സും തകർച്ചയുടെ വക്കിലായിരുന്നു. യേശുക്രിസ്തു "മഹാ ദൈവവും നമ്മുടെ രക്ഷിതാവും" ആണെന്ന ഉറപ്പിലൊന്നും മാറ്റമില്ലായിരുന്നുവെങ്കിലും അനുദിനജീവിതത്തിലെ ഓരോ സന്നിഗ്ദ്ധഘട്ടത്തിലും അവനെ സമ്പൂർണ്ണമായി ആശ്രയിക്കുന്നത് സംബന്ധിച്ച് എന്റെയുള്ളിൽ നിരവധി ചോദ്യങ്ങളുയരുമായിരുന്നു.

ഈ അസന്നിഗ്ദാവസ്ഥയിൽ, എന്റെ സഭയിലെ എൽഡേഴ്സ് വന്ന് പ്രാർത്ഥിച്ചപ്പോൾ എനിക്ക് വലിയ ശക്തിയും ഉത്സാഹവും ലഭിച്ചു. "മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്" (എബ്രായർ 10:35) എന്നും പിന്മാറി നില്ക്കാതെ വിശ്വാസത്താൽ ജീവിക്കണം…

ഭയപ്പെടുത്തുന്ന കൃപ !

വായനാഭാഗം: 2 ശമു. 6:1-23

അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്ന് അവൻ പറഞ്ഞു (വാ.  9).

"അമേസിങ്ങ് ഗ്രെയിസ് (Amazing Grace)" എന്ന ഗാനത്തിന്റെ ഈ വരി ആശ്ചര്യപ്പെടുത്തിയിട്ടില്ലേ? "കൃപയാണ് എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിച്ചത്, കൃപയാണ് എന്റെ ഭയങ്ങളെ നീക്കിയത്. ഞാൻ വിശ്വസിച്ച ആ നിമിഷം കടന്നുവന്ന കൃപ എത്ര വിലയേറിയതാണ്.” കൃപ എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിക്കുന്നു? കൃപയിൽ ഭയപ്പെടുവാൻ എന്താണുള്ളത്?

വാഗ്ദത്ത പെട്ടകം ജറൂസലെമിലേക്ക് തിരികെക്കൊണ്ടുവരുന്ന സന്ദർഭത്തിൽ ദാവീദിന് ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചു.…

ഇയ്യോബ് എന്ന പ്രഹേളിക

വായനാഭാഗം: ഇയ്യോബ് 38:1-18

അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാര്? (വാ . 1-2)

ജ്ഞാനിയായ ഒരാൾ ഒരിക്കൽ പറഞ്ഞു: "സംഘർഷം എന്നത് ഒരിക്കലും പുറമെ കാണുന്ന കാര്യങ്ങൾ മാത്രമല്ല - അതിന്റെ ആഴത്തിൽ ആയിരിക്കും അധികം കാര്യങ്ങൾ." ഇയ്യോബിന്റെ കാര്യത്തിൽ ഈ പ്രസ്താവന വളരെ ശരിയാണ്. മഹാദുരന്തങ്ങളുടെ വ്യാപ്തിക്കനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയം തകർന്നു പോയി. ഒരു ദിവസം കൊണ്ട് തന്നെ തന്റെ കന്നുകാലികളും നിലങ്ങളും ദാസരും മക്കളും എല്ലാം നഷ്ടപ്പെട്ടു.

താറുമാറായ ഈ സ്ഥിതിയിലാണ് ദൈവത്തെ ശപിച്ചിട്ട് മരിക്കാൻ…

എങ്കിലും ദൈവം...

വായനാഭാഗം: 1 ശമുവേൽ 23: 7-14

ഇക്കാലത്തൊക്കെയും ശൗൽ അവനെ ( ദാവീദിനെ ) തിരഞ്ഞു കൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല (ാ. 14).

നിരാശനായ ഒരു മനുഷ്യൻ ഒരു ബൈബിൾ അധ്യാപകനോട് എന്റെ, "എന്റെ ജീവിതം ആകെ മോശമായിരിക്കുന്നു." അധ്യാപകൻ ചോദിച്ചു, "എത്രത്തോളം മോശമായിരിക്കുന്നു ?" തല കൈകളിൽ താഴ്ത്തി വെച്ച് അയാൾ എന്റെ, "ദൈവം അല്ലാതെ എനിക്കിനി ഒന്നും ഇല്ല , അത്രത്തോളം മോശമായിരിക്കുന്നു."

അയാൾ വിചാരിച്ചത് ജീവിതം അയാളോട് ക്രൂരത കാണിച്ചു എന്നാണ്. എന്നാൽ ബൈബിളിൽ ആവർത്തിച്ച് കാണുന്ന "എങ്കിലും ദൈവം.."…

നീ ആകുന്നുവെങ്കിൽ ...

വായനാഭാഗം: മത്തായി 14:22-36

കർത്താവേ, നീ ആകുന്നുവെങ്കിൽ ഞാൻ ..നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം (ാ. 28)

ആത്മീയമായ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവരെ ഉടനടി സഹായിക്കാനായി ഒരു ക്രൈസ്തവേതര സംഘടന ഒരിക്കൽ ഒരു ഹോട്ട്‌ലൈൻ ഫോൺ കേന്ദ്രം തുറന്നു. ഇവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് അതിശയം തോന്നാമെങ്കിലും, അതിന്റെ സ്ഥാപകൻ പറഞ്ഞ കാര്യം രസകരമാണ്: "പല ആളുകളും ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോൾ അവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു... ഇങ്ങനെ സംശയങ്ങൾ ഉന്നയിക്കുന്നവരെ സഭകൾ (ഭക്ഷണവും കൂട്ടും നല്കി) ചേർത്തു നിർത്തുകയാണെങ്കിൽ ഈ ഹോട്ട്‌ലൈൻ പദ്ധതി ആവശ്യമായി വരികയില്ല."

ഒരു…

എന്തുകൊണ്ട്?

വായനാഭാഗം: ഇയ്യോബ് 13:14-28

തിരുമുഖം മറച്ചുകൊള്ളുന്നത് എന്തിന്? (ാ. 24)

ഒരു കഫേയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ, വ്യത്യസ്ത മേശകൾക്കരികിൽ രണ്ട് സ്ത്രീകളെ ഞാൻ കണ്ടു. അതിൽ സുന്ദരിയായ ഒരു ചെറുപ്പക്കാരി ഗ്ലാസ്സിൽ നിറച്ച ഒരു പ്രത്യേക ജ്യൂസ് കുടിക്കുകയാണ്. അവളുടെ കാൽച്ചുവട്ടിൽ നിരവധി ഷോപ്പിങ്ങ് ബാഗുകൾ അനുസരണമുള്ള ഓമനമൃഗങ്ങൾ പോലെ ഇരിക്കുന്നു. ഏതാണ്ട് അതേ പ്രായം തോന്നിക്കുന്ന മറ്റേ സ്ത്രീ ഒരു ഊന്നുവടി പിടിച്ചാണ് മേശക്കരികിൽ എത്തിയത്. അവളുടെ കാലുകളിൽ പ്ലാസ്റ്റിക്കിന്റെ വലയങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. കഫേയിലെ ജീവനക്കാരൻ സഹായിച്ചിട്ടാണ് അവൾ കസേരയിൽ ഇരുന്നത്. രണ്ട് പേരെയും നോക്കിയപ്പോൾ,…

ദൈവത്തിന്റെ മറുപടികൾ

പ്ര സിദ്ധമായ ചില വരികളാണിവ : നാം പ്രാർത്ഥിക്കുമ്പോഴെല്ലാം ദൈവം മറുപടി നല്കാറുണ്ട്. ചിലപ്പോൾ ആ ഉത്തരം "ഇല്ല "എന്ന് ആയിരിക്കും, മറ്റ് ചിലപ്പോൾ "കാത്തിരിക്കുക" എന്നും ചിലപ്പോഴൊക്കെ "ശരി" എന്നും ആയിരിക്കും. ആ മറുപടി എന്തായാലും അത് നമ്മെ സംബന്ധിച്ച് ഏറ്റവും ശരിയായത് ആയിരിക്കും ! ചിലപ്പോഴെങ്കിലും നാം ദൈവത്തിന്റെ "ശരി", "ഇല്ല" മറുപടികളിൽ തൃപ്തരാകാറില്ല - നാം കുറച്ച് വിശദീകരണം, അല്ലെങ്കിൽ ദൈവിക ഇടപെടൽ പ്രതീക്ഷിക്കും.

അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും നമുക്ക് നിത്യതയുടെ ദർശനം മങ്ങിപ്പോകാറുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുപോലെ…

ഏത് ജ്ഞാനം?

2018 ലെ ഈസ്റ്ററിന് തൊട്ടുമുമ്പ്, ഒരു തീവ്രവാദി മാർക്കറ്റിൽ പ്രവേശിച്ചു രണ്ടു പേരെ കൊല്ലുകയും മൂന്നാമതൊരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തു. സ്ത്രീയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു പോലീസുകാരൻ തീവ്രവാദിക്ക് ഒരു വാഗ്ദാനം നൽകി: സ്ത്രീയെ വിട്ടയച്ചിട്ട് പകരം തന്നെ കൊണ്ടുപോകുക.

ഓഫർ ഞെട്ടിക്കുന്നതായിരുന്നു, കാരണം അത് ജനകീയ ജ്ഞാനത്തിന് എതിരായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ആഘോഷകരമായ ഉദ്ധരണികൾ പോലെ, ആഘോഷിക്കുന്ന വാക്കുകളിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു സംസ്‌കാരത്തിന്റെ ''ജ്ഞാനം'' എന്താണെന്നു പറയാൻ കഴിയും. ''നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാഹസികത നിങ്ങളുടെ സ്വപ്‌നങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്,'' ഒരു ജനപ്രിയ ഉദ്ധരണി പറയുന്നു. “ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കുക, മറ്റെല്ലാം ക്രമത്തിൽ വരുന്നു,” മറ്റൊരാൾ പറയുന്നു. ''നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കായി ചെയ്യുക,'' മൂന്നാമൻ പറയുന്നു. പോലീസുദ്യോഗസ്ഥൻ അത്തരം ഉപദേശം പാലിച്ചിരുന്നെങ്കിൽ, അവൻ ആദ്യം ഓടി രക്ഷപെടുമായിരുന്നു.

ലോകത്തിൽ രണ്ടുതരം ജ്ഞാനമുണ്ടെന്ന് അപ്പൊസ്തലനായ യാക്കോബ് പറയുന്നു: ഒന്ന് “ഭൗമികം,” മറ്റൊന്ന് “സ്വർഗ്ഗീയം.” ആദ്യത്തേത് സ്വാർത്ഥ അഭിലാഷവും ക്രമക്കേടും കൊണ്ട് അടയാളപ്പെടുത്തുന്നു (യാക്കോബ് 3:14-16); രണ്ടാമത്തേത് “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (വാ. 13, 17-18). ഭൗമിക ജ്ഞാനം സ്വയം പ്രഥമസ്ഥാനം നൽകുന്നു. സ്വർഗ്ഗീയ ജ്ഞാനം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നു, എളിമയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുന്നു (വാ. 13).

പോലീസ് ഉദ്യോഗസ്ഥന്റെ വാഗ്ദാനം തീവ്രവാദി സ്വീകരിച്ചു. ബന്ദിയെ മോചിപ്പിച്ചു, പോലീസുകാരൻ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കുവേണ്ടി നിരപരാധിയായ ഒരു മനുഷ്യൻ മരിക്കുന്നത് ഈസ്റ്റർ ദിനത്തിൽ ലോകം കണ്ടു.

സ്വർഗ്ഗീയ ജ്ഞാനം എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു, കാരണം അത് സ്വയത്തെക്കാൾ ദൈവത്തെ ഉയർത്തുന്നു (സദൃശവാക്യങ്ങൾ 9:10). ഏത് ജ്ഞാനമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നത്?