എന്റെ ഒരു സുഹൃത്തു തന്റെ വിവാഹ വാഗ്ദാനങ്ങൾ ലംഘിക്കുയുണ്ടായി. അവൻ തന്റെ കുടുംബം നശിപ്പിക്കുന്നതു കാണുക വേദനാജനകമായിരുന്നു. ഭാര്യയുമായി അനുരഞ്ജനത്തിനു ശ്രമിച്ചപ്പോൾ അവൻ എന്റെ ഉപദേശം തേടി. വാക്കുകൾക്ക് അപ്പുറമുള്ള പരിശ്രമം നടത്തണമെന്നു ഞാൻ അവനോടു പറഞ്ഞു; തന്റെ ഭാര്യയെ സ്നേഹിക്കുന്നതിലും പാപത്തിന്റെ ഏതെങ്കിലും സാധ്യതകൾ നീക്കം ചെയ്യുന്നതിലും അയാൾ സജീവമായി പ്രവർത്തിക്കേണ്ടിയിരുന്നു.
ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചുകൊണ്ടു മറ്റു ദൈവങ്ങളെ പിന്തുടർന്നവർക്ക് സമാനമായ ഒരു ഉപദേശം യിരെമ്യാ പ്രവാചകൻ നൽകി. അവനിലേക്കു മടങ്ങുക എന്നതു പര്യാപ്തമായിരുന്നില്ല (യിരെമ്യാവ് 4:1). എന്നാൽ അതൊരു ശരിയായ തുടക്കമായിരുന്നു. അവർ പറയുന്ന കാര്യങ്ങളുമായി തങ്ങളുടെ പ്രവർത്തനങ്ങളെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. “മ്ലേച്ഛവിഗ്രഹങ്ങളെ ” (വാ. 1) നീക്കം ചെയ്യുക എന്നതായിരുന്നു അതിനർത്ഥം. അവർ “പരമാർത്ഥമായും ന്യായമായും നീതിയായും” പ്രതിജ്ഞാബദ്ധത പാലിച്ചാൽ, ദൈവം ജാതികളെ അനുഗ്രഹിക്കുമെന്നു യിരെമ്യാവ് പറഞ്ഞു (വാ. 2). ജനങ്ങൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതായിരുന്നു പ്രശ്നം. അവർ പൂർണ്ണ ഹൃദയത്തോടെയല്ല അതു ചെയ്തിരുന്നത്.
വെറും വാക്കുകളല്ല ദൈവത്തിനു വേണ്ടത്; അവനു നമ്മുടെ ഹൃദയമാണ് വേണ്ടത്. യേശു പറഞ്ഞതുപോലെ, “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” (മത്തായി 12:34). അതുകൊണ്ടാണ്, മുള്ളുകൾക്കിടയിൽ വിതയ്ക്കാതെ, ഉഴുതുമറിക്കാത്ത നിലങ്ങളായ തങ്ങളുടെ ഹൃദയത്തെ ഉടച്ചുകളയാനായി കേൾക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ യിരെമ്യാവ് ശ്രമിച്ചത്.
ദുഃഖകരമെന്നു പറയട്ടെ, പല വ്യക്തികളെയും പോലെ, എന്റെ സുഹൃത്തും ശരിയായ വേദപുസ്തകം ഉപദേശം ശ്രദ്ധിച്ചില്ല. തൽഫലമായി അവനു തന്റെ ദാമ്പത്യം ബന്ധം നഷ്ടമായി. നാം പാപം ചെയ്യുമ്പോൾ, ഏറ്റുപറഞ്ഞ് അതിൽ നിന്നു പിന്തിരിയണം. പൊള്ളയായ വാഗ്ദാനങ്ങൾ ദൈവം ആഗ്രഹിക്കുന്നില്ല; അവനുമായി യഥാർത്ഥത്തിൽ യോജിച്ച ഒരു ജീവിതം അവൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ ജീവിതത്തിന്റെ ഏതു മേഖലകളിലാണു നിങ്ങളുടെ വാക്കുകൾ നിങ്ങളുടെ പ്രവൃത്തികളുമായി പൊരുത്തപ്പെടാത്തത്? എന്തു തരം തുടർച്ചാ ക്രമങ്ങളാണു നിങ്ങൾ മാറ്റേണ്ടിരിക്കുന്നത്?
പിതാവേ, ഞാൻ വിശ്വസിക്കുന്നുവെന്നു പറയുന്നതിനോടു പൊരുത്തപ്പെടാതെ എന്റെ പ്രവൃത്തികൾ പരാജയപ്പെടുമ്പോൾ എന്നോടു ക്ഷമിക്കേണമേ.