മധ്യ-ദക്ഷിണ അമേരിക്കയിൽ നിന്നുള്ള സ്നേഹസമ്പന്നരും കഠിനാധ്വാനികളുമായ മാതാപിതാക്കളുടെ മകൾ എന്ന നിലയിൽ, തങ്ങളുടെ കുടുംബങ്ങളിൽവച്ചു മെച്ചപ്പെട്ട അവസരങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറിയ ഒന്നാമത്തെ കുടുംബമാകാൻ അവർ കാണിച്ച ധൈര്യത്തിൽ ഞാൻ നന്ദിയുള്ളവളാണ്. യൗവനത്തിൽ അവർ ന്യൂയോർക്ക് സിറ്റിയിൽവച്ചു കണ്ടുമുട്ടി, വിവാഹം കഴിച്ചു, എന്റെ സഹോദരിക്കും എനിക്കും ജന്മം നൽകി, തങ്ങളുടെ ബിസിനസ്സുകൾ നടത്തിക്കൊണ്ടു മുന്നോട്ടുപോയി.
ന്യൂയോർക്കിൽ ജനിച്ചുവളർന്ന ഞാൻ എന്റെ ഹിസ്പാനിക് പൈതൃകം ഉൾക്കൊണ്ടുകൊണ്ടു, വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള ആളുകളിൽ ആകൃഷ്ടയായി തീർന്നു. ഉദാഹരണത്തിന്, ബ്രോഡ്‌വേ തിയേറ്ററിൽ ചേരുന്ന, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള വ്യക്തികൾ പങ്കെടുക്കുന്ന ഒരു സഭയിലെ സായാഹ്ന ശുശ്രൂഷയിൽ ഒരിക്കൽ ഞാൻ എന്റെ വിശ്വാസത്തിന്റെ കഥ പങ്കുവച്ചു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വ്യക്തികൾ ക്രിസ്തുവിന്റെ ശരീരമായി ഒത്തുചേരുന്നത് കാണുമ്പോൾ സ്വർഗ്ഗം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ക്ഷണദർശനം മാത്രമാണ് ദൈവസ്നേഹത്തെക്കുറിച്ച് ഒരു ബഹുസ്വര സംഘത്തോടു സംസാരിക്കുന്നത്.
വെളിപ്പാടിൽ, അപ്പൊസ്തലനായ യോഹന്നാൻ സ്വർഗ്ഗത്തെക്കുറിച്ചുള്ള ഈ അത്ഭുതകരമായ ചിത്രം നമുക്ക് നൽകുന്നു: “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു” (വെളിപ്പാട് 7:9). നമ്മുടെ രക്ഷകനായ ദൈവത്തിനു “സ്തുതിയും മഹത്വവും” അവൻ “എന്നേക്കും” യോഗ്യനായതിനാൽ അതിലുപരിയും ലഭിക്കും (വാക്യം 12).
സ്വർഗം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ക്ഷണദർശനം നമുക്കിപ്പോൾ ലഭിച്ചു. എന്നാൽ ഒരു ദിവസം, യേശുവിൽ വിശ്വസിക്കുന്ന നാം അവനുമായും വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഭാഷകളിലും നിന്നുള്ള ആളുകളുമായി ഐക്യപ്പെടും. ദൈവം ജാതികളെ സ്നേഹിക്കുന്നതിനാൽ, ക്രിസ്തുവിലുള്ള നമ്മുടെ ആഗോള കുടുംബത്തെ നമുക്കും സ്നേഹിക്കാം.
നിങ്ങൾക്ക് എങ്ങനെ ജാതികളെ സ്നേഹിക്കാൻ കഴിയും? നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെയും അവരുടെ സംസ്കാരങ്ങളെയും ആഘോഷിക്കാൻ കഴിയും?
പ്രിയപ്പെട്ട ദൈവമേ, മറ്റുള്ളവരെ നന്നായി സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.