പരേതയായ എന്റെ ഭാര്യ ഫെയ്ത്ത് മറ്റുള്ളവരിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ താഴ്മയും ദാസ്യ മനോഭാവവും നിരവധി വ്യക്തികളിൽ വിശ്വാസം വളർത്തുകയും തങ്ങളുടെ സ്വന്തം ശബ്ദം കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്തു. അവൾ എപ്പോഴും പിന്നണിയിൽ, നിഴലിലായിരുന്നു. പക്ഷേ യേശുവിന്റെ മികച്ച അനുയായികളാകാൻ വ്യക്തികളെ അവൾ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. നിശ്ശബ്ദമായി മറ്റുള്ളവരെ സ്വാധീനിക്കുന്ന പിന്നണിയിലുള്ള വ്യക്തികളുടെ കഥകളാൽ ബൈബിൾ നിറഞ്ഞിരിക്കുന്നു. തങ്ങളുടെ പിതാവിനു പ്രിയപ്പെട്ടവനായിരുന്ന പുത്രനെ കൊല്ലുന്നതിൽനിന്നു ഒരു സഹോദരൻ തന്റെ മറ്റു സഹോദരങ്ങളെ പിന്തിരിപ്പിച്ചുകൊണ്ടു സ്വാധീനം ചെലുത്തി (ഉല്പത്തി 37:21-22). സംരക്ഷണ മതിൽ പുനർനിർമ്മിക്കാൻ അനുവാദം നേടുന്നതിനായി ഒരു പാനപാത്രവാഹകൻ ഒരു രാജാവിൽ സ്വാധീനം ചെലുത്തി (നെഹെമ്യാവ് 2). ഒരു ഉറവിന്നരികിലെ ശമര്യസ്ത്രീ തന്റെ ഗ്രാമത്തോടു യേശുവിനെക്കുറിച്ചു പറഞ്ഞു (യോഹന്നാൻ 4:29).
അവരുടെ കഥ മതിപ്പുളവാക്കുന്നതായി നമുക്കു തോന്നിയേക്കില്ല. എന്നാൽ, രൂബേന്റെ പ്രവൃത്തി മിസ്രയീമ്യരേയും യിസ്രായേൽ കുടുംബത്തെയും കടുത്ത ക്ഷാമത്തെ അതിജീവിക്കാൻ സഹായിച്ചു (ഉല്പത്തി 37:18-36). രാജാവിന്റെ അനുമതി നേടി യെരൂശലേമിന്റെ മതിലുകളെ പുനർനിർമ്മിക്കാൻ നെഹെമ്യാവിനു കഴിഞ്ഞു (നെഹെമ്യാവ് 2). യേശുവിനെ കേൾക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ സ്വാധീനിക്കാൻ ഉറവിന്നരികിലെ സ്ത്രീക്കു കഴിഞ്ഞു (യോഹന്നാൻ 4). അവരാരും “ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ” അല്ലായിരുന്നു, സ്വന്തം നിലയ്ക്കു “ബലവാന്മാർ” ആയിരുന്നില്ല, “കുലീനന്മാരും” ആയിരുന്നില്ല (1 കൊരിന്ത്യർ 1:26). എന്നാൽ മറ്റുള്ളവരെ സ്വാധീനിക്കാൻ ദൈവം അവരെ ഉപയോഗിച്ചു (വാ. 27-39). ചെറുതും വലുതുമായ വ്യക്തികളെ സ്വാധീനിക്കാൻ നമുക്കും കഴിയും. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞതുപോലെ, “എല്ലാവർക്കും ശുശ്രൂഷിക്കാൻ കഴിയും എന്നതിനാൽ എല്ലാവർക്കും മികച്ചവരാകാൻ കഴിയും. ശുശ്രൂഷിക്കാൻ നിങ്ങൾക്കു കോളേജ് ബിരുദം വേണമെന്നില്ല. ശുശ്രൂഷിക്കാൻ കർത്താവും ക്രിയയും നിങ്ങൾ അറിഞ്ഞിരിക്കണമെന്നില്ല. സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട ഒരു ആത്മാവും കൃപ നിറഞ്ഞ ഒരു ഹൃദയവും മാത്രമേ നിങ്ങൾക്കു ആവശ്യമുള്ളൂ.” ദൈവത്തെയും മറ്റുള്ളവരെയും നാം ശുശ്രൂഷിക്കുമ്പോൾ, പിന്നണിയിലാണെങ്കിൽ പോലും നമ്മുടെ സ്വാധീനം വളരെ വലുതായിരിക്കും.
നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവർ ആരൊക്കെയാണ്? നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ ദൈവത്തെ അനുഗമിക്കാൻ
വ്യക്തികളെ സ്വാധീനിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പ്രിയ ദൈവമേ, പിന്നണിയിലുള്ള അനേകരിൽ ഒരുവൻ മാത്രമാണ് ഞാൻ. എന്നാൽ, എല്ലാം ക്രമീകരിക്കുന്ന മഹാനായ ദൈവമാണ് അങ്ങ്.
അങ്ങയെ ശ്രവിക്കാൻ എന്നെ സഹായിക്കേണമേ; എന്നിലൂടെ പ്രവർത്തിക്കേണമേ.