എന്നെ രാജസന്നിധിയില്‍ കൊണ്ടുപോവുക; ഞാന്‍ രാജാവിന്‍െറ സ്വപ്നം വ്യാഖ്യാനിക്കാം. ദാനിയേൽ 2:24
1478-ൽ, ഇറ്റലിയിലെ ഫ്ലോറൻസ് ഭരണാധികാരിയായിരുന്ന ലോറെൻസോ ഡി മെഡിസി തന്റെ ജീവനുനേരെയുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. നേതാവിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ അതൊരു യുദ്ധത്തിന് തുടക്കമിട്ടു. സ്ഥിതി കൂടുതൽ വഷളായപ്പോൾ, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായി, എന്നാൽ ലോറെൻസോയുടെ ധീരമായ പ്രവൃത്തി എല്ലാം മാറ്റിമറിച്ചു. നിരായുധനായി ഏകനായി അദ്ദേഹം രാജാവിനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഈ ധൈര്യവും ബുദ്ധിയും ആകർഷണീയതയും, ഫെറാന്റേയുടെ പ്രശംസ നേടുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു.
ദാനിയേലും ഒരിക്കൽ ഒരു രാജാവിന്റെ മനസ്സ് മാറാനായി കാരണമായിട്ടുണ്ട്. ബാബിലോണിലെ ആർക്കും നെബൂഖദ്നേസർ രാജാവിന്റെ വിഷമകരമായ സ്വപ്നം വിവരിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ വളരെയധികം ദേഷ്യം പിടിപ്പിച്ചു, ദാനിയേലും സുഹൃത്തുക്കളും ഉൾപ്പെടെ തന്റെ എല്ലാ ഉപദേശകരെയും വധിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ താൻ മരിക്കാൻ കല്പിച്ചിരിക്കുന്ന രാജാവിനെ ഒന്ന് സന്ദർശിക്കാൻ ദാനിയേൽ ആവശ്യപ്പെടുകയുണ്ടായി (ദാനിയേൽ 2:24).
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ ആശയവിനിമയം നടത്താൻ അതിധൈര്യം ആവശ്യമായ സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും എന്താണ് പറയേണ്ടതെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനവും അത് നന്നായി പറയാനുള്ള കഴിവും നൽകുകയും ചെയ്യട്ടെ.
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ ആശയവിനിമയം നടത്താൻ അതിധൈര്യം ആവശ്യമായ സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും എന്താണ് പറയേണ്ടതെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനവും അത് നന്നായി പറയാനുള്ള കഴിവും നൽകുകയും ചെയ്യട്ടെ.
ചിന്തയ്ക്കായിട്ടുള്ളത്
മറ്റൊരാളുടെ ധൈര്യം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെയൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്? ദൈവത്തിനുവേണ്ടി0020ധൈര്യത്തോടെ പ്രവർത്തിക്കാനുള്ള അവന്റെ ശക്തിയിൽ എങ്ങനെ നിങ്ങൾക്ക് വിശ്രമം കണ്ടെത്താനാകും?
പ്രിയ യേശുവേ, ഭൂമിയിലെ അങ്ങയുടെ ജീവിതകാലത്ത് നീ കാണിച്ച ധൈര്യത്തിന് നന്ദി. പിരിമുറുക്കമുള്ള സാഹചര്യങ്ങളെ ഞാൻ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അങ്ങയുടെ ജ്ഞാനത്താലും ശക്തിയാലും എന്നെ നിറയ്ക്കണമേ.