യഹോവയ്ക്കു സ്‌തോത്രം ചെയ്യുവിന്‍; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. സങ്കീര്‍ത്തനം 136:1
ഒന്നും നിത്യമായി നിലനില്‍ക്കുന്നില്ല എന്നറിയാന്‍ നിങ്ങള്‍ ഈ ലോകത്തില്‍ വളരെക്കാലം ജീവിക്കണമെന്നില്ല. വാങ്ങിയ സമയത്ത് നിങ്ങള്‍ വളരെയധികം അഭിമാനത്തോടെ കൊണ്ടുനടന്നിരുന്ന കാര്‍ ഇപ്പോള്‍ കൂടുതല്‍ സമയവും നന്നാക്കാനായി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോകേണ്ടിവരുന്നു. വില്പനമേളയില്‍നിന്നു നിങ്ങള്‍ വാങ്ങിക്കൂട്ടിയ വസ്ത്രങ്ങള്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും സൗജന്യമായി നല്‍കാന്‍ മാറ്റിവെച്ചിരിക്കുന്നു. വീട്ടില്‍, മേല്‍ക്കൂര ക്രമേണ ചോര്‍ന്നൊലിക്കുന്നു, ഉപകരണങ്ങള്‍ തകരാറിലാകുന്നു, വാട്ടര്‍ പമ്പ് മാറ്റിസ്ഥാപിക്കേണ്ട അവസ്ഥയിലായിരിക്കുന്നു. നിലനില്‍ക്കും എന്നു നാം കരുതിയ ബന്ധങ്ങള്‍ പലപ്പോഴും തകരുന്നു.
ഒന്നും എന്നേക്കും നിലനില്‍ക്കുന്നില്ല – അതായത് ദൈവത്തിന്റെ ദയ ഒഴികെ ഒന്നും. പ്രചോദനാത്മകമായ ഈ സത്യത്തെക്കുറിച്ച് 136-ാം സങ്കീര്‍ത്തനത്തില്‍ ഇരുപത്തിയാറ് പ്രാവശ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുന്നതിനായി ഇരുപത്തിയാറ് പ്രാവശ്യം എഴുത്തുകാരന്‍ നമുക്ക് ഒരോ കാരണം നല്‍കുന്നു. തുടര്‍ന്ന് ‘അവന്റെ ദയ എന്നേക്കുമുള്ളത്” എന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ചിന്തിക്കുക. നാം പാപം ചെയ്യുകയും പാപക്ഷമ ആവശ്യമായിരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ ദയ എന്നെന്നേക്കുമുള്ളതാണ്. നമ്മുടെ ജീവിതം നമുക്കു നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ കുഴഞ്ഞുമറിഞ്ഞതായി തോന്നുമ്പോള്‍ അവന്റെ ദയ എന്നെന്നേക്കുമുള്ളതാണ്. നമുക്കു സഹായത്തിനായി തിരിയാന്‍ ആരെയും കാണാതെ വരുമ്പോള്‍ അവന്റെ ദയ എന്നെന്നേക്കുമുള്ളതാണ്. രോഗം, നിരാശ, കലഹം എന്നിവ കാരണം ഓരോ ദിവസവും ഒരു വെല്ലുവിളിയാകുമ്പോള്‍, അവന്റെ ദയ എന്നെന്നേക്കുമുള്ളതാണ്. ജീവിതം വഹിക്കാന്‍ കഴിയാത്തതായി തോന്നുമ്പോള്‍, സങ്കീര്‍ത്തനക്കാരനെപ്പോലെ നമുക്കു സ്തുതിക്കുവാന്‍ കഴിയും – കാരണം ദൈവത്തിന്റെ ദയ എപ്പോഴും പുതിയതും നവീനവും ആണ്.
ഒരു പ്രശ്‌നവും ദൈവത്തിന്റെ എന്നേക്കുമുള്ള ദയയെ അതിജീവിക്കുന്നില്ല!
എന്‍ രക്ഷകന്‍ എന്നെ നയിക്കുന്ന എല്ലാ വഴികളും—
അല്ലാതെ മറ്റെന്താണ് ഞാന്‍ ചോദിക്കേണ്ടത്?
ജീവിതത്തിലെന്‍ വഴികാട്ടിയാമവന്റെ—
ആര്‍ദ്ര കരുണയെ സംശയിക്കാനാവുമോ?—ഫ്‌ളിന്റ്
ദൈവത്തിന്റെ ഹൃദയം എപ്പോഴും കാരുണ്യം കവിഞ്ഞൊഴുകുന്നതാണ്.
1 യഹോവയ്ക്കു സ്‌തോത്രം ചെയ്‌വിന്‍; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്. 2 ദൈവാധിദൈവത്തിനു സ്‌തോത്രം ചെയ്‌വിന്‍; അവന്റെ ദയ എന്നേക്കുമുള്ളത്. 3 കര്‍ത്താധി കര്‍ത്താവിനു സ്‌തോത്രം ചെയ്‌വിന്‍; അവന്റെ ദയ എന്നേക്കുമുള്ളത്. 4 ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്; അവന്റെ ദയ എന്നേക്കുമുള്ളത്. 5 ജ്ഞാനത്തോടെ ആകാശത്തെ ഉണ്ടാക്കിയവന്; അവന്റെ ദയ എന്നേക്കുമുള്ളത്. 6 ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്; അവന്റെ ദയ എന്നേക്കുമുള്ളത്. 7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്; അവന്റെ ദയ എന്നേക്കുമുള്ളത്. 8 പകല്‍ വാഴുവാന്‍ സൂര്യനെയും; അവന്റെ ദയ എന്നേക്കുമുള്ളത്. 9 രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്; അവന്റെ ദയ എന്നേക്കുമുള്ളത്.
Insight
In Psalm 136, God’s “forever mercy” is praised for a number of reasons, all having to do with ways God has expressed Himself to us. In verses 1-9, His mercy is seen in His power displayed in the universe He has created. In verses 10-22, God’s mercy is seen in His powerful rescue of the children of Israel from slavery in Egypt. Finally, in verses 23-26, His mercy is expressed as He extends compassion to us—even though we don’t deserve it. No wonder the psalmist closes by saying, “Oh, give thanks to the God of heaven! For His mercy endures forever” (Psalm 136:26).