തിരുനാമം നിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു. സങ്കീര്‍ത്തനം 23:3

നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്.

ബ്രിട്ടീഷ് ക്രിസ്തീയ ഗാനരചയിതാവായ വില്യം കൂപ്പര്‍ (1731-1800) പലപ്പോഴും വലിയ മാനസിക വ്യഥ അനുഭവിച്ചിരുന്നു. ചില സമയങ്ങളില്‍, ആത്മഹത്യയെക്കുറിച്ചുപോലും അദ്ദേഹം ചിന്തിച്ചിട്ടുണ്ട്. ഒരു രാത്രി അത്തരം ഒരു മാനസികാവസ്ഥയില്‍ അദ്ദേഹം ഒരു കുതിരവണ്ടിയില്‍ കയറിയിട്ട് തന്നെ തേംസ് നദിക്കരയിലെത്തിക്കാന്‍ വണ്ടിക്കാരനോടാവശ്യപ്പെട്ടു. എന്നാല്‍ അന്നു രാത്രി ലണ്ടന്‍ നഗരം കനത്ത മഞ്ഞുകൊണ്ടു മൂടിയിരുന്നതിനാല്‍ വണ്ടിക്കാരനു വഴിതെറ്റി. ഒടുവില്‍, അക്ഷമനായ കൂപ്പര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി, ഒറ്റയ്ക്ക് തേംസ് നദിയാകുന്ന തന്റെ ശവക്കുഴി കണ്ടെത്താന്‍ തീരുമാനിച്ചു. മൂടല്‍മഞ്ഞിലൂടെ നടക്കുന്നതിനിടയില്‍, താന്‍ സ്വന്തം വീട്ടുമുറ്റത്തു തിരിച്ചെത്തിയതായി മനസ്സിലായപ്പോള്‍ അദ്ദേഹം ആശ്ചര്യപ്പെട്ടുപോയി! ലണ്ടന്‍ നഗരത്തിനു മീതെ മൂടല്‍മഞ്ഞയച്ച് തന്നെ മരണത്തില്‍ നിന്നു രക്ഷിച്ച കര്‍ത്താവിന് അദ്ദേഹം മുട്ടിന്മേല്‍ വീണ് നന്ദി പറഞ്ഞു.

ദൈവം തന്റെ കൃപയാല്‍ വണ്ടിക്കാരനെ വഴിതെറ്റിച്ചുവെന്ന് അറിഞ്ഞ കൂപ്പര്‍ ഈ അവിസ്മരണീയമായ വാക്കുകള്‍ എഴുതി: ‘ദൈവം തന്റെ അത്ഭുതങ്ങള്‍ നിറവേറ്റുന്നതിനായി നിഗൂഢമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു; അവന്‍ തന്റെ കാല്‍ച്ചുവടുകള്‍ കടലില്‍ വച്ചുകൊണ്ട് കൊടുങ്കാറ്റിന്മേല്‍ സഞ്ചരിക്കുന്നു. ഭയചകിതരായ വിശുദ്ധന്മാരേ, നിങ്ങള്‍ പുതിയ ധൈര്യം കൈക്കൊള്ളുക; നിങ്ങള്‍ ഭയപ്പെടുന്ന മേഘങ്ങള്‍ കരുണകൊണ്ട് വലുതായതാണ്, നിങ്ങളുടെ തലയില്‍ അവ അനുഗ്രഹം ചൊരിയും!’

നിങ്ങളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും വരുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ‘എന്തുകൊണ്ട്” എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ വലിയ ദുരിതസമയങ്ങളില്‍ പോലും ദൈവം നമ്മെ നയിച്ചതെങ്ങനെയെന്ന് ഒരു ദിവസം സ്വര്‍ഗ്ഗത്തില്‍ വെച്ചു നാം കാണും.


ദൈവത്തിന്റെ നിശ്ചയ കരം എപ്പോഴും നയിക്കുന്നു;
നിരാശയുടെ തിരശ്ശീല ഉയര്‍ത്തുന്നു,
ജീവിതത്തിന്റെ നിഴലുകള്‍ എത്ര ആഴത്തിലുള്ളതായാലും,
നിങ്ങളുടെ പിതാവിനെ നിങ്ങള്‍ അവിടെ കാണും. — ചേമ്പേഴ്‌സ്

വഴി കാണുന്നവനോടു ചേര്‍ന്നു നിങ്ങള്‍ നടക്കുന്നു എങ്കില്‍ നിങ്ങള്‍ വഴി കാണേണ്ട കാര്യമില്ല.

ഇന്നത്തെ ബൈബിള്‍ വായന – സങ്കീര്‍ത്തനം 23

1 യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. 2 പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു. 3 എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമം നിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു. 4 കൂരിരുള്‍ താഴ്‌വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6 നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.

Insight

Unquestionably the most beloved of all the psalms, Psalm 23 reminds us of the continuing care of the Shepherd for His flock. What makes it all the more interesting is that the psalmist, David, begins by telling us about the trustworthiness of the Shepherd. Before long, however, his attention shifts. When he speaks of the Shepherd’s provision, he is bearing witness
of God’s faithfulness. But when David remembers the “valley of the shadow,” he addresses the Lord Himself and acknowledges His faithful guidance during life’s darkest moments.