ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍ വിറയ്ക്കുക. സങ്കീര്‍ത്തനം 114:7
മുമ്പോട്ടും പുറകോട്ടും, മുമ്പോട്ടും പുറകോട്ടും കടലിലെ തിരമാലകള്‍ അടിച്ചുകൊണ്ടിരുന്നു. പൂര്‍വ്വ കാലങ്ങള്‍ മുതല്‍, ഭൂഖണ്ഡങ്ങളെ മഹാസമുദ്രങ്ങള്‍ വേര്‍തിരിക്കുന്നു. മനുഷ്യന് അവയുടെ മുകളിലൂടെ സഞ്ചരിക്കാനും അവയുടെ ആഴത്തിലേക്ക് ഇറങ്ങാനും അവയിലൂടെ സഞ്ചരിക്കാനും പഠിച്ചു – എന്നാല്‍ അവയുടെ അപാരതയും തിരമാലകളുടെ നിരന്തരമായ ശക്തിയും അടക്കാനാവാതെ നിലകൊള്ളുന്നു. പാറകള്‍ തകര്‍ക്കപ്പെടുന്നു, തീരങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നു, പരിചയസമ്പന്നരായ നാവികര്‍ പോലും എടുത്തെറിയപ്പെടുകയോ കടലിന്റെ അടിത്തട്ടില്‍ മറയപ്പെടുകയോ ചെയ്യുന്നു. മനുഷ്യന്റെ പ്രതിഭാശാലിത്വവും ഏറ്റവും ശക്തമായ ഉപകരണങ്ങളും ഒത്തചേര്ന്നാലും സമുദ്രങ്ങളെ കീഴടക്കാന്‍ സാധ്യമാകുകയില്ല.
പ്രതിസന്ധിയുടെ പ്രക്ഷുബ്ധമായ കടലുകള്‍ ഭീഷണിപ്പെടുത്തുമ്പോള്‍, ദൈവത്തിന്റെ വിസ്മയാവഹമായ ശക്തിയെ നാം ഓര്‍ക്കേണ്ടതാണ്. സമുദ്രം അവന്റെ മുമ്പില്‍നിന്ന് ഓടിപ്പോയതുപോലെ, ഭയാനകമായി നമുക്കു തോന്നുന്ന തടസ്സങ്ങളും ഓടിപ്പോകും.
ദൈവത്തിന്റെ ശക്തിക്കു മുമ്പില്‍ അവയുടെ പ്രതിരോധം കേവലം ചായക്കപ്പിലെ വെള്ളംപോലെ മാത്രമാണ്!
അവ ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. മഹാസമുദ്രങ്ങള്‍ സൃഷ്ടിച്ചവന് അവയെക്കൊണ്ട് താന്‍ ഇച്ഛിക്കുന്നതു ചെയ്യുന്നു. സങ്കീര്‍ത്തനം 114, ദൈവത്തിന്റെ ശക്തിയെ വിവരിക്കാനായി യിസ്രായേല്‍മക്കളുടെ മിസ്രയീമില്‍ നിന്നുള്ള പുറപ്പാടിനെയും ചെങ്കടല്‍ വിഭാഗിച്ചതിനെയും സൂചിപ്പിക്കുന്നു. സങ്കീര്ത്തനക്കാരന് എഴുതി, ”സമുദ്രം കണ്ട് ഓടി” (സങ്കീര്‍ത്തനം 114:3). എന്നിട്ട് അവന് ചോദിച്ചു, ‘സമുദ്രമേ, നീ ഓടുന്നതെന്ത്?” (വാ. 5). സമുദ്രങ്ങള്‍ ദൈവകല്പന അനുസരിക്കുകയായിരുന്നു.
ദൈവം തന്റെ ദാസന്മാര്ക്ക് ഒരു വാഗ്ദത്തം നല്കുന്നു:
നിങ്ങള്‍ ജീവിതത്തെ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടതില്ല,
നിങ്ങള്‍ നിങ്ങളുടെ പോരാട്ടത്തില്‍ ക്ഷീണിക്കുമ്പോള്‍,
തന്റെ ബലം -നിങ്ങളുടേതല്ല—നിങ്ങളെ ശക്തീകരിക്കും. — ഹെസ്സ്
നിങ്ങളിലുള്ള ദൈവത്തിന്റെ ശക്തി നിങ്ങളുടെ ചുറ്റുമുള്ള പ്രശ്നങ്ങളുടെ സമ്മര്‍ദ്ദത്തേക്കാള്‍ വലുതാണ്.
1 യഹോവയെ സ്തുതിപ്പിന്. യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍ 2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്റെ ആധിപത്യവുമായിത്തീര്‍ന്നു. 3 സമുദ്രം കണ്ട് ഓടി; യോര്ദ്ദാന് പിന്‍വാങ്ങിപ്പോയി. 4 പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 5 സമുദ്രമേ, നീ ഓടുന്നതെന്ത്? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്? 5 പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്? 7 ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന് ദൈവത്തിന്റെ സന്നിധിയില്‍ വിറയ്ക്ക. 8 അവന് പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
Insight
Psalm 114 allows us to remember the history of Israel as a testimony to God’s strength. In addition to “the sea,” referring to God’s parting of the Red Sea to allow the children of Israel to escape the bondage of Egypt (Exodus 14:21), “the Jordan turned back” reminds us of the opening of the Jordan River as the Israelites passed into the land of promise for the first time (Joshua 3:13-16). Even God’s provision of water from a rock (Exodus 17:1-6) bears witness to the power of the Lord. His strength can prevail when ours could never be enough.