banner image

നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ. (വാക്യം 9). (യോശുവ 1: 2-9)

പ്രതീക്ഷകളുടെയും സാധ്യതകളുടെയും ഒരു മധുര കാലത്തിലാണ്  നമ്മൾ. വർഷം എത്ര പ്രയാസമേറിയതാണെങ്കിലും, നമ്മിൽ മിക്കവരും മികച്ചതും തിളക്കമുള്ളതുമായ ഒരു പുതുവർഷത്തിനായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. കഴിഞ്ഞ വർഷാവസാനം, പ്രസവാവധിക്ക് പോകുന്ന ഒരു സഹപ്രവർത്തകയുടെ ഓഫീസ് ഉത്തരവാദിത്തങ്ങൾ കൂടി എന്റെ ജോലിക്കൊപ്പം കൈകാര്യം ചെയ്യുക എന്ന ദുഷ്‌കരമായ കാര്യം ഞാൻ ഏറ്റെടുക്കണമെന്ന് എനിക്കറിയാമായിരുന്നു.

മോശയുടെ മരണത്തോടെ, ജോഷ്വയ്ക്ക് വളരെ വലുതും ഭാരിച്ചതുമായ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു – ഇസ്രായേല്യരെ വാഗ്ദത്ത ദേശത്തേക്ക് നയിക്കുക (യോശുവ 1: 1-2). ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് തന്റെ ജനത്തെ 40 വർഷത്തോളം മരുഭൂമിയിലെ ഒരു സ്ഥലത്തേക്ക് നയിച്ചതിനു പുറമേ, ശാഠ്യക്കാരനായ ഫറവോന്റെ മുമ്പാകെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കാനും തന്റെ ജനത്തെ നയിക്കാനും ദൈവം മോശയെ ഉപയോഗിച്ചു. പാലും തേനും വാഗ്‌ദാനം ചെയ്‌ത നാട്ടിലേക്കുള്ള യാത്ര എന്ന ആ വലിയ സ്വപ്നം ഇസ്രായേൽ ജനത പരസ്‌പരം പങ്കുവച്ചു. മോശയുടെ പാരമ്പര്യം പിന്തുടരുക എന്നത് വളരെ വലിയ ചുമതല ആയിരുന്നു. ദൈവം യോശുവയുടെ ഭയത്തെ ആവർത്തിച്ച് അഭിസംബോധന ചെയ്തു, “ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ” അവനെ പ്രോത്സാഹിപ്പിച്ചതിൽ അതിശയിക്കാനില്ല (vv.6-7,9).

ഇസ്രായേൽ ജനതയുടെ നേതാവെന്ന നിലയിൽ യോശുവയുടെ വിജയം, കർത്താവിനോടുള്ള അവന്റെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു (വാക്യം 7). തന്റെ വചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതും അതിലുള്ളതെല്ലാം അനുസരിക്കാൻ ശ്രദ്ധിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് ദൈവം വെളിപ്പെടുത്തി. ദൈവത്തെയും അവന്റെ മഹത്തായ ശക്തിയെയും ആശ്രയിച്ചാൽ മാത്രമേ യോശുവയ്ക്ക് വിജയം കണ്ടെത്താൻ കഴിയൂ (വാക്യം 8).

ഇസ്രായേൽ ജനതയുടെ നേതാവെന്ന നിലയിൽ യോശുവയുടെ വിജയം, കർത്താവിനോടുള്ള അവന്റെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു (വാക്യം 7). തന്റെ വചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതും അതിലുള്ളതെല്ലാം അനുസരിക്കാൻ ശ്രദ്ധിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് ദൈവം വെളിപ്പെടുത്തി. ദൈവത്തെയും അവന്റെ മഹത്തായ ശക്തിയെയും ആശ്രയിച്ചാൽ മാത്രമേ യോശുവയ്ക്ക് വിജയം കണ്ടെത്താൻ കഴിയൂ (വാക്യം 8)..

ഈ വർഷം, നമുക്ക് തിരുവെഴുത്തുകൾ വായിക്കാനും അവനെ അനുസരിക്കാനും സമയം ചെലവഴിക്കുകയും ശക്തരും ധൈര്യവും ഉള്ളവരായി മുൻപോട്ടു പോകുകയും ചെയ്യാം. ഭയപ്പെടുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്; നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടെന്ന് ഓർക്കുക. (v.9).

ചിന്തയ്ക്കായിട്ടുള്ളത്

യെശയ്യാവ് 41:10 വായിക്കുക, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും

ഒരു പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുമ്പോൾ, നിങ്ങളെ ഭയപ്പെടുത്തുന്നതും ഉത്കണ്ഠപ്പെടുത്തുന്നതുമായ എന്തെങ്കിലും ഉണ്ടോ? ദൈവം ആരാണെന്നും അവനു നമ്മെ കുറിച്ചുള്ള പദ്ധതി എന്താണെന്നുമുള്ള വ്യക്തമായ ധാരണയിൽ നിന്ന് എങ്ങനെയാകുന്നു നമ്മൾ ധൈര്യം കൈവരിക്കുന്നത്?