ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്…. (വാ.7 ) (എഫെസ്യർ 2:1-10)

ധാരാളം കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും നവജാത ശിശുക്കളെ പരിചരിക്കുന്ന ഒരു നഴ്സിന്റെ റൂമിലേക്ക് വന്നു. ഓരോ കുട്ടിയും വർഷങ്ങൾക്കു മുമ്പ് തങ്ങൾ മാസം തികയാതെ ജനിച്ചപ്പോഴുള്ള ഫോട്ടോയും അവരെ ശുശ്രൂക്ഷിച്ച നഴ്സിനെ കാണിക്കാൻ പിടിച്ചിട്ടുണ്ടായിരുന്നു. ഇവർ വരുന്നതിന് മുമ്പ് തന്നെ ഈ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിന് നഴ്സ് ചെയ്ത സേവനത്തിന് മാതാപിതാക്കൾ നന്ദി പറയുന്ന ഒരു വീഡിയോയും അവർക്ക് നല്കിയിരുന്നു. ഈ സമാഗമത്തിന് ശേഷം അവർ ഇങ്ങനെ പറഞ്ഞു: ” ഞാൻ ചെയ്യുന്ന ജോലി ഞാൻ ഇഷ്ടപ്പെടുന്നു. ഇത് ഒരു ദൈവിക ശുശ്രൂഷയായി ഞാൻ കണക്കാക്കുന്നു. ദൈവം തന്റെ പ്രത്യേക ഉദ്ദേശ്യത്തിനായി എന്നെ ഇവിടെ ആക്കുകയും ഈ കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഉള്ള സ്നേഹം കൊണ്ട് എന്നെ നിറക്കുകയും ചെയ്തിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.”

ദൈവത്തിന്റെ സ്നേഹവും ദയയും ഏതെല്ലാം നിസ്സഹായാവസ്ഥകളിൽ നമ്മെ രക്ഷിക്കുന്നു എന്ന് ഓർക്കാൻ ഹൃദയസ്പർശിയായ ഈ സംഭവം ഇടയാക്കുന്നു. പൗലോസ് പറഞ്ഞതു പോലെ, പാപത്താൽ മരിച്ചവരായിരുന്ന നമ്മെയും (2:1) ദൈവം ജീവിപ്പിക്കുന്നു. നമ്മൾ ഹതാശരാണ്, എങ്കിലും നമ്മുടെ ആത്മീയ ജീവിതത്തിന് അവശ്യമായതെല്ലാം ദൈവത്തിന് അറിയാം.” പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ” (3) ആയിരുന്നെങ്കിലും ദൈവം നമ്മോട് ക്രോധത്തോടെ ഇടപെടുന്നില്ല. അവൻ നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലൂടെ നമുക്ക് അവന്റെ കരുണ പ്രാപിക്കാനാകും.

പൗലോസ് ഇക്കാര്യം എഫെസോസിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ പറയുന്നത് ” ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്” (വാ. 6) എന്നാണ്. ഈ കാലത്ത് നിന്ന് ബൈബിൾ വായിക്കുമ്പോൾ , പൗലോസ് എന്താണ് അർത്ഥമാക്കിയത് എന്നത് നമുക്ക് വ്യക്തമാണ്. നൂറ്റാണ്ടുകൾ പിന്നിലേക്ക് നോക്കി , രൂപാന്തരപ്പെട്ട ജീവിതങ്ങളിൽ ദൈവത്തിന്റെ ദയയുടെ തെളിവുകൾ നമുക്ക് ദർശിക്കാനാകും. മുന്നിലേക്കും നോക്കിയാൽ , വരും തലമുറകൾക്ക് നമ്മുടെ ജീവിതങ്ങളിലും ദൈവത്തിന്റെ നന്മയെ കാണാൻ കഴിയും.

ആ നഴ്സിന്റെ മനസ്സലിവുള്ള പരിചരണം പോലെ ദൈവം നമ്മുടെ ആത്മാക്കളെയും പരിപാലിക്കുന്നു. അവൻ നമ്മുടെ പാപങ്ങളെ മാർദ്ദവമായി കഴുക്കിക്കളഞ്ഞ് പരിശുദ്ധാത്മാവിനാൽ ഒരു പുതുജീവിതം നമ്മിൽ സാധ്യമാക്കി (തീത്തൊസ് 3:5).

എഴുതിയത് ടിം: ജെനിഫർ ഷുൾട്ട്

ചിന്തയ്ക്കായിട്ടുള്ളത്

2 ശമുവേൽ 9:1-11 വായിച്ചിട്ട്, ശാരീരികമായി പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയെ ദാവീദ് എങ്ങനെ പരിപാലിച്ചു എന്ന കാര്യം ചിന്തിക്കുക.
ദൈവം നിങ്ങളുടെ ആത്മാവിൽ പ്രവർത്തിച്ച് നിങ്ങളെ ഒരു പൂർണ്ണമനഷ്യനാക്കിയത് എങ്ങനെ? നിങ്ങളോടുള്ള ദൈവത്തിന്റെ ദയ അവനോടുള്ള പ്രതികരണത്തിലും മറ്റുള്ളവരോടുള്ള മനോഭാവത്തിലും എന്ത് സ്വാധീനമാണ് ഉണ്ടാക്കിയത്?

 

 

 

banner image