അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. അപ്പ. 9:39

മാർത്ത ഒരു പ്രാഥമിക വിദ്യാലയത്തിൽ അസിസ്റ്റന്റ് ടീച്ചർ ആയി 30 വർഷം സേവനം ചെയ്തു. ഓരോ വർഷവും അവർ പാവപ്പെട്ട കുട്ടികൾക്ക് പുതിയ കോട്ടും സ്കാർഫും ഗ്ലൗസും ഒക്കെ വാങ്ങാനായി പണം മിച്ചം വെച്ചിരുന്നു. അവസാനം അവൾ ക്യാൻസറിന് കീഴടങ്ങി. അവളുടെ ജീവിതം അനുസ്മരിക്കാൻ ഞങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ കേവലം പൂക്കൾ അർപ്പിക്കുന്നതിന് പകരം ആളുകൾ അവൾ സ്നേഹപൂർവം കരുതിയ 100 കണക്കിന് കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചു.ദയാപൂർവ്വമായ വാക്കുകളും കരുതലോടെയുള്ള പ്രവൃത്തികളും കൊണ്ട് മാർത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചതിന്റെ അസംഖ്യം കഥകൾ അനേകർ പങ്കുവെച്ചു. അവൾ നിത്യതയിലേക്ക് പ്രവേശിച്ചിട്ട് 3 വർഷം കഴിഞ്ഞപ്പോൾ അവളുടെ സ്മരണക്കായി സഹപ്രവർത്തകർ വർഷം തോറും വസ്ത്രം സംഭാവന ചെയ്യുന്ന ഒരു പദ്ധതി തന്നെ ആവിഷ്കരിച്ചു. അവൾ അവശേഷിപ്പിച്ച ദയയുടെ പൈതൃകം പാവപ്പെട്ടവരെ ഔദാര്യപൂർവ്വം സഹായിക്കാൻ അനേകരെ പ്രചോദിപ്പിച്ചു.

അപ്പ.പ്രവൃത്തി 9 ൽ ലൂക്കൊസ് ” വളരെ സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോരുന്ന” (വാ. 36 ) , ഡോർക്കാസ് (തബീഥ ) എന്ന് പേരുള്ള ഒരു സ്ത്രീയുടെ കഥ പറയുന്നുണ്ട്. അവൾ രോഗം വന്ന് മരിച്ചപ്പോൾ , അവളുടെ ആൾക്കാർ പത്രോസിനോട് അവിടം സന്ദർശിക്കാൻ അപേക്ഷിച്ചു. ഡോർക്കാസ് എങ്ങനെയെല്ലാം ആളുകളെ സഹായിച്ചു എന്ന് വിധവമാർ എല്ലാവരും പറഞ്ഞു (വാ. 39 ). ഒരു അത്ഭുതകരമായ മനസ്സലിവിന്റെ പ്രവൃത്തിയാൽ പത്രൊസ് ഡോർക്കാസിനെ ഉയിർപ്പിച്ചു. തബീഥയുടെ ഉയിർപ്പ് വാർത്ത ചുറ്റും പരന്നു , അനേകർ കർത്താവിൽ വിശ്വസിച്ചു (വാ. 42 ). പ്രായോഗിക ജീവിതത്തിൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഡോർക്കാസിന്റെ സമർപ്പണമാണ് അവളുടെ സമൂഹത്തിലുള്ളവരുടെ ഹൃദയത്തെ സ്പർശിച്ചതും സ്നേഹപൂർവമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തിയതും.

Jessica recalled, “I [was] blown away by God’s hand in this. [We] could have been placed next to anyone, but we were seated next to one of the nicest men I have ever met.”

In 2 Samuel 9, we read of another example of what I call intentional kindness. After King Saul and his son Jonathan had been killed, some expected David to kill off any competition to his claim for the throne. Instead, he asked, “Is there no one still alive from the house of Saul to whom I can show God’s kindness?” (v. 3). Mephibosheth, Jonathan’s son, was then brought to David who restored his inheritance and warmly invited him to share his table from then on—just as if he were his own son (v. 11).

As beneficiaries of the immense kindness of God, may we look for opportunities to show intentional kindness toward others (Galatians 6:10).

എഴുതിയത് ടിം: സോചിൽ ഡിക്സൻ

ചിന്തയ്ക്കായിട്ടുള്ളത്

ദയാപൂർവ്വമായ വാക്കുകളും പ്രവൃത്തികളും വഴി ഇന്ന് നിങ്ങൾക്ക് ആരെയെങ്കിലും സ്നേഹിക്കാൻ കഴിയില്ലേ? മറ്റാരുടെയെങ്കിലും ദയയിലൂടെ ദൈവം നിങ്ങളെ തന്നിലേക്ക് ആകർഷിച്ചിട്ടുണ്ടോ?
സ്നേഹവാനായ ദൈവമേ, അനുദിനം അനേകരെ പ്രായോഗിക കാര്യങ്ങളിലൂടെ സ്നേഹിക്കാനും മററ്റുള്ളവരെ അങ്ങയിലേക്ക് അടുപ്പിക്കും വിധം ദയയുടെ പൈതൃകം അവശേഷിപ്പിക്കാനും എന്നെ സഹായിക്കണമെ.

 

 

 

banner image