വായിക്കുക: സഭാപ്രസംഗി 3:1-8

കരയാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‌വാൻ ഒരു കാലം (v. 4).

വളരെ ദുഃഖകരമായ രണ്ട് വാർത്തകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കഴിഞ്ഞ വർഷം എനിക്ക് ലഭിച്ചു. ഒരു പ്രിയ സുഹൃത്ത് പെട്ടെന്ന് ഹൃദയാഘാതം മൂലം മരിച്ചു എന്ന വാർത്തയാണ് ആദ്യം വന്നത്. 60 വയസ്സ് മാത്രം പ്രായമുള്ള സ്റ്റീവ്, യേശുവിനെയും കുടുംബത്തെയും സ്നേഹിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, വ്യഭിചാര ബന്ധത്തിൻ്റെ ഭാരത്താൽ ദാമ്പത്യം തകർന്ന പ്രിയപ്പെട്ട ദമ്പതികളുടെ ദാരുണമായ വാർത്ത കൊണ്ടുവന്നു.

രണ്ട് വാർത്തകളും എന്നെ വല്ലാതെ ബാധിച്ചു. ഒന്ന് വേദനാജനകമായിരുന്നു; അവർ ഒരുമിച്ച് എന്നെ തളർത്തികളയുമെന്നു ഭീഷണിപ്പെടുത്തി.

ആ രാത്രിയിൽ, ഞാൻ ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ചെയ്യാൻ ഞാൻ എന്നെത്തന്നെ പ്രലോഭിപ്പിച്ചു. മദ്യപാനത്തിലൂടെ വേദനയിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് വ്യക്തിപരമായി ഒരിക്കലും തോന്നിയിട്ടില്ല. ഭക്ഷണമാണ് സാധാരണയായി ഞാൻ തിരഞ്ഞെടുക്കുന്ന ‘അനസ്തെറ്റിക്.’ പക്ഷേ, എൻ്റെ വികാരങ്ങളുമായി മല്ലിടുമ്പോൾ, പ്രിയ സുഹൃത്തിന്റെ മരണവും ആരോഗ്യകരമെന്നു ഞാൻ കരുതിയ വിവാഹത്തിന്റെ തകർച്ചയും അൽപ്പം മദ്യം കയ്യിലെടുക്കാൻ എന്നെ പ്രലോഭിപ്പിച്ചു.

എനിക്കറിയാം. നല്ല പ്ലാൻ അല്ല.

നഷ്ടത്തിൻ്റെ വേദനയിൽ നിന്ന് ഓടിപ്പോവുക എന്നത് ഒരു മോശം ആശയമാണെന്ന് അറിയാനുള്ളത്ര സങ്കടം ഞാൻ അനുഭവിച്ചിട്ടുണ്ട്. ആഴത്തിലുള്ള നഷ്ടത്തിൻ്റെ വേദന മറക്കാൻ ശ്രമിക്കുന്നത് ഒരു ആസക്തിയോ വിഷാദമോ പോലെ മറ്റെന്തെങ്കിലും ആയി ഉയർന്നുവരാൻ സാധ്യത കൂടുതലാണ്.

സഭാപ്രസംഗിയുടെ എഴുത്തുകാരൻ ദുഃഖിതരായ ആത്മാക്കൾക്ക് സഹായകരമായ ഒരു വീക്ഷണം വാഗ്ദാനം ചെയ്യുന്നു. “കരയാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‌വാൻ ഒരു കാലം” (സഭാപ്രസംഗി 3:1, 4).

നമ്മുടെ ജീവിതത്തിലുടനീളം ദുഃഖത്തിൻ്റെ ഋതുക്കൾ വന്നു പോകുന്നു. നമ്മുടെ നഷ്ടങ്ങളുടെ വേദന അനുഭവിക്കാൻ നാം നമ്മെത്തന്നെ അനുവദിക്കണം. ആരോഗ്യകരമായ രീതിയിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ദൈവം നൽകുന്ന സൗഖ്യത്തിലൂടെ സന്തോഷത്തിൻ്റെ പുതിയ കാലങ്ങളിലേക്ക് കടക്കുക (മത്തായി 5:4; വെളിപ്പാട് 21:4). ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. (സങ്കീർത്തനം 34:18)

-ജെഫ് ഓൾസൺ

കൂടുതൽ

2 കൊരിന്ത്യർ 1: 3-4 വായിക്കുക, ഈ ജീവിതത്തിൽ നാം ദുഃഖിക്കുമ്പോൾ ദൈവം എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുക.

അടുത്തത്

ദുഃഖിക്കാൻ പാടുപെടുന്ന നഷ്ടങ്ങളുടെ ഒരു സീസണിലൂടെയാണോ നിങ്ങൾ കടന്നുപോകുന്നത്? പരിഹരിക്കാനാകാത്തവിധം സങ്കീർണ്ണമാകുന്നതിനു മുമ്പ് ദൈവത്തോടും ദൈവഭക്തനായ ഒരു സുഹൃത്തിനോടും പ്രാർത്ഥനയിൽ അടുത്തുചെല്ലുക