വായിക്കുക: യിരെമ്യാവ് 3:12-22

“വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ” (വാക്യം 22).

അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത്, ജനറൽ സ്റ്റോൺവാൾ ജാക്സൺ ശീതകാലത്ത് താമസിച്ചിരുന്ന വീട്ടിൽ ഒരു കൊച്ചു പെൺകുട്ടിയുമായി സൗഹൃദത്തിലായി. അഞ്ച് വയസ്സുകാരി ജാനി കോർബിൻ ജാക്‌സണെ വളരെയധികം ആരാധിച്ചു, ജനറലിൻ്റെ തൊപ്പിയിൽ നിന്ന് എടുത്ത സ്വർണ്ണ കഷണം അവളുടെ മുടിയിൽ ധരിച്ചിരുന്നു.

1863 മാർച്ചിൽ ജാനിക്ക് സ്കാർലറ്റ് പനി പിടിപെട്ട് മരിച്ചു. അവളുടെ മരണവാർത്തയിൽ ഏറെ മനം നൊന്തു സ്റ്റോയിക് ജാക്സൺ കരഞ്ഞു. ആ സമയത്ത് പ്രസിദ്ധപ്പെടുത്തിയ സിനിമാ വിവരണങ്ങളിൽ ഒന്നിൽ അവരിൽ ഒരാൾ പറഞ്ഞു, “അവൻ നമുക്കെല്ലാവർക്കും വേണ്ടി കരയുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ജാക്സൺ അനവധി മരണം കണ്ടിട്ടുള്ള ആളാണ്.

പ്രവാചകനായ യിരെമ്യാവും മരണത്തിന് അനവധി സാക്ഷ്യം വഹിച്ചിരുന്നു. യെരൂശലേം ദൈവത്തിനെതിരെ പൂർണ്ണ മത്സരത്തിൽ ആയിരിക്കുമ്പോൾ യിരെമ്യാവ്‌ കർത്താവിനെ സേവിച്ചു, അതിനാൽ യഹൂദ അഭിമുഖീകരിക്കാൻ പോകുന്ന ന്യായവിധിയെക്കുറിച്ച് അവനു പ്രവചിക്കേണ്ടിവന്നു. പിന്നെ അവൻ അതിലൂടെ ജീവിച്ചു.

തൻ്റെ ജനത്തിനുവേണ്ടിയുള്ള യിരെമ്യാവിൻ്റെ കണ്ണുനീർ ദൈവത്തിൻ്റെ തന്നെ ദുഃഖകരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം യിരെമ്യാവിലൂടെ പറഞ്ഞു, “എൻ്റെ സ്വന്തം മക്കളെപ്പോലെ നിങ്ങളെ പരിഗണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! എന്നാൽ നിങ്ങൾ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു” (യിരെമ്യാവ്‌ 3:19-20). അതുകൊണ്ട് ദൈവം തൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് അപേക്ഷിച്ചു: “വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ”’ (വാക്യം 22).

ആ വിലാപം യേശുവിൻ്റെ കുരിശിലെ മരണത്തെ അഭിമുഖീകരിക്കുന്നതിന് തൊട്ടുമുമ്പ് അവൻ്റെ വാക്കുകളിൽ പ്രതിധ്വനിച്ചു. “യെരൂശലേമേ, യെരൂശലേമേ,” അവൻ നിലവിളിച്ചു. “കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.” (മത്തായി 23:37)

ജീവിതത്തിന് ദുഃഖത്തിന്മേൽ ദുഃഖം കൂട്ടുന്ന ഒരു വഴിയുണ്ടാകും. അത് സംഭവിക്കുമ്പോൾ, ഒരു സമയത്തേക്ക് ‘തകർന്നു പോകാനുള്ള’ അനുവാദം നമുക്കുണ്ട്. കവി-യോദ്ധാവായ ഡേവിഡ് എഴുതിയതുപോലെ, “[നമ്മുടെ] എല്ലാ സങ്കടങ്ങളുടെയും ട്രാക്ക് സൂക്ഷിക്കുന്നു,” നീ (ദൈവം) എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കുന്നു” (സങ്കീർത്തനം 56:8). നമ്മുടെ സ്നേഹവാനായ പിതാവ് കരഞ്ഞു. നമുക്കെല്ലാവർക്കും വേണ്ടി, അവൻ നമ്മോടൊപ്പം കരയുന്നു.

-ടിം ഗുസ്താഫ്സൺ

കൂടുതൽ

യെരുശലേം നാശത്തിൽ കിടക്കുമ്പോൾ യിരെമ്യാവിൻ്റെ കണ്ണീരും വേദനയും ആശ്വാസത്തിൻ്റെ ഉറവിടവും കാണാൻ വിലാപങ്ങൾ 3:46-57 വായിക്കുക.

അടുത്തത്

ഈയിടെ നിങ്ങളെ ദുഃഖിപ്പിക്കാൻ കാരണമായത് എന്താണ്? ദൈവം നമ്മോടുകൂടെ ദുഃഖിക്കുന്നു എന്നറിയാൻ ഇത് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?