കോവിഡ് -19 ൽ നിന്ന് സോക് ചിംഗ് സുഖം പ്രാപിച്ചപ്പോൾ, അവളുടെ വൃദ്ധയായ അമ്മയ്ക്ക് ഒരു വീഴ്ച്ച സംഭവിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ അമ്മ മരിച്ചു. തുടർന്ന് അവളുടെ വേർപിരിഞ്ഞ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിക്കുകയും, ഇളയ മകനെ തന്റെ കൂടെ കൊണ്ടുപോകാൻ പോരാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവിതം തീർത്തും ശൂന്യമായ ഒരു മരുഭൂമിയിലൂടെ കടന്നുപോകുന്നതുപോലെ സോക് ചിംഗിന് തോന്നി. ദൈവം എവിടെ? അവൾ അത്ഭുതപ്പെട്ടു. ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് അവന് അറിയാമോ?

പ്രാർത്ഥിക്കാൻ പോലും അവൾ ബുദ്ധിമുട്ടി. അപ്പോൾ പുറപ്പാട് 2:23-25 ​​ഓർമ്മ വന്നു. ഇസ്രായേല്യർ നിരവധി കഷ്ടതകൾ അനുഭവിച്ചു: അടിച്ചമർത്തുന്ന ഫറവോൻ, ക്രൂരരായ യജമാനന്മാർ എന്നിവരാൽ അവരുടെ പുത്രന്മാർ കൊല്ലപ്പെടുകയായിരുന്നു. “ദൈവം എവിടെ?” എന്ന അതേ ചോദ്യം അവരും ചോദിച്ചിരിക്കണം.

എന്നാൽ അവൻ അവിടെ ഉണ്ടായിരുന്നു: “ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു” (വാ. 24-25). നാൽപ്പത് വർഷത്തിന് ശേഷം അവരുടെ വിടുതൽ വരുമെങ്കിലും, അവരുടെ വേദന ദൈവത്തിന് അറിയാമെന്നും പ്രതികരിക്കുമെന്നും യിസ്രായേല്യർക്ക് ഉറപ്പുണ്ടായി.

സോക് ചിംഗ് അവളുടെ ഡയറിയിൽ നിന്ന് വായിച്ചതുപോലെ, അമ്മയെ പരിപാലിക്കാൻ ദൈവം അവളെ സഹായിച്ച സമയത്തെക്കുറിച്ച് അത് അവളെ ഓർമ്മിപ്പിച്ചു, ഭർത്താവ് അവളെ ഉപേക്ഷിച്ചപ്പോൾ അവളെ ശക്തിപ്പെടുത്തി, ഒറ്റക്ക് കുഞ്ഞുങ്ങളെ വളർത്താൻ അവളെ പ്രോത്സാഹിപ്പിച്ചു. യേശു നമുക്കുവേണ്ടി കുരിശിൽ കയറിയത് അവൾ അനുസ്മരിച്ചു. അവൾ പറഞ്ഞു “മരുഭൂമിയിൽ ദൈവം എനിക്കായി ഉണ്ടെന്നുള്ളത് എനിക്ക് പ്രത്യാശ നൽകുന്നു.” അവൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “ദൈവം ഉണ്ട്, അവിടുന്ന് ഓർക്കുന്നു.”

-ലെസ്ലി കോ

കഴിഞ്ഞ കാലത്തെ ദുഷ്‌കരമായ സമയങ്ങളിൽ ദൈവം നിങ്ങളെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്? അവൻ്റെ വാഗ്ദാനങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ ശക്തി നേടാനാകും?

പിതാവേ, ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് അങ്ങേക്കറിയാം, എന്റെ വേദനയും ആശങ്കയും അങ്ങേക്കറിയാം. അവിടുന്ന് എന്നെ പരിപാലിക്കുന്നുണ്ടെന്ന് എനിക്കറിയാം. അങ്ങിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.

പുറപ്പാട് 2: 23-25

23 ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയിൽ എത്തി.
24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.
25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.

പുറപ്പാട് 2:24

ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.