നിഷ്കളങ്കത നഷ്ടപ്പെട്ടപ്പോൾ മേൽനോട്ടക്കാർ അവർക്ക് പ്രതീക്ഷിക്കാവുന്നതിനേക്കാൾ വലിയ നിലയിൽ മാറി. ആദ്യമായി അവർ രാജാവിനെ കാണാൻ വിസമ്മതിച്ചു. പെട്ടെന്ന് അവർക്ക് അവരെ മറയ്ക്കണ്ടതായും ഒളിച്ചിരിക്കേണ്ടതായും തോന്നി. മുൻപൊരിക്കലും അവർ പരസ്പരം കുറ്റപ്പെടിത്തിയിട്ടില്ല. തുടന്നുള്ള മണിക്കൂറിൽ അവർ ഭയത്തിന്റെ അർത്ഥം മനസ്സിലാക്കി. രാജാവ് ആ ദമ്പതികളെ കണ്ടെത്തിയപ്പോൾ ഉത്തരം നൽകാൻ അവരെ മൃദുവായി പ്രേരിപ്പിച്ചു. അവരെന്തുകൊണ്ടാണ് ഒളിച്ചത്? അവരെത്തന്നെ മറയ്ക്കണമെന്ന് ആരാണ് അവരോട് പറഞ്ഞത്? അവരോട് ഒഴിവാക്കാൻ പറഞ്ഞ പാത അവർ തിരഞ്ഞെടുത്തോ?

മേൽനോട്ടക്കാർ പിടിക്കപ്പെട്ടു. എന്നാൽ അവർ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ അവർ തയ്യാറായില്ല. പുരുഷൻ സ്ത്രീയെ പഴിച്ചു. സ്ത്രീ വിരോധിയെ പഴിച്ചു. വിരോധി സംസാരിച്ചില്ലെങ്കിലും അവന്റെ കണ്ണുകളിൽ രാജാവിനോടുള്ള വെറുപ്പുണ്ടായിരുന്നു. മേൽനോട്ടക്കാർ കുഴങ്ങിയവരും ഭയചകിതരുമായിരുന്നു. ചില മണിക്കൂറുകൾ മുൻപ് അവർ തമ്മിലും രാജാവുമായുമുള്ള ബന്ധവും ആസ്വദിച്ചിരുന്നു. ഇപ്പോൾ അവർക്ക് ഭയമാണ്.

മേൽനോട്ടക്കാർ പിടിക്കപ്പെട്ടു. എന്നാൽ അവർ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ അവർ തയ്യാറായില്ല.

തന്നിലാശ്രയിക്കാൻ വീഴ്ചവരുത്തിയതിൽ രാജാവ് ആ ദാമ്പതിമാരോട് ക്ഷമിക്കാൻ ആഗ്രഹിച്ചു എങ്കിലും അവരുടെ തിരഞ്ഞെടുപ്പിന്റെ ഫലത്തെ അവൻ അവഗണിച്ചില്ല. അവരെ അവരുടെ വീടാകുന്ന തോട്ടത്തിൽ തുടരാൻ അവന് അനുവദിക്കാമായിരുന്നില്ല. അവൻ അവർക്ക് ജീവവൃക്ഷത്തിലേക്ക് പ്രവേശനം നൽകിയാൽ, അവർ പ്രായമാകുന്നതും മരിക്കുന്നതുമായ പ്രവർത്തിയെ പിന്നോട്ട് കറക്കും.

അനന്തമായ സമയവും സ്വാതന്ത്ര്യവും കാരണം മേൽനോട്ടക്കാർ തങ്ങളിലേക്ക് തന്നെ ഒതുങ്ങുകയും രാജാവിൽ നിന്നും പരസ്പരവും അകലുകയും ചെയ്തു. അവർ അവരുടെ മാറ്റം വന്ന അവസ്ഥയിൽ എന്നേക്കും തുടരാതിരിക്കേണ്ടതിന് രാജാവ് അവരെ തോട്ടത്തിൽ നിന്നും നീക്കി. തോട്ടത്തിന് പുറത്തും രാജാവ് ആ ദമ്പതികൾക്കു വേണ്ടി കരുതി. എന്നാൽ ബന്ധത്തിന് മാറ്റം വന്നു. മേൽനോട്ടക്കാർ മുൻപ് ചെയ്തതുപോലെ രാജാവിനെ വിശ്വസിച്ചില്ല.

തിരഞ്ഞെടുപ്പിന്റെ പൈതൃകം

രാജാവ് ആദ്യ കുടുംബത്തോട് ചേർന്ന് നിന്നെങ്കിലും, പ്രശ്നങ്ങൾ അവരെ വേട്ടയാടി. മേൽനോട്ടക്കാർ തങ്ങളുടെ ജീവിതം പടുത്തുയർത്താൻ ശ്രമിച്ചപ്പോൾ അവരുടെ ആദ്യപുത്രൻ അവരുടെ ഹൃദയം തകർത്തു. ഒരു നിമിഷത്തെ കോപത്തിൽ, രാജാവിന്റെ മൃദുവായ ഉപദേശത്തെ അവൻ എതിർത്തു. അന്ധമായ ദേഷ്യത്തിൽ തന്റെ അനുജനെ അവൻ കൊന്നു. അവരുടെ ജീവിതം ഇനിയും പഴയതുപോലെയാകില്ല. ഇനിയും ഒരു മടങ്ങിപ്പോക്കില്ല. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം സ്വതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു നിഗൂഢ വൃക്ഷമായി. അത് മനസ്താപത്തിന്റേയും നഷ്ടത്തിന്റേയും പൈതൃകമായി മാറി.

മകൻ ഒരു പിടികിട്ടാപ്പുള്ളിയായി മാറി. തന്റെ മാതാപിതാക്കളുടെ ദുഃഖത്തിൽ ജീവിക്കാൻ കഴിയാത്തതിനാൽ അവൻ വേരറ്റ ഒരു നാടോടിയായി. അവർ ചെയ്തകാര്യത്തിന്റെ ഓർമ്മയിൽ നിന്നും രക്ഷപെടാനാകാതെയും താൻ ഇപ്പോൾ ആയിത്തീർന്ന അവസ്ഥയിലും അവൻ വിശ്രമമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു. ഈ സമയത്ത് കൂടുതൽ പുത്രന്മാരും പുത്രിമാരും ആദ്യ ദമ്പതികൾക്ക് ഉണ്ടായി.
മേൽനോട്ടക്കാരുടെ മക്കൾ രാജാവിനെക്കുറിച്ചുള്ള അറിവ് അല്പംപോലുമില്ലാത്തവരായി വർധിച്ചു വന്നു. വെള്ളം കോരുന്നിടത്തും തീ കായുന്നിടത്തും കുടുംബത്തിലെ പ്രായം ചെന്നവർ മഹാനായ രാജാവിനെപ്പറ്റിയുള്ള കഥകൾ പറഞ്ഞു. എന്നാൽ പല മക്കളും ഭൂതകാലത്തേക്കാൾ വർത്തമാനകാലത്തെപ്പറ്റി താത്പര്യമുള്ളവരായിരുന്നു. രാജാവിനെപ്പറ്റിയുള്ള ചിന്തയില്ലാതെ ജീവിക്കുവാനും മരിക്കുവാനുമുള്ള പുതിയ തലമുറയുടെ ഒരുക്കം സൂര്യൻ ഉദിച്ച് അസ്തമിക്കുന്നതുപോലെ ആവർത്തിതമായി.

മഹാദുരന്തമായ പ്രളയം ഭൂമിയിലെ ഭൂരിഭാഗം മേൽനോട്ടക്കാരെയും തുടച്ചു നീക്കിയതിനു ശേഷവും, രക്ഷപെട്ടവരുടെ മക്കൾ സ്വയം നിയന്ത്രിക്കുവാനുള്ള തങ്ങളുടെ അവകാശത്തെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. രാജാവിനോട് സത്യസന്ധത പുലർത്തിയവരുടെ എണ്ണം ചുരുങ്ങുകയും സ്വഭാവം അസ്ഥിരമാകുകയും ചെയ്തു. രാജാവിന്റെ പൗരന്മാർ തന്റെ മൂല്യങ്ങളിൽനിന്നും ദർശനത്തിൽനിന്നും വ്യതിചലിച്ചപ്പോൾ, തന്റെ സ്വരൂപം അവരിൽ കണ്ടെത്തുക പ്രയാസമായി. ബലവന്മാർ ബലഹീനരെ ഉപദ്രവിച്ചു. കുടുംബപ്രശ്നങ്ങൾ വർദ്ധിച്ചു. അശുദ്ധരക്തം കുടുംബാംഗങ്ങൾ തമ്മിൽ അകലം പാലിക്കാൻ കാരണമായി. നേതാക്കൾ ജാഗരൂകരായി. ആളുകളെ തമ്മിൽ വേർപെടുത്തുന്ന രീതി മാറ്റാനായി, കുടുംബങ്ങൾക്ക് അവരെ കൂട്ടിച്ചേർക്കുന്ന ഒരു പദ്ധതി ആവശ്യമായിരുന്നു.

ഒരു ദർശനം ഉയർന്നുവന്നു. മക്കൾ തമ്മിൽ അകന്നു പോകാതിരിക്കാനായി കുടുംബം ഒരു വലിയ പട്ടണം നിർമ്മിക്കും. ആ പട്ടണത്തിന്റെ നടുക്ക് കാണുന്നവർക്ക് അവരുടെ നേട്ടത്തെപ്പറ്റി അഭിമാനം തോന്നുന്നതുപോലെ മേഘങ്ങളോളം എത്തുന്ന ഒരു ഗോപുരം. അതിന്റെ തെരുവുകളിൽ നടക്കുന്നവർ മാനുഷിക കൂട്ടായ്മയുടെ അനന്തമായ അഭിമാനവും സാധ്യതകളും മൂലം പ്രചോദിതരാകണം. എന്നാൽ അത് നിർമ്മിക്കുന്നവർ രാജാവിന്റെ ദർശനത്തെപ്പറ്റി മറന്നുപോയിരുന്നു. ഒരു ദിവസം പുലർന്നപ്പോൾ നിർമ്മാണസ്ഥലത്ത് ആശയക്കുഴപ്പമുണ്ടായി. സംഭാഷണങ്ങൾ തടസ്സപ്പെട്ടു. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് തമ്മിൽ സംസാരിക്കാം എന്നാൽ മറ്റു കുലത്തിലെ വ്യക്തികളുമായി സംഭാഷിക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്കുള്ളിൽ ആ വലിയ പട്ടണത്തിന്റെ പണികൾ നിശ്ചലമായി. അധികം വൈകാതെ സഞ്ചാരക്കൂട്ടങ്ങൾ അവരുടേതെന്നു വിളിക്കാവുന്ന സ്ഥലങ്ങൾ തേടി തങ്ങളുടെ ഭാഷയുടെ അടിസ്ഥാനത്തിൽ എല്ലാ ദിക്കുകളിലേക്കും യാത്രയായി.

രാജാവിന്റെ പദ്ധതി

അവരുടെ സ്വപനം നഷ്ടപ്പെട്ടപ്പോളും പല കുടുംബങ്ങളും രാജാവിന്റെ ദർശനത്തെ ഓർമിച്ചില്ല. എന്താണ് തെറ്റിപ്പോയതെന്നും എന്തുകൊണ്ടാണ് അവർക്കു ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതെന്നും അവർ സംസാരിച്ചു. എന്നാൽ രാജിവിന്റെ മൂല്യങ്ങൾ പങ്കുവെക്കുകയും താൻ പരിപാലിക്കുന്നതുപോലെ പരസ്പരം പരിപാലിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്രലോകം എന്നത് ആരുടേയും ഹൃദയത്തിൽ ഉണ്ടായില്ല.

അതിനാൽ രാജാവ് ഒരു പുതിയ മാർഗ്ഗം സ്വീകരിച്ചു. അവിടുന്ന് 75 വയസ്സുകാരനായ ഒരു മേൽനോട്ടക്കാരനോട് പ്രസ്‌താവന നടത്തി: “നിന്റെ വീട് വിട്ട് എന്നെ അനുഗമിക്കുക. ഞാൻ നിനക്ക് പുതിയൊരു ദേശവും, മക്കളേയും ഭൂമിയിലെ സകല കുടുംബത്തിനുമുള്ള ഒരു പൈതൃകവും തരാം.” ആ വൃദ്ധനും തന്റെ ഭാര്യയും അനേക വർഷങ്ങൾ ഒരു തലമുറയില്ലാതെ ജീവിച്ചു. അവർ രണ്ടുപേരും തങ്ങൾക്കൊരു മകനോ മകളോ ഉണ്ടാകും എന്ന വിശ്വാസം ഉപേക്ഷിച്ചിരുന്നു. മക്കളില്ലായ്മ ഒരു പ്രശ്നമായിരുന്നിരിക്കാം പ്രത്യേകിച്ചും മേല്നോട്ടക്കാരന്റെ പേരിന്റെ അർത്ഥം “മഹത്വമുള്ള പിതാവ്” എന്നായിരുന്നു.

തന്റെ മക്കളിലൂടെ ലോകം പ്രത്യാശ കണ്ടെത്തുമെന്നുള്ള തന്റെ ഉറപ്പ് രാജാവ് തുടർന്നുകൊണ്ടേയിരുന്നു.

അങ്ങനെ അവർ കാത്തിരുന്നു. എന്നാൽ 25 വർഷം വരെ ദമ്പതികളോട് വാഗ്ദത്തം ചെയ്ത തലമുറ വന്നില്ല. തന്റെ മക്കളിലൂടെ ലോകം പ്രത്യാശ കണ്ടെത്തുമെന്നുള്ള തന്റെ ഉറപ്പ് രാജാവ് തുടർന്നുകൊണ്ടേയിരുന്നു.

അവൻ ആ വൃദ്ധന് “ബഹുജനത്തിന് പിതാവ്” എന്ന ഒരു പുതിയ പേരും നൽകി. പിന്നീട് ആ മനുഷ്യന് 100 വയസ്സും തന്റെ ഭാര്യയ്ക്ക് 90 വയസ്സും ആയപ്പോൾ ആ അസാധ്യകരമായത് സംഭവിച്ചു. ആ വൃദ്ധയായ സ്ത്രീ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന്റെ ജന്മം വളരെ അതിശയകരമായിരുന്നു, കാരണം അത് അവർക്ക് വളരെ സന്തോഷം നൽകി അങ്ങനെ അവന് നന്നായി ഇണങ്ങുന്ന “ചിരി” എന്നർത്ഥമുള്ള പേരിട്ടു.

രാജാവിന്റെ കുടുംബം

രണ്ടു തലമുറകൾക്ക് ശേഷം കുടുംബം 12 മക്കളും അവരുടെ ഭാര്യമാരും ഒരുപാട് മക്കളുമുള്ള ഒരു ഗോത്രമായി മാറി. മറ്റുള്ള മേൽനോട്ടക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ചെറിയ കുടുംബമാണെങ്കിലും “മക്കളില്ലാത്ത വൃദ്ധദമ്പതികളുടെ” മക്കൾ ദൈവകല്പിതമായ കുടുംബമായി മാറി. തുടർന്നുള്ള വർഷങ്ങളിൽ ഈ കുടുംബത്തെ ഉപയോഗിക്കുന്നതിലൂടെ മറ്റു കുടുംബങ്ങൾക്ക് തന്റെ പദ്ധതികളെ വെളിപ്പെടുത്തി.

DONATE

ആ കുടുംബത്തിന്റെ ആദ്യ നാളുകൾ സർവ്വ സാധാരണമായിരുന്നു, കുടുംബപരമായ ചില തർക്കങ്ങളും അയൽക്കാരുമായുള്ള ചില വഴക്കുകളും അല്ലെങ്കിൽ, വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടന്നത് ഒരു ക്ഷാമകാലത്ത് ഭക്ഷണം തേടി ഗോത്രത്തിലെ 70 പേർ തെക്കോട്ട് യാത്ര ചെയ്തതാണ്. അവർക്ക് വഴിയൊരുക്കുന്നതിന്റെ പിന്നിൽ മഹാരാജാവിന്റെ പ്രവർത്തിയുണ്ടായിരുന്നതിനാൽ, ആ കുടുംബത്തിന് തെക്കേദേശത്തെ അയൽക്കാരുടെ ഇടയിൽ അഭയവും മതിപ്പും ഉണ്ടായി. തെക്കേദേശത്തെ രാജാവ് അവർക്ക് ഭക്ഷണം മാത്രമല്ല, അവരുടെ തന്നെ വിളകൾ കൃഷിചെയ്യാനായി ഫലഭൂയിയിഷ്ടമായ നദിതീരവും നൽകി. തെക്കേദേശത്തെ ഈ അഭയം സ്വന്തമല്ലാതിരുന്നിട്ടും, നദീതീരത്തെ സാഹചര്യങ്ങൾ സുഖപ്രദമാണെന്ന് ആ കുടുംബം കണ്ടു. അവർ വീടുകൾ പണിതു, മക്കളെ വളർത്തി, അവരുടെ വിളകൾ കൊയ്തു.

ചില തലമുറകൾക്കുള്ളിലുള്ള അവരുടെ വളർച്ചയും വർദ്ധനവും അയൽക്കാരിൽ ഭയമുണ്ടാക്കി. അവർക്ക് എല്ലാ സൗകര്യങ്ങളും നൽകിയ രാജാവ് തിരശീലയിൽ നിന്നും മറഞ്ഞു. തങ്ങളുടെ അതിർത്തിയിൽ അഭയം തേടിയ ഈ കുടുംബം തങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുമോ എന്ന് പുതിയ നേതാക്കൾ ഭയന്നു. തെക്കേ ദേശത്തെ നേതാക്കൾക്ക് മേൽക്കൈ ഉണ്ടായിരുന്നപ്പോൾ തന്നെ അവർ ആ കുടുംബത്തെ നിർബന്ധിത തൊഴിൽ ചെയ്യിച്ചു. തെക്കൻ ദേശത്തെ കെട്ടിടനിർമ്മാണ പദ്ധതിക്കായി സൂര്യന്റെ കഠിനമായ ചൂടിലും നീണ്ട മണിക്കൂറുകൾ അവരുടെ ക്രൂരന്മാരായ മേൽവിചാരകന്മാർ ചാട്ടകൊണ്ട് ഇഷ്ടിക നിർമ്മിക്കുന്ന ജോലി ചെയ്യിച്ചിരുന്നു. ഈ കഠിനമായ പീഢനത്തിൽ ആ കുടുംബം വിലപിക്കാൻ തുടങ്ങി. രാജാവ് എവിടെയാണ്? അവൻ അവരുടെ പിതാക്കന്മാരോടു വാഗ്ദാനങ്ങൾ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അവൻ അത് പൂർത്തീകരിക്കാത്തത്? ഇഷ്ടികക്കളത്തിലെ പൊടിയോടും പുകയോടുമൊപ്പം അവരുടെ നിലവിളി വളരെ ഉച്ചത്തിലായിക്കൊണ്ടിരുന്നു. രാജാവ് എവിടെയാണ്? അവനെന്തുകൊണ്ടാണ് അവരെ തനിയെ വിട്ടിരിക്കുന്നത്?

രക്ഷിക്കുവാനായി ഒരു ബന്ധു

ഒരു അപരിചിതൻ ആ ഇഷ്ടികക്കളത്തിൽ എത്തിയപ്പോൾ ഈ ചോദ്യങ്ങളെല്ലാം അവസാനിച്ചു. അവന്റെ ശബ്ദം തെക്ക് ദേശത്തെ അയൽക്കാരന്റേതുപോലെ അല്ലായിരുന്നു. അവന്റെ കയ്യിൽ ചാട്ടയില്ലായിരുന്നു. അവന്റെ കഥയും കുടുംബത്തിലെ പ്രായമായവരുടേതിന് സമാനമായിരുന്നു. അവൻ പറഞ്ഞതനുസരിച്ച് അവൻ ആ കുടുംബത്തിലെ ഒരു കുട്ടിയാണ്. കഴിഞ്ഞ 40 വർഷം അവൻ ആ മരുഭൂമിയുടെ കിഴക്കേ അറ്റത്ത് ഒരു പിടികിട്ടാപ്പുള്ളിയെപ്പോലെ കഴിയുകയായിരുന്നു. അങ്ങനെ ഒരു ദിവസം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരുന്നപ്പോൾ ആ ബന്ധു രാജാവിന്റെ ശബ്ദം കേട്ടു. രാജാവ് പറഞ്ഞത്, അവൻ കുടുംബത്തിന്റെ നിലവിളി കേട്ട് അവരെ അടിമത്തത്തിൽ നിന്ന് വിടുവിച്ച് “വാഗ്ദത്തനാട്ടിലേക്ക്” നയിക്കേണ്ടതിന് ആ ബന്ധുവിനെ അയക്കും എന്നാണ്.

എല്ലാവരുടെയും കണ്ണുകൾ ആ അപരിചിതനിൽ പതിഞ്ഞു. എവിടെ നിന്നെന്നു പോലും അറിയാത്ത ഇവൻ ആരാണെന്നാണ് വിചാരിക്കുന്നത്? അവന് ഭ്രാന്താണോ? അതോ അവൻ ശരിക്കും രാജാവിൽ നിന്നും കേട്ടുവോ? രാജാവാണ് അവനെ അയച്ചത് എന്നതിന് ശക്തമായ അടയാളങ്ങൾ കാണിച്ചപ്പോൾ കുടുംബത്തിന്റെ ചോദ്യങ്ങൾ അവസാനിച്ചു. എല്ലാവരെയും നിരാശരാക്കിക്കൊണ്ട് അവരുടെ പുതിയ നേതാവിന്റെ ആദ്യ ഉദ്യമം കാര്യങ്ങളെ കൂടുതൽ വഷളാക്കി. ആ ബന്ധു തെക്കേ ദേശത്തെ രാജാവിനോട് വലിയവനായ രാജാവിന്റെ വാക്കുകളെ ഉദ്ധരിച്ച് “എന്റെ ജനത്തെ വിട്ടയക്ക” എന്ന് പറഞ്ഞപ്പോൾ പ്രശ്നങ്ങൾ ഇരട്ടിച്ചു. രാജാവ് കോപത്തോടെ കുടുംബത്തിന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.

തുടർന്നുള്ള ഇരുണ്ട ദിനങ്ങളിൽ തെക്കേ ദേശത്തെ രാജാവിന് താൻ ചോദിച്ചതിലും അധികം ലഭിച്ചു. വലിയവനായ രാജാവ് തെക്കേ ദേശത്തിലെ രാജാവിന്റെമേലും ജനങ്ങളുടെമേലും ഒരു കൂട്ടം ദുരിതങ്ങളെ അയച്ചു. അവൻ ഈച്ച, പേൻ, തവള തുടങ്ങിയ ബാധകളെ അയച്ചു. അവൻ രാജ്യത്തെ ജലശ്രോതസിനെ മലിനമാക്കി കൊടുങ്കാറ്റും കൂരിരുട്ടും അയച്ചു. രാജകുമാരന്റെ ഹൃദയത്തെ തകർക്കുന്ന അവസാനത്തെ പദ്ധതി രാജാവ് തയ്യാറാക്കി. കുടുംബത്തെ സംരക്ഷിക്കേണ്ടതിനായി, ആട്ടിൻ കുട്ടിയെ കൊന്നു അതിന്റെ രക്തം അവരുടെ വീട്ടിലെ വാതിലിന്റെ രണ്ടു വശത്തും മുകളിലെ പടിയിലും പുരട്ടാൻ പറഞ്ഞു. ആ രാത്രിയിൽ മരണത്തിന്റെ ആത്മാവ് ദേശത്ത് സഞ്ചരിച്ചു. തെക്കേ ദേശത്തെ ഓരോ കുടുംബത്തിലെയും ആദ്യ ജാതന്മാർ നഷ്ടപ്പെട്ടതിന്റെ നിലവിളി ഉയർന്നു. എന്നാൽ വാതിലിൽ രക്തത്തിന്റെ അടയാളമുള്ള ഒരു വീട്ടിലും ആത്മാവ് സ്പർശിക്കാതെ കടന്നുപോയി.

അവരുടെ അയൽക്കാർ നിലവിളിച്ചപ്പോൾ, കുടുംബം ചില വസ്തുവകകളും എടുത്ത് ഇഷ്ടികക്കളം വിട്ട് പുറത്തുവന്നു. രാജകുമാരൻ തന്റെ സൈന്യത്തെ കൂട്ടി അവരുടെ പിന്നാലെ അയച്ചപ്പോൾ രാജാവ് തന്റെ ശക്തിയുപയോഗിച്ച് വെള്ളത്തിലൂടെ അവർക്കായി ഒരു പാത തുറന്നു. കുടുംബത്തിലെ അംഗങ്ങൾ അക്കരെ എത്തിയ ശേഷം മാത്രമാണ് അവൻ വെള്ളത്തെ അവരെ പിൻചെന്നവരുടെ മേൽ അയച്ചത്. ആ കുടുംബത്തെ ദൈവം വിടുവിച്ചത് വളരെ നാടകീയമായിട്ടായിരുന്നു, അങ്ങനെ രാജാവിന്റെ ശക്തിയെക്കുറിച്ചുള്ള വാർത്ത ആ ദേശം മുഴുവൻ വ്യാപിച്ചു. പകൽ ജലവിതാനത്താലും രാത്രി വൈകിയും കത്തുന്ന തീയും കണ്ട അയൽക്കാർ, രാജാവിനും കുടുംബത്തിനും അടുത്തതായി എന്ത് സംഭവിക്കുമെന്ന് ആശ്ചര്യപ്പെട്ടു.

പഠിക്കുവാനുള്ള സമയം

തുടർന്നുള്ള ദിവസങ്ങളിൽ ആ കുടുംബം പുതിയ പ്രശ്നങ്ങളിൽ അകപ്പെട്ടു. സ്വപ്ന തുല്യമായ ഒരു വിടുതലിന് ശേഷം അവർ ഉണർന്നത് വിജനമായ വരണ്ട സ്ഥലത്താണ്. വൈകാതെ തന്നെ കുഞ്ഞു?