യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന് കേള്‍ക്കുന്നു. സദൃശവാക്യങ്ങള്‍ 15:29
സ്പോര്‍ട്സ് ലേഖകനായ വാഡ്ഡി സ്പോയെല്സ്ട്രായും പത്നി ജീനും ഓരോ ദിവസവും യേശുക്രിസ്തുവിലുള്ള വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യത്തെ പ്രദര്‍ശിപ്പിക്കുന്ന എണ്പതു കഴിഞ്ഞ വൃദ്ധ ദമ്പതികളായിരുന്നു.
ജീന്‍ മൂന്നു വര്‍ഷമായി കഠിനമായ ഹൃദ്രോഗത്താല്‍ ക്ലേശിക്കുകയായിരുന്നു. കഴിഞ്ഞ ശരത് കാലത്ത്, അവര്‍ ഒരു വൈദ്യപരിശോധനയ്ക്ക് വിധേയ ആയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, ”താങ്കളുടെ ഹൃദയം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു, ശ്വാസകോശത്തിനു പ്രശ്നവുമില്ല. രണ്ടവയവങ്ങളും സൗഖ്യമാകുന്ന പ്രക്രിയയിലാകുന്നു എന്ന് തോന്നുന്നു” എന്ന്. ”കര്ത്താവിന് സ്തോത്രം” എന്ന് വാഡ്ഡി പ്രതികരിച്ചപ്പോള്‍, ഡോക്ടര്‍ പറഞ്ഞു, ”അതു തന്നെ കാരണം. നിങ്ങള്‍ ഇരുവരും സാധകാത്മക മനോഭാവമുള്ളവരാണ്. ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവരാണ് നിങ്ങള്‍. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ചികിത്സയുടെ പ്രധാന ഭാഗം പ്രാര്‍ത്ഥനയാണ്.”
രോഗീപരിചരണവും പ്രാര്‍ത്ഥനയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അംഗീകരിക്കുന്ന ഒരു ഭിഷഗ്വരന് പറയുന്നത് കേള്‍ക്കുന്നത് ആവേശകരമാണ്. എന്നാലും ഇത് ഒരു പുതിയ ആശയമല്ല. പ്രാര്‍ത്ഥിക്കുന്നത് രോഗിയോ മറ്റുള്ളവരോ ആയാലും അതു സൗഖ്യമാക്കല്‍ പ്രക്രിയയെ ദ്രുതഗതിയിലാക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥന ഫലം തരുന്നു എന്നുള്ളതു തെളിയിക്കാന്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ പഠനങ്ങളുടെ ആവശ്യമില്ല. പ്രാര്‍ത്ഥന ഫലിക്കും എന്ന് ദൈവത്തിന്റെ വചനം നമ്മോട് പറയുന്നു. പ്രാര്‍ത്ഥന ഫലം തരുന്നു എന്നുള്ളതു തെളിയിക്കാന്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ പഠനങ്ങളുടെ ആവശ്യമില്ല. പ്രാര്‍ത്ഥന ഫലിക്കും എന്ന് ദൈവത്തിന്റെ വചനം നമ്മോട് പറയുന്നു.
നിങ്ങളുടെ പരിശോധനകളെക്കുറിച്ചു കര്‍ത്താവിനോട് സംസാരിക്കുവാന്‍ നിങ്ങള്‍ സമയം ചെലവഴിച്ചിട്ടുണ്ടോ? തന്റെ നേരിട്ടുള്ള ഇടപെടലുകള്‍ മൂലമോ (സങ്കീര്‍ത്തനം 34:17) തന്റെ സാന്നിദ്ധ്യത്താലുള്ള ആശ്വാസം മൂലമോ (വാ. 18) നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം എന്ന് അവനറിയാം. ഇന്നു നിങ്ങളുടെ ഹൃദയംകൊണ്ട് അവനില്‍ ആശ്രയിക്കുക.
പ്രാര്‍ത്ഥന നമുക്ക് സമാധാനം തരുന്നു, ശക്തി നല്കുന്നു
ക്രിസ്തീയ വഴിയിലൂടെ നടക്കുവാന്‍;
പ്രാര്‍ത്ഥന നമ്മെ ജീവനുള്ള ദൈവവുമായി ബന്ധിപ്പിക്കുന്നു —
അതിനാല്‍ നാം പ്രാര്‍ത്ഥിക്കണം. —അജ്ഞാത രചയിതാവ്
ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ദൈനംദിന പ്രാര്‍ത്ഥനകള്‍.
15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. 16 ദുഷ്പ്രവൃത്തിക്കാരുടെ ഓര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയേണ്ടതിനു യഹോവയുടെ മുഖം അവര്‍ക്കു പ്രതികൂലമായിരിക്കുന്നു. 17 നീതിമാന്മാര് നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളില്നിന്നും അവരെ വിടുവിച്ചു. 18 ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന് രക്ഷിക്കുന്നു. 19 നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു. 20 അവന്റെ അസ്ഥികളെ എല്ലാം അവന് സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല. 21 അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകയ്ക്കുന്നവര് ശിക്ഷ അനുഭവിക്കും. 22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കുകയില്ല.
Insight
One of the most comforting verses in the Bible is Psalm 34:18. When we are hurting, He notices and cares. When we suffer, He comes near and rescues. When we need Him, our Lord sees our broken heart and our contrite spirit. He ministers to us in the depth of our soul—and at the point of our pain.