എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നല്‍കും. പുറപ്പാട് 33:14
ആശുപത്രിയില്‍ ആദ്യമായി താമസിച്ചത് ഞാന്‍ ഒരിക്കലും മറക്കില്ല. 7 വയസ്സുള്ള ഒരു കുട്ടിയായ എനിക്ക് ഇടുപ്പില്‍ ക്ഷയരോഗം ബാധിച്ചിരുന്നു.
മുമ്പൊരിക്കലും ഞാന്‍ രാത്രിയില്‍ വീട്ടില്‍ നിന്നു മാറിനിന്നിട്ടില്ല. അക്കാരണത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം എന്നെ ഭയപ്പെടുത്തി.
എന്റെ അവസ്ഥ വഷളായപ്പോള്‍, ഡോക്ടര്‍മാര്‍ വ്യത്യസ്തമായ ചികിത്സാ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതു വളരെ വേദനാജനകമായതിനാല്‍ അനസ്തേഷ്യ ആവശ്യമായിരുന്നു. ഓപ്പറേറ്റിങ് റൂമില്‍ എന്നോടൊപ്പം നില്ക്കാന് അച്ഛനെ അനുവദിച്ചുകൊണ്ട് ഡോ. ജോണ്‍ അത് എനിക്ക് വളരെ എളുപ്പമാക്കിത്തീര്‍ത്തു. മയക്കുന്നതിനുള്ള മരുന്നു കുത്തിവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഡോക്ടര്‍, ഞാന്‍ എന്റെ ഡാഡിയെ ഒരു പ്രാവശ്യം കൂടി കണ്ടോട്ടേ?” എന്റെ പിതാവ് എന്റെ കൈ സ്വന്തം കൈകളിലെടുത്തിട്ടു പറഞ്ഞു, ‘ഹെന്റീ, നല്ല കുട്ടിയായിരിക്കൂ. എല്ലാം ശരിയാകും. മൂന്നു പ്രാവശ്യം ആഞ്ഞു ശ്വാസം എടുക്കൂ, നീ ഉറങ്ങിക്കൊള്ളും. മുഴുവന്‍ സമയവും ഞാന്‍ ഇവിടെ നിന്റെ അടുത്തുണ്ടായിരിക്കും.’
അദ്ദേഹം പറഞ്ഞത് ഞാന്‍ ചെയ്യുകയും ശസ്ത്രക്രിയയില്‍നിന്നു വിജയകരമായി പുറത്തുവരികയും ചെയ്തു. എന്റെ പിതാവ് എല്ലാ സമയത്തും എന്റെ അരികിലുണ്ടാകുമെന്ന് അറിഞ്ഞത് എന്റെ ഭയം നീക്കി എനിക്ക് സമാധാനം നല്കി. ഞാന്‍ റിക്കവറി റൂമില്‍ മയക്കം വിട്ടുണര്ന്നപ്പോഴും അദ്ദേഹം അവിടെ ഉണ്ടായിരുന്നു.
അതുപോലെ, നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് എല്ലാ സാഹചര്യങ്ങളിലും നാം അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ പ്രതിസന്ധികളിലും നമ്മുടെ അടുത്തുണ്ടായിരിക്കും. തന്റെ സാന്നിധ്യത്തെക്കുറിച്ച് അവിടുന്ന് മോശെക്ക് ഉറപ്പുനല്‍കിയതുപോലെ, അവിടുന്ന് നമ്മോടൊപ്പമുണ്ടെന്നും നമുക്ക് വിശ്രമം നല്‍കുമെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാം.
ആരുടെ സാന്നിധ്യത്തില്‍ എന്റെ പ്രാണന് ആനന്ദിക്കുന്നുവോ,
ആരെ ഞാന്‍ കഷ്ടത്തില്‍ വിളിച്ചപേക്ഷിക്കുന്നുവോ,
പകല്‍ എന്റെ ആശ്വാസവും രാത്രിയിലെ എന്റെ പാട്ടും,
എന്റെ പ്രത്യാശയും എന്റെ രക്ഷയും എന്റെ എല്ലാം അങ്ങു മാത്രം —സ്വെയ്ന്
ദൈവം നിങ്ങളുടെ പിന്നിലുള്ളപ്പോള്‍,
നിങ്ങളുടെ മുമ്പിലുള്ളതെന്തും നിങ്ങള്‍ക്ക് നേരിടാന്‍ കഴിയും.
12 മോശെ യഹോവയോട് പറഞ്ഞത് എന്തെന്നാല്‍: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോകുക എന്നു നീ എന്നോടു കല്‍പ്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചു തന്നില്ല; എന്നാല്‍: ഞാന്‍ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. 13 ആകയാല്‍ എന്നോടു കൃപയുണ്ടെങ്കില്‍ നിന്റെ വഴി എന്നെ അറിയിക്കണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാന്‍ തക്കവണ്ണം ഞാന്‍ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്ന് ഓര്‍ക്കണമേ. 14 അതിന് അവന്: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നല്‍കും എന്ന് അരുളിച്ചെയ്തു. 15 അവന് അവനോട്: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കില്‍ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. 16 എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാല്‍ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു. 17 യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാന്‍ ചെയ്യും; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന്‍ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
Insight
God’s promise of His abiding presence to Israel is a blessing that we can know as Christians as well. In John 14:18, Jesus promises that we will never be abandoned. Why? Because of the abiding presence of the Holy Spirit in the life of God’s child.