അവന് നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന് ഓര്‍ക്കുന്നു. സങ്കീര്‍ത്തനം 103:14
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ചാപ്പല്‍ സെഷനില്‍ പാസ്റ്റര്‍ ജോസഫ് ബോവര്‍ ആര്‍ബിസി മിനിസ്ട്രീസ് സ്റ്റാഫിനു നല്കിയ ഒരു സന്ദേശം ഞാന്‍ ഒരിക്കലും മറക്കുകയില്ല. ദൈവം നമ്മെ നന്നായി മനസ്സിലാക്കുന്നു – നമ്മുടെ ബലഹീനതകള്‍, നമ്മുടെ പരിമിതികള്‍, നമ്മുടെ പ്രകൃതി – എന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മൂന്ന് വേദഭാഗങ്ങള്‍ (2 തിമൊഥെയൊസ് 2:19; സങ്കീര്‍ത്തനം 103:14; 2 പത്രൊസ് 2:9) ഉപയോഗിച്ചു.
പാസ്റ്റര്‍ ബോവറിന്റെ പ്രസംഗത്തില്‍ നിന്ന് ഏറ്റവും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നത്, സങ്കീര്‍ത്തനം 103:14 വിശദീകരിക്കാന്‍ അദ്ദേഹം പറഞ്ഞു ഒരു വ്യക്തിപരമായ അനുഭവമാണ്. നല്ല വലിപ്പവും കരുത്തും ഉള്ള ഇദ്ദേഹം പ്രസംഗം കൂടാതെ സഭാ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും സജീവമായിരുന്നു.
ഒരു ദിവസം ഏതാണ്ട് 300 പൗണ്ട് തൂക്കം വരുന്ന ഒരു ഉരുക്ക് ബീം അദ്ദേഹത്തിനു നീക്കിവയ്ക്കണമായിരുന്നു. അതിനാല്‍ മറ്റേ അറ്റം ശരിക്കു പിടിച്ചുവയ്ക്കാന്‍ അദ്ദേഹം മകനോട് ആവശ്യപ്പെട്ടു. ബാലനായ അവന് വലിയ ഗര്‍ഡര്‍ നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പകരം അവനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. പാസ്റ്റര്‍ ബോവറിന്റെ ഹൃദയം തകര്‍ന്നു. തന്റെ സ്വന്തം ശക്തി കാരണം മകന്റെ ബലഹീനത കാണുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മക്കളുടെ ബലഹീനത കാണുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ല എന്നദ്ദേഹം തുടര്‍ന്നു പറഞ്ഞു, കാരണം ‘അവന് നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന് ഓര്‍ക്കുന്നു’ (സങ്കീര്‍ത്തനം 103:14).
ഇന്ന് നിങ്ങള്‍ ഒരു വലിയ ഭാരം വഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്നതിലുമധികം നിങ്ങളുടെമേല്‍ ഇട്ട് കര്‍ത്താവ് നിങ്ങളെ ഒരിക്കലും ഭാരപ്പെടുത്തുകയില്ല എന്ന അറിവില്‍ ആശ്വസിക്കുക.
നമ്മുടെ ഭാരങ്ങളും കുരിശുകളും അവനറിയുന്നു
വേദനിപ്പിക്കുന്ന കാര്യങ്ങളും, നമ്മുടെ പരിശോധനകളും നഷ്ടങ്ങളും;
കരയുന്ന ഓരോ ആത്മാവിനെയും അവന് പരിപാലിക്കുന്നു,
കരയുന്ന കണ്ണുകളില്‍ നിന്ന് കണ്ണുനീര് തുടയ്ക്കുന്നു ദൈവം. — ബ്രാന്റ്
നമ്മുടെ ഭാരവാഹകശേഷി അറിയുന്ന ദൈവം, നമ്മുടെ ഭാരം പരിമിതപ്പെടുത്തുന്നു.
11 ആകാശം ഭൂമിക്കുമീതേ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. 12 ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവന് നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. 13 അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. 14 അവന് നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന് ഓര്‍ക്കുന്നു. 15 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു. 16 കാറ്റ് അതിന്മേല് അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറിയുകയുമില്ല. 17 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും. 18 അവന്റെ നിയമത്തെ പ്രമാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഓര്‍ത്ത് ആചരിക്കുന്നവര്‍ക്കും തന്നേ. 19 യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. 20 അവന്റെ വചനത്തിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍. 21 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകല സൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍; 22 അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.
ജീവിതം വേദനിക്കുമ്പോള്‍
Insight
Consider the greatness of God’s mercy (vv.11-12). It is as great as the heavens are high, and it completely removes our sins in forgiveness. Yes, “so great is His mercy.”