മത്തായി 26:28
ഇത് അനേകർക്കുവേണ്ടി
പാപമോചനത്തിനായി ചൊരിയുന്ന
പുതിയനിയമത്തിനുള്ള എന്റെ രക്തം.

നിരപ്പിനായുള്ള ദാഹം

ണ്ടു കുട്ടികളുടെ അമ്മയായ എഡ്ന സ്പാൽഡിങ്ങിന്റെ കഥ പറയുന്ന സിനിമയാണ് പ്ലേസസ് ഇൻ ദി ഹാർട്ട് (Places In The Heart). വൈലി എന്ന ബാലന്റെ കൈയ്യാൽ തന്റെ ഭർത്താവ് റോയ്സ് അബദ്ധത്തിൽ കൊല്ലപ്പെടുന്നു. 1930കളിലെ ടെക്സാസിലെ കഥ പറയുന്ന ചിത്രത്തിന്റെ അവസാന രംഗം നടക്കുന്നത് ഒരു പള്ളിയുടെ തിരുവത്താഴ ശുശ്രൂഷയിലാണ്.

ഓരോരുത്തരായി അപ്പവും വീഞ്ഞും കൈമാറുന്നത് നാം കാണുന്നു. ഒന്നാം നിരയിൽ ഏഡ്നയുടെ സഹോരിയിരിക്കുന്നു. വിവാഹമോചനത്തിന്റെ വക്കിലായിരുന്ന അവൾ ഇപ്പോൾ സ്നേഹത്തോടെ തന്റെ ഭർത്താവിന്റെ കൈ പിടിച്ചിരിക്കുന്നു. അതിനു ശേഷം തന്റെ ഫാം നോക്കി നടത്താൻ സഹായിച്ച മോസസ് എന്ന ആഫ്രിക്കൻ അമേരിക്കൻ ഇരിക്കുന്നു. വർണ്ണവിവേചനം നിലനിന്ന ആ കാലത്ത് അതൊരു അത്ഭുത കാഴ്ചയായിരുന്നു. എഡ്ന തിരുവത്താഴം എടുത്തതിനു ശേഷം നാം ഞെട്ടിക്കുന്ന മറ്റൊരു രംഗം കാണുന്നു—അവൾ അപ്പവും വീഞ്ഞും വീണ്ടും ജീവനോടെയുള്ള തന്റെ ഭർത്താവിനു കൈമാറുന്നു. അയാൾ അത് തന്റെ കൊലപാതകി വൈലിക്ക് കൈമാറുന്നു.

ചില കാഴ്ചക്കാർ ആ അവസാന കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞു. കാരണം നാം പലരും ദാഹിക്കുന്ന അനുരഞ്ജനം അത് ചിത്രീകരിക്കുന്നു. യേശു വിവരിക്കുന്നതുപോലെ നമ്മെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതിനായി തകർക്കപ്പെട്ട ശരീരവും ചൊരിയപ്പെട്ട രക്തവും തിരുവത്താഴത്തിലെ അപ്പവും വീഞ്ഞും പ്രതിനിദാനം ചെയ്യുന്നു. ഇങ്ങനെ നാം യേശുവിനെ ഓർക്കുമ്പോൾ അവന്റെ വീണ്ടുംവരവ് വരേയും തന്റെ മരണത്തെ നാം പ്രസ്താവിക്കുന്നു (1 കൊരിന്ത്യർ 1:26). ആ അനുരഞ്ചനം മറ്റുള്ളവർക്കും കൂടെ പകർന്നു നൽകുന്നു—വിവാഹങ്ങൾ പൊരുത്തപ്പെടുന്നു, ജാതികൾ ഒന്നാകുന്നു, ഇരയും കൊലപാതകനും കൂട്ടുകാരാകുന്നു. ഒരു ദിനം ക്രിസ്തു മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഒന്നിപ്പിക്കും (വാ. 29; കൊലോസ്യർ 1:20).

നമുക്കോരുത്തർക്കും ദൈവവുമായും മറ്റുള്ളവരുമായും അനുരഞ്ചനം ആവശ്യമാണ്, ക്രിസ്തു നമുക്കായി ചെയ്തതു മൂലം അത്തരമൊരു നിരപ്പ് നമുക്ക് സാധ്യമാണ്.

ഷെരിദാൻ വോയ്സി

നിങ്ങൾക്ക് ആരുമായുമാണ് അനുരഞ്ചനം ആവശ്യമായിരിക്കുന്നത്? ക്രിസ്തുവിന്റെ ബലിയുടെ പ്രവർത്തി നിങ്ങളെ എങ്ങനെ അതിലേക്ക് നയിക്കും?

എന്നെ ദൈവത്തോടും മറ്റുള്ളവരോടും നിരപ്പിപ്പാൻ നിന്റെ ശരീരം തകർക്കപ്പെടാനും രക്തം ചിന്തപ്പെടാനും അനുവദിച്ചതിനു നന്ദി യേശുവേ.

ഇന്നത്തെ വചനം | മത്തായി 26:26–29

26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.

27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക,

28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.

29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”

 

banner image