banner image

ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു…
2 കൊരിന്ത്യർ 7:10

പാപബോധത്തെക്കുറിച്ച് ഈ വാക്കുകളിൽ നന്നായി വിവരിച്ചിരിക്കുന്നു:
എൻ പാപങ്ങൾ, എൻ പാപങ്ങൾ, എൻ രക്ഷകാ,
അവ നിൻ്റെ മേൽ വീഴുന്നതെത്ര ദുഃഖകരം.

ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും അസാധാരണമായ കാര്യങ്ങളിൽ ഒന്നാണ് പാപത്തെക്കുറിച്ചുള്ള ബോധ്യം. അത് ദൈവത്തെക്കുറിച്ചുള്ള ധാരണയുടെ തുടക്കമാണ്. പരിശുദ്ധാത്മാവ് വരുമ്പോൾ പാപത്തെക്കുറിച്ച് മനുഷ്യരെ ബോധ്യപ്പെടുത്തുമെന്ന് യേശുക്രിസ്തു പറഞ്ഞു (യോഹന്നാൻ 16:8). പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ മനഃസാക്ഷിയെ ഉണർത്തുകയും അവനെ ദൈവസന്നിധിയിൽ എത്തിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുമായുള്ള തൻ്റെ ബന്ധമല്ല പകരം ദൈവവുമായുള്ള തൻ്റെ ബന്ധമാണ് അവനെ അലട്ടുന്നത് – “നിന്നോടുതന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു…” (സങ്കീർത്തനം 51:4). പാപബോധത്തിൻ്റെയും പാപമോചനത്തിൻ്റെയും വിശുദ്ധിയുടെയും അദ്ഭുതങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ക്ഷമിക്കപ്പെട്ട വ്യക്തി മാത്രമാണ് യഥാർത്ഥത്തിൽ വിശുദ്ധൻ. ദൈവകൃപയാൽ താൻ മുമ്പുണ്ടായിരുന്നതിന് വിപരീതമായിത്തീർന്ന് താൻ ക്ഷമിക്കപ്പെട്ടുവെന്ന് അവൻ തെളിയിക്കുന്നു. മാനസാന്തരം എല്ലായ്പോഴും ഒരു വ്യക്തിയെ “ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് പറയുന്ന അവസ്ഥയിലേക്ക് കൊണ്ടു വരുന്നു. ദൈവം അവൻ്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നു എന്നതിൻ്റെ ഉറപ്പായ അടയാളം അവൻ അത് പറയുകയും അർഥമാക്കുകയും ചെയ്യുമ്പോഴാണ്. വിഡ്‌ഢിത്തമായ തെറ്റുകൾ വരുത്തിയതിൻ്റെ ദുഃഖം മാത്രമാണ് അതിൽ കുറവുള്ളത് – സ്വയം വെറുപ്പ് മൂലമുണ്ടാകുന്ന ഒരു പ്രതിഫലന പ്രവർത്തനം.

മാനസാന്തരത്തിൻ്റെ മൂർച്ചയുള്ള, പെട്ടെന്നുള്ള വേദനകൾ മനുഷ്യൻ്റെ ആദരണീയമായ “നൻമ” യുമായി കൂട്ടിയിടിച്ചാണ് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം. അപ്പോൾ ഈ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന പരിശുദ്ധാത്മാവ്, വ്യക്തിയുടെ ജീവിതത്തിൽ ദൈവപുത്രൻ്റെ രൂപീകരണം ആരംഭിക്കുന്നു (ഗലാത്യർ 4:19). ഈ പുതിയ ജീവിതം ബോധപൂർവമായ മാനസാന്തരത്തിൽ സ്വയം വെളിപ്പെടുത്തും, തുടർന്ന് അബോധമായുള്ള വിശുദ്ധി, മറിച്ചല്ല. ക്രിസ്തീയതയുടെ അടിസ്ഥാനം മാനസാന്തരമാണ്. കൃത്യമായി പറഞ്ഞാൽ, ഒരു വ്യക്തിക്കു താൻ തിരഞ്ഞെടുക്കുമ്പോൾ അനുതപിക്കാൻ കഴിയില്ല – മാനസാന്തരം ദൈവത്തിൻ്റെ ദാനമാണ്. പഴയ പ്യൂരിറ്റൻമാർ “കണ്ണുനീർ എന്ന ദാനത്തിനായി” പ്രാർഥിക്കാറുണ്ടായിരുന്നു. മാനസാന്തരത്തിൻ്റെ മൂല്യം മനസ്സിലാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും അവസാനിപ്പിക്കുകയാണെങ്കിൽ, പാപത്തിൽ തുടരാൻ നിങ്ങൾ നിങ്ങളെ അനുവദിക്കും. ആത്മാർഥമായി അനുതപിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾ മറന്നുപോയോ എന്ന് സ്വയം പരിശോധിക്കുക.