banner image

അവൻ വന്നു പാപത്തെക്കുറിച്ചും… ലോകത്തിനു ബോധം വരുത്തും…
യോഹന്നാൻ 16:8

പാപബോധത്തെക്കുറിച്ച് നമ്മിൽ വളരെ കുറച്ച് പേർക്ക് മാത്രമേ എന്തെങ്കിലും അറിയൂ. തെറ്റായ കാര്യങ്ങൾ ചെയ്തതിനാൽ ഉണ്ടാകുന്ന അസ്വസ്ഥത എന്താണെന്ന് നമുക്കറിയാം. എന്നാൽ പരിശുദ്ധാത്മാവിനാൽ ഉണ്ടാകുന്ന പാപബോധം ഭൂമിയിലെ എല്ലാ ബന്ധങ്ങളും മായ്ച്ചുകളയുകയും ഒന്നിനെക്കുറിച്ച് മാത്രം നമ്മെ ബോധവാൻമാരാക്കുകയും ചെയ്യുന്നു – “നിന്നോടുതന്നെ ഞാൻ പാപം ചെയ്തു…” (സങ്കീർത്തനം 51:4). ഒരു വ്യക്തി ഈ വിധത്തിൽ പാപത്തിന് അപരാധിയാക്കപ്പെടുമ്പോൾ, ദൈവം തന്നോട് ക്ഷമിക്കാൻ ധൈര്യപ്പെടില്ലെന്ന് തൻ്റെ മനഃസാക്ഷിയുടെ ഒരോ അംശത്തിലും അവനറിയാം. ദൈവം അവനോട് ക്ഷമിക്കുകയാണെങ്കിൽ, ഈ വ്യക്തിക്ക് ദൈവത്തേക്കാൾ ശക്തമായ നീതിബോധം ഉണ്ടായിരിക്കും. ദൈവം ക്ഷമിക്കുന്നു, എന്നാൽ അങ്ങനെ ചെയ്യാൻ അവിടുത്തെ പ്രാപ്തനാക്കാൻ ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ദുഃഖം അവിടുത്തെ ഹൃദയത്തെ തകർക്കേണ്ടിവന്നു. ദൈവകൃപയുടെ മഹത്തായ അദ്ഭുതം എന്തെന്നാൽ, അവിടുന്നു പാപം ക്ഷമിക്കുന്നു എന്നതാണ്. യേശുക്രിസ്തുവിൻ്റെ മരണം മാത്രമാണ് ദൈവീക സ്വഭാവത്തെ ക്ഷമിക്കാനും അങ്ങനെ ചെയ്യുന്നതിൽ ആത്മാർഥത പുലർത്താനും പ്രാപ്തമാക്കുന്നത്. ദൈവം സ്നേഹമായതുകൊണ്ട് നമ്മോടു ക്ഷമിക്കുന്നു എന്ന് പറയുന്നത് പൊള്ളയായ അസംബന്ധമാണ്. ഒരിക്കൽ പാപബോധം വന്നാൽ, നാം പിന്നീട് ഇത് പറയില്ല. ദൈവസ്നേഹം എന്നാൽ കാൽവരി എന്നാണർഥം – അതിൽ കുറവൊന്നുമല്ല! ദൈവസ്നേഹം ക്രൂശിൽ ഉച്ചരിക്കപ്പെടുന്നു, മറ്റൊരിടത്തും അല്ല. ദൈവത്തിന് എന്നോട് ക്ഷമിക്കാൻ കഴിയുന്നതിൻ്റെ ഏക അടിസ്ഥാനം ക്രിസ്തുവിൻ്റെ ക്രൂശാണ്. അവിടെയാണ് അവിടുത്തെ മനഃസാക്ഷി സംതൃപ്തമാകുന്നത്.

പാപമോചനം എന്നതിനർഥം ഞാൻ നരകത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്വർഗത്തിനായി സജ്ജനായി എന്നതു മാത്രമല്ല (ആ തലത്തിൽ ആരും പാപമോചനം സ്വീകരിക്കുകയില്ല). പാപമോചനം എന്നതിനർഥം, ക്രിസ്തുവിൽ ദൈവവുമായി താദാത്മ്യം പ്രാപിക്കുന്ന പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു ബന്ധത്തിലേക്ക് ഞാൻ ക്ഷമിക്കപ്പെട്ടു എന്നാണ്. അവിശുദ്ധനായ എന്നെ ദൈവം പരിശുദ്ധനായ അവിടുത്തെ നിലവാരത്തിലേക്ക് മാറ്റുന്നു എന്നതാണ് വീണ്ടെടുപ്പിൻ്റെ അദ്ഭുതം. യേശുക്രിസ്തുവിൻ്റെ സ്വഭാവം എന്ന ഒരു പുതിയ പ്രകൃതം എന്നിൽ നിക്ഷേപിച്ചാണ് അവിടുന്ന് ഇത് ചെയ്യുന്നത്.