നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

"എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ!"

"എന്റെ വിശ്വാസം എവിടെ? അവിടെ അന്ധകാരവും ശൂന്യതയും അല്ലാതെ മറ്റൊന്നും ഇല്ല.... ദൈവമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ.”

ആ വാക്കുകളുടെ രചയിതാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ  അത്ഭുതപ്പെട്ടേക്കാം: മദർ തെരേസ. പ്രിയപ്പെട്ടവളും, ഇന്ത്യയിലെ കൽക്കത്തയിലെ പാവപ്പെട്ടവരുടെ  അശ്രാന്തസേവക എന്ന നിലയിൽ  പ്രശസ്തയുമായ മദർ തെരേസ അഞ്ച് പതിറ്റാണ്ടുകൾ തന്റെ വിശ്വാസത്തിനുവേണ്ടി നിശബ്ദമായി ഒരു തീവ്രമായ യുദ്ധം നടത്തി. 1997-ൽ അവരുടെ മരണശേഷം, അവരുടെ ഡയറിയിലെ ചില ഭാഗങ്ങൾ കം ബി മൈ ലൈറ്റ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആ പോരാട്ടം   വെളിച്ചത്തു വന്നത്.

നമുക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ദൈവം അവിടെ ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ചില വിശ്വാസികൾ ആ സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ വിഷമിച്ചേക്കാം. എന്നാൽ, വിശ്വസ്തരായ പല ക്രിസ്തീയ വിശ്വാസികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അത്തരം സംശയങ്ങളിലൂടെ കടന്നു പോകാൻ ഇടയുണ്ട്.

വിശ്വാസവും, വിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്ന മനോഹരവും വിരോധാഭാസരൂപത്തിലുള്ളതുമായ ഒരു പ്രാർത്ഥന തിരുവെഴുത്ത് നമുക്ക് നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. മർക്കൊസ് 9-ൽ, കുട്ടിക്കാലം മുതൽ ദുരാത്മാവിനാൽ പീഢിപ്പിക്കപ്പെട്ടിരുന്ന ഒരു ബാലന്റെ പിതാവിനെ യേശു കണ്ടുമുട്ടുന്നു. (വാ 21). മനുഷ്യന് വിശ്വാസം ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞു. "വിശ്വസിക്കുന്നവനു സകലതും കഴിയും" (വാക്യം 23). ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ!" എന്നു നിലവിളിച്ചു പറഞ്ഞു.(വാ. 24).

ഈ സത്യസന്ധവും ഹൃദയംഗമവുമായ അപേക്ഷ, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നാം കടന്നുപോകുന്ന ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ താഴ്വരകൾക്കിടയിൽ നമ്മെ ഉറച്ചുനിർത്താനും കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, സംശയത്തോടെ പോരാടുന്ന നമ്മെ ദൈവത്തിന് സമർപ്പിക്കാൻ ക്ഷണിക്കുന്നു.

ക്രിസ്തുവിൽ ശാന്തമായ വിശ്വസ്തത

ഞാൻ ആദ്യം അവനെ ശ്രദ്ധിച്ചില്ല. ഞാൻ എന്റെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി വന്നതാണ്. ഡൈനിംഗ് റൂമിലെ എല്ലാം വൃത്തിയുള്ളതായിരുന്നു. ബുഫെ മേശയും ഫ്രിഡ്‌ജും നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം നല്ലതായിരുന്നു.

അപ്പോൾ ഞാൻ അയാളെ കണ്ടു. ഞാനെന്ന ഭാവമില്ലാത്ത അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ആളാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷമയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.

ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.." (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലോസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.

 അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ  ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്.

ശ്രദ്ധ തിരിക്കാനുള്ള വിശപ്പ്

ചെറിയ സ്‌ക്രീൻ പ്രക്ഷേപണം ചെയ്ത ചിത്രങ്ങൾ, ആശയങ്ങൾ, അറിയിപ്പുകൾ എന്നിവയുടെ നിരന്തരമായ ബോംബാക്രമണത്തിൽ മടുത്തുകൊണ്ട് ഞാൻ എന്റെ ഫോൺ താഴെ വെച്ചു. പിന്നെ, വീണ്ടെ ഞാൻ അതെടുത്ത് ഓണാക്കി. എന്തുകൊണ്ട്?

ദി ഷാലോസ് എന്ന പുസ്തകത്തിൽ നിക്കോളാസ് കാർ ഇന്റർനെറ്റ് നമ്മുടെ നിശ്ചലതയുമായുള്ള ബന്ധത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് വിവരിക്കുന്നു: ''നെറ്റ് ഏകാഗ്രതയ്ക്കും ധ്യാനത്തിനുമുള്ള എന്റെ കഴിവിനെ ഇല്ലാതാക്കുന്നതായി തോന്നുന്നു. ഞാൻ ഓൺലൈനിലായാലും ഇല്ലെങ്കിലും, നെറ്റ് വിതരണം ചെയ്യുന്ന രീതിയിൽ വിവരങ്ങൾ സ്വീകരിക്കാൻ എന്റെ മനസ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നു: അതിവേഗം ചലിക്കുന്ന കണങ്ങളുടെ പ്രവാഹത്തിൽ. ഒരിക്കൽ ഞാൻ വാക്കുകളുടെ കടലിൽ മുങ്ങിത്തപ്പുന്നവനായി. ഇപ്പോൾ ഞാൻ ഒരു ജെറ്റ് സ്‌കീയിലെ ആളെപ്പോലെ ഉപരിതലത്തിൽ തെന്നി നീങ്ങുന്നു.''

മാനസികമായ ജെറ്റ് സ്‌കീയിൽ ജീവിതം നയിക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ നാം എങ്ങനെ വേഗത കുറയ്ക്കാൻ കഴിയും, നിശ്ചലമായ ആത്മീയ ജലത്തിലേക്ക് ആഴത്തിൽ മുങ്ങാൻ കഴിയും?

131-ാം സങ്കീർത്തനത്തിൽ ദാവീദ് എഴുതുന്നു, “ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു’’ (വാ. 2). എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദാവീദിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ശീലങ്ങൾ മാറ്റാൻ ആരംഭിക്കുന്നത് നിശ്ചലമായിരിക്കാനുള്ള എന്റെ തിരഞ്ഞെടുപ്പിൽ നിന്നാണ്-ഞാൻ ആ തിരഞ്ഞെടുപ്പ് വീണ്ടും വീണ്ടും നടത്തേണ്ടി വന്നേക്കാം. എന്നിരുന്നാലും, സാവധാനം നാം ദൈവത്തിന്റെ സംതൃപ്തിദായകമായ നന്മ അനുഭവിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ആപ്പിനും സ്പർശിക്കാനാകാത്തതും സോഷ്യൽ മീഡിയ സൈറ്റുകൾക്കും നൽകാൻ കഴിയാത്തതുമായ ആത്മസംതൃപ്തി - പ്രത്യാശ - വാഗ്ദാനം ചെയ്യുന്നത് അവൻ മാത്രമാണ് എന്നോർത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ നാം വിശ്രമിക്കുന്നു.

 

പാപങ്ങളെ ഇനി ഓർക്കയില്ല

ഞാൻ ഒരിക്കലും ഐസ് കണ്ടിട്ടില്ല. പക്ഷെ എനിക്കത് അനുഭവപ്പെട്ടി. ഞാൻ ഓടിച്ചിരുന്ന പിക്കപ്പിന്റെ -എന്റെ മുത്തച്ഛന്റേത്- പിൻഭാഗം മീൻവാലുപോലുള്ളതാണ്. ഒരു പുളച്ചിൽ, രണ്ട്, മൂന്ന് - ഞാൻ വായുവിലൂടെ, പതിനഞ്ച് അടി താഴ്ചയിലേക്കു വീണു. ഞാൻ മരിക്കാൻ പോകുന്നില്ലെങ്കിൽ ഇത് ഗംഭീരമായിരിക്കുന്നു ഞാൻ ചിന്തിച്ചത് ഓർക്കുന്നു. ഒരു നിമിഷത്തിനുശേഷം, ട്രക്ക് കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് ഉരുണ്ടു. തകർന്ന ക്യാബിൽ നിന്ന് ഞാൻ പരിക്കേല്ക്കാതെ ഇഴഞ്ഞു പുറത്തുവന്നു.

1992 ഡിസംബറിലെ ആ പ്രഭാതത്തിൽ ട്രക്ക് പൂർണ്ണമായും തകർന്നുപോയി. ദൈവം എന്നെ രക്ഷിച്ചു. എന്നാൽ എന്റെ മുത്തച്ഛന്റെ കാര്യമോ? അദ്ദേഹം എന്ത് പറയും? സത്യത്തിൽ, അദ്ദേഹം ട്രക്കിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ശകാരമോ തിരിച്ചടവ് പദ്ധതിയോ ഒന്നുമില്ല. ക്ഷമ മാത്രം. എനിക്ക് കുഴപ്പമില്ലല്ലോ എന്നു പറഞ്ഞ് മുത്തച്ഛന്റെ ഒരു ചിരിയും.

എന്റെ മുത്തച്ഛന്റെ കൃപ യിരെമ്യാവ് 31-ലെ ദൈവകൃപയെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവരുടെ വമ്പിച്ച പരാജയങ്ങൾക്കിടയിലും, ദൈവം തന്റെ ജനവുമായി പുനഃസ്ഥാപിക്കപ്പെട്ട ബന്ധം വാഗ്ദാനം ചെയ്യുന്നു, “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല’’ (വാ. 34).

ഞാൻ അദ്ദേഹത്തിന്റെ ട്രക്ക് തകർത്തത് എന്റെ മുത്തച്ഛൻ ഒരിക്കലും മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഇവിടെ ദൈവം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിച്ചു - അത് ഓർക്കാതെ, എന്നെ ലജ്ജിപ്പിക്കാതെ, ഞാൻ ശരിയായ കടം വീട്ടാൻ ഒരു ജോലി എന്നെക്കൊണ്ടു ചെയ്യിപ്പിക്കാതെ. ദൈവം പറയും പോലെ, ഞാൻ ചെയ്ത വിനാശകരമായ കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, എന്റെ മുത്തച്ഛൻ അത് ഇനി ഓർക്കാതിരിക്കാൻ തീരുമാനിച്ചു.

പട്ടികയിൽ ഒന്നാമത്

ഒരു ട്രാക്ക് മീറ്റ് പോലെയാണ് പ്രഭാതം ആരംഭിച്ചത്. ദിവസത്തിലെ നിരവധി ജോലിത്തിരക്കുകളുടെ പല്ലുകൾക്കിടയിലേക്ക് ഞാൻ കിടക്കയിൽ നിന്ന് എടുത്തു ചാടി. കുട്ടികളെ സ്‌കൂളിൽ എത്തിക്കുക. ചെക്ക്. ജോലിയിൽ പ്രവേശിക്കുക. ചെക്ക്. വ്യക്തിപരവും തൊഴിൽപരവുമായ ജോലികൾ ഇടയ്ക്കിടെ ചേർത്തുകൊണ്ട് ഞാൻ എന്റെ “ചെയ്യേണ്ടവയുടെ” ലിസ്റ്റ് എഴുതാൻ ശ്രമം നടത്തി:

“. . . 13. ലേഖനം എഡിറ്റ് ചെയ്യുക. 14. ഓഫീസ് വൃത്തിയാക്കുക. 15. സ്ട്രാറ്റജിക് ടീം പ്ലാനിംഗ്. 16. ടെക് ബ്ലോഗ് എഴുതുക. 17. തറ വൃത്തിയാക്കുക. 18. പ്രാർത്ഥിക്കുക.”

ഞാൻ പതിനെട്ടാം നമ്പറിൽ എത്തിയപ്പോൾ, എനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് ഞാൻ ഓർത്തു. പക്ഷേ, എന്റെ സ്വന്തം നിലയിൽ അതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒറ്റയ്ക്ക് അതു ചെയ്യുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് ഞാൻ വളരെ ദൂരം എത്തിയിരുന്നു.

യേശുവിന് അറിയാമായിരുന്നു. നമ്മുടെ നാളുകൾ അടിയന്തിരസ്വഭാവമുള്ള ജോലികളാൽ ഒന്നിനുമുകളിൽ മറ്റൊന്നായി തകർന്നുവീഴുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഉപദേശിക്കുന്നു, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33).

യേശുവിന്റെ വാക്കുകൾ ഒരു കൽപ്പനയായി കേൾക്കുന്നത് സ്വാഭാവികമാണ്. അവ അങ്ങനെതന്നെയാണ്. എന്നാൽ ഇവിടെ അതിൽ കൂടുതൽ ഉണ്ട് - ഒരു ക്ഷണം. മത്തായി 6-ൽ, ലോകത്തിന്റെ ഭ്രാന്തമായ ഉത്കണ്ഠ (വാ. 25-32) വിശ്വാസയോഗ്യമായ ഒരു ജീവിതത്തിനായി അനുദിനം കൈമാറാൻ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവം, അവന്റെ കൃപയാൽ, നമ്മുടെ എല്ലാ ദിവസത്തിലും നമ്മെ സഹായിക്കുന്നു-ജീവിതത്തെ അവന്റെ വീക്ഷണകോണിൽ നിന്ന് കാണാൻ ഓർക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തുമ്പോൾ പോലും അവൻ നമ്മെസഹായിക്കും.

അജ്ഞാത സഞ്ചാരപാത

ഒരുപക്ഷേ, ബ്രയനോടൊപ്പം ഒരു ഓട്ടമത്സരത്തിൽ ചേരാൻ ഞാൻ സമ്മതിക്കരുതായിരുന്നു. ഞാൻ ഒരു വിദേശ രാജ്യത്തായിരുന്നു, എവിടേക്കെന്നോ എത്ര ദൂരം ഓടണമെന്നോ, ഭൂപ്രദേശം എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. കൂടാതെ, അവൻ ഒരു അതിവേഗ ഓട്ടക്കാരനായിരുന്നു. അവനോടൊപ്പം എത്താൻ ശ്രമിച്ച് ഞാൻ കാലിടറി വീഴുമോ? ബ്രയന് വഴി അറിയാമായിരുന്നതിനാൽ അവനെ വിശ്വസിക്കുകയല്ലാതെ എനിക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ഞങ്ങൾ ഓടിത്തുടങ്ങിയപ്പോൾ, ഞാൻ കൂടുതൽ ആശങ്കാകുലനായി. പാത പരുക്കനും വളഞ്ഞുപുളഞ്ഞതും കൊടും വനത്തിലൂടെയുള്ളതുമായിരുന്നു. ഭാഗ്യവശാൽ, ഞാൻ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കാനും വരാനിരിക്കുന്ന കഠിന സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബ്രയൻ തിരിഞ്ഞുകൊണ്ടിരുന്നു.

അപരിചിതമായ…

വഴിയിലെ സ്വാതന്ത്ര്യം

ബീപ് ബേസ്‌ബോളിൽ, അന്ധരായ കളിക്കാർ എന്തുചെയ്യണം, എവിടേക്ക് പോകണം എന്നറിയാൻ ബോളിന്റെ ബീപിംഗ് അല്ലെങ്കിൽ ബേസിന്റെ മുഴക്കം എന്നിവ ശ്രദ്ധിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ബാറ്ററും (അന്ധതയുടെ വിവിധ തലങ്ങൾ കണക്കാക്കാൻ) കാഴ്ചയുള്ള പിച്ചറും ഒരേ ടീമിലാണ്. ഒരു ബാറ്റർ ബാറ്റ് വീശുകയും ബീപ്പിംഗ് ബോൾ അടിക്കുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മുഴങ്ങുന്ന ബേസിലേക്ക് ഓടുന്നു. ബാറ്റർ ബേസിലെത്തുന്നതിനുമുമ്പ് ഒരു ഫീൽഡർ പന്ത് 'പിടിച്ചാൽ' ബാറ്റർ ഔട്ട്; അല്ലെങ്കിൽ, ബാറ്റർ ഒരു റൺ നേടുന്നു. വ്യക്തമായ വഴിയും ദിശയും ഉണ്ടെന്ന് അറിയാവുന്നതിനാൽ 'ഓട്ടത്തിൽ വലിയ സ്വാതന്ത്ര്യം'…

നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ

എന്റെ ലാപ്‌ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു.

പക്ഷേ ഞാൻ കണ്ണടച്ചു. “കർത്താവേ,'' ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ…

എല്ലാം നഷ്ടപ്പെടുക

സമയം ഇതിലധികം മോശമാകാനില്ലായിരുന്നു. ചെറിയ പാലങ്ങളും സ്മാരകങ്ങളും വലിയ കെട്ടിടങ്ങളും വിജയകരമായി നിർമ്മിച്ച ശേഷം, സീസറിന് ഒരു പുതിയ സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം ഉണ്ടായി. അങ്ങനെ അയാൾ തന്റെ ആദ്യത്തെ ബിസിനസ്സ് വിറ്റ് പണം ബാങ്കിലിട്ടു, ഉടൻ തന്നെ അത് വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയിട്ടു. ആ ചെറിയ ഇടവേളയിൽ, അയാളുടെ സർക്കാർ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. ഒരു നിമിഷം കൊണ്ട് സീസറിന്റെ ആജീവനാന്ത സമ്പാദ്യം ആവിയായി.

അനീതിയെ പരാതിപറയാനുള്ള ഒരു കാരണമായി കാണരുതെന്ന് തീരുമാനിച്ച സീസർ, മുന്നോട്ടുള്ള വഴി കാണിക്കാൻ…

നിരാശയെ നേരിടുക

ജീവിതാഭിലാഷമായിരുന്ന ഒരു യാത്രയ്ക്കായി വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം, അമേരിക്കയിലെ ഒക്ക്‌ലഹോമ ഹൈസ്‌കൂളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അവരിൽ പലരും ഒരു വിമാനക്കമ്പനിയെന്ന വ്യാജേന ഒരു വ്യാജ കമ്പനിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നു മനസ്സിലാക്കിയത്. “ഇത് ഹൃദയഭേദകമാണ്,'' ഒരു സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ പദ്ധതികൾ മാറ്റേണ്ടിവന്നെങ്കിലും, വിദ്യാർത്ഥികൾ 'അത് പരമാവധി പ്രയോജനപ്പെടുത്താൻ' തീരുമാനിച്ചു. ടിക്കറ്റുകൾ ഉറപ്പുനൽകിയ അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ അവർ രണ്ടു ദിവസം ആസ്വദിച്ചു.

പരാജയപ്പെട്ടതോ മാറ്റം വരുത്തിയതോ ആയ പ്ലാനുകൾ കൈകാര്യം ചെയ്യുന്നത് നിരാശാജനകമോ…