പ്രായത്തിൽനിന്നു പ്രായത്തിലേക്ക്
എൺപത്തിയൊന്നാം വയസ്സിൽ എൺപതു ദിവസം കൊണ്ടു ലോകം ചുറ്റി ഒരു യാത്ര പൂർത്തിയാക്കിയതിനു ടെക്സാസിൽ നിന്നുള്ള രണ്ടു മുത്തശ്ശിമാർ അടുത്തിടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇരുപത്തിമൂന്ന് വർഷമായി ഉറ്റ ചങ്ങാതിമാരായ ഇവർ ഏഴ് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. അവർ അന്റാർട്ടിക്കയിൽ തുടങ്ങി, അർജന്റീനയിൽ ടാംഗോ കളിച്ച്, ഈജിപ്തിൽ ഒട്ടകപ്പുറത്ത് കയറി, ഉത്തരധ്രുവത്തിൽ ഒരു ഹിമവണ്ടിയിൽ യാത്ര നടത്തി. സാംബിയ, ഇന്ത്യ, നേപ്പാൾ, ബാലി, ജപ്പാൻ, റോം തുടങ്ങി പതിനെട്ടു രാജ്യങ്ങൾ സന്ദർശിച്ച അവർ ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിച്ചു. ഭാവിതലമുറയെ തങ്ങളുടെ പ്രായം കണക്കിലെടുക്കാതെ ലോകം ചുറ്റിക്കറങ്ങാൻ തങ്ങൾ പ്രചോദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.
പുറപ്പാടു പുസ്തകത്തിൽ, ജീവിതകാലത്ത് ഒരിക്കൽ മാത്രം ലഭിക്കുന്ന വ്യത്യസ്തമായ ഒരു സാഹസികതയ്ക്കായി ദൈവം തിരഞ്ഞെടുത്ത എൺപതുകളിലുള്ള രണ്ടു പേരെക്കുറിച്ചു നാം വായിക്കുന്നു. ഫറവോന്റെ അടുക്കൽ പോയി ദൈവജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെടാൻ ദൈവം മോശയെ വിളിച്ചു. പിന്തുണയ്ക്കായി ദൈവം മോശയുടെ മൂത്ത സഹോദരൻ അഹരോനെയും അയച്ചു. “അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു” (പുറപ്പാട് 7:7).
ഈ അഭ്യർത്ഥന ഏത് പ്രായത്തിലും ഭയങ്കരമായി തോന്നാം. എന്നാൽ ഈ കർത്തവ്യത്തിനായി ദൈവം ഈ സഹോദരങ്ങളെ തിരഞ്ഞെടുത്തു, അവർ അവന്റെ നിർദ്ദേശങ്ങൾ പാലിച്ചു. “അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു” (പുറപ്പാട് 7:10).
നാനൂറിലധികം വർഷത്തെ അടിമത്തത്തിൽ നിന്നു ദൈവം തന്റെ ജനത്തെ വിടുവിക്കുന്നതിനു സാക്ഷ്യം വഹിക്കാനുള്ള ബഹുമതി മോശയ്ക്കും അഹരോനും ലഭിച്ചു. ഏതു പ്രായത്തിലും അവനു നമ്മെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഈ മനുഷ്യർ തെളിയിക്കുന്നു. ചെറുപ്പക്കാരോ മുതിർന്നവരോ ആകട്ടെ, അവൻ നയിക്കുന്നിടങ്ങളിലേക്കു നമുക്ക് അവനെ അനുഗമിക്കാം.
ദൈവമേ, എന്റെ ഹൃദയത്തെ ശോധന ചെയ്യേണമേ
സിംഗപ്പൂരിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുന്നതിനായി, ഗുണനിലവാരം അല്പം മാത്രം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ വലിച്ചെറിയുമായിരുന്ന 850 ടണ്ണിലധികം (778,000 കിലോഗ്രാം) ഉൽപ്പന്നങ്ങൾ ഒരു വർഷത്തിനുള്ളിൽ ഈ സംരംഭം ലാഭിച്ചു. ബാഹ്യരൂപത്തിലുള്ള പാടുകളും വിചിത്രമായ രൂപങ്ങളും രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അധികം താമസിയാതെ മനസ്സിലാക്കി. പുറമെയുള്ളത് എല്ലായ്പ്പോഴും ഉള്ളിലുള്ളതിനെ നിർണ്ണയിക്കാൻ ഉതകുന്നില്ല.
യിസ്രായേലിന്റെ അടുത്ത രാജാവിനെ അഭിഷേകം ചെയ്യാനായി ദൈവം അയച്ചപ്പോൾ ശമൂവേൽ പ്രവാചകനും സമാനമായ ഒരു പാഠം പഠിച്ചു (1 ശമൂവേൽ 16:1). യിശ്ശായിയുടെ ആദ്യജാതനായ എലീയാബിനെ കണ്ടപ്പോൾ, അവനാണു തിരഞ്ഞെടുക്കപ്പെട്ടവനെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം പറഞ്ഞു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു… മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (വാ. 7). യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ, തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ഏറ്റവും ഇളയവനായ ദാവീദിനെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തു (വാക്യം 11).
നാം പഠിച്ച സ്കൂൾ, എന്തുമാത്രം നാം സമ്പാദിക്കുന്നു, നാം എത്രമാത്രം സ്വമേധയാ ശുശ്രൂഷകളിൽ ഏർപ്പെടുന്നു തുടങ്ങിയ ബാഹ്യമായ യോഗ്യതകളെക്കാൾ നമ്മുടെ ഹൃദയങ്ങളെയാണ് ദൈവം കൂടുതൽ ശ്രദ്ധിക്കുന്നത്. “മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു” (മർക്കൊസ് 7:20) എന്നതിനാൽ സ്വാർത്ഥവും ദുഷിച്ചതുമായ ചിന്തകളിൽ നിന്നു തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ബാഹ്യരൂപങ്ങളെ പരിഗണിക്കരുതെന്നു ശമൂവേൽ പഠിച്ചതുപോലെ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സഹായത്തോടുകൂടി നമ്മുടെ ഹൃദയങ്ങളെ — നമ്മുടെ ചിന്തകളേയും ഉദ്ദേശ്യങ്ങളേയും — പരിശോധിക്കാം.
കാലത്തെ വീണ്ടെടുക്കുക
കാലത്തെ വീണ്ടെടുക്കുവാൻ ലെയ്‌സ ഒരു വഴി തേടുകയായിരുന്നു. അവൾ കണ്ട അലങ്കാരങ്ങളിൽ പലതും മരണം ആഘോഷിക്കുന്നതായിരുന്നു, ചിലപ്പോൾ അവ ഭയാനകവും ഭീകരവുമായ രീതിയിൽ. അന്ധകാരത്തെ ചെറിയ രീതിയിൽ എതിരിടുവാൻ തീരുമാനിച്ചു ലെയ്‌സ ഒരു വലിയ മത്തങ്ങയിൽ നിറംമങ്ങാത്ത മഷിയിൽ തനിക്ക് നന്ദിയുള്ള കാര്യങ്ങൾ എഴുതുവാ തുടങ്ങി. "സൂര്യപ്രകാശ" മായിരുന്നു ആദ്യത്തെ കാര്യം. വേഗം തന്നെ സന്ദർശകരും അവളുടെ പട്ടികയോട് കൂട്ടിച്ചേർത്തു. ചിലതൊക്കെ വിചിത്രമായിരുന്നു, ഉദാഹരണത്തിന് "ഡൂഡ്‌ലിംഗ് "(കുത്തിവര). മറ്റു ചിലത് പ്രയോഗികമായിരുന്നു "ഒരു ഊഷ്മളമായ വീട്"., "ഉപയോഗ യോഗ്യമായ കാർ". എങ്കിലും മറ്റു ചിലത് ഹൃദയഭേദകമായിരുന്നു, വിടവാങ്ങിയ പ്രീയപ്പെട്ടവരുടെ പേരുകൾ. കൃതജ്ഞതയുടെ ശൃംഖല തന്നെ മത്തങ്ങക്കു ചുറ്റും അലയടിച്ചു.
സങ്കീർത്തനം 104 ൽ നാം വേഗത്തിൽ മറക്കാനിടയുള്ള കാര്യങ്ങൾക്കായി ദൈവത്തെ സ്തുതിക്കുന്നു. ദൈവം "ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു" (വാ.10) എന്നു സങ്കീർത്തനകാരൻ പറയുന്നു. "അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു. (വാ.14) രാത്രിപോലും അനുയോജ്യമായി കാണപ്പെടുന്നു. "നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു (വാ.20). എന്നാൽ അതിനു ശേഷം "സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ"( വാ.22-23). ഇവയെ എല്ലാം സങ്കീർത്തനകാരൻ ഉപസംഹരിച്ചിരിക്കുന്നത് "ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും" (വാ.33).
മരണത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ഒരു ലോകത്ത്, നമ്മുടെ സൃഷ്ടാവിന് അർപ്പിക്കുന്ന ഏറ്റവും ചെറിയ നന്ദി പോലും പ്രത്യാശയുടെ തിളങ്ങുന്ന കാര്യങ്ങളായി മാറുന്നു .