കാലത്തെ വീണ്ടെടുക്കുവാൻ ലെയ്‌സ ഒരു വഴി തേടുകയായിരുന്നു. അവൾ കണ്ട അലങ്കാരങ്ങളിൽ പലതും മരണം ആഘോഷിക്കുന്നതായിരുന്നു, ചിലപ്പോൾ അവ ഭയാനകവും ഭീകരവുമായ രീതിയിൽ. അന്ധകാരത്തെ ചെറിയ രീതിയിൽ എതിരിടുവാൻ തീരുമാനിച്ചു ലെയ്‌സ ഒരു വലിയ മത്തങ്ങയിൽ നിറംമങ്ങാത്ത മഷിയിൽ തനിക്ക് നന്ദിയുള്ള കാര്യങ്ങൾ എഴുതുവാ തുടങ്ങി. “സൂര്യപ്രകാശ” മായിരുന്നു ആദ്യത്തെ കാര്യം. വേഗം തന്നെ സന്ദർശകരും അവളുടെ പട്ടികയോട് കൂട്ടിച്ചേർത്തു. ചിലതൊക്കെ വിചിത്രമായിരുന്നു, ഉദാഹരണത്തിന് “ഡൂഡ്‌ലിംഗ് “(കുത്തിവര). മറ്റു ചിലത് പ്രയോഗികമായിരുന്നു “ഒരു ഊഷ്മളമായ വീട്”., “ഉപയോഗ യോഗ്യമായ കാർ”. എങ്കിലും മറ്റു ചിലത് ഹൃദയഭേദകമായിരുന്നു, വിടവാങ്ങിയ പ്രീയപ്പെട്ടവരുടെ പേരുകൾ. കൃതജ്ഞതയുടെ ശൃംഖല തന്നെ മത്തങ്ങക്കു ചുറ്റും അലയടിച്ചു. 

സങ്കീർത്തനം 104 ൽ നാം വേഗത്തിൽ മറക്കാനിടയുള്ള കാര്യങ്ങൾക്കായി ദൈവത്തെ സ്തുതിക്കുന്നു. ദൈവം “ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു” (വാ.10) എന്നു സങ്കീർത്തനകാരൻ പറയുന്നു. “അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു. (വാ.14) രാത്രിപോലും അനുയോജ്യമായി കാണപ്പെടുന്നു.  “നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു (വാ.20). എന്നാൽ അതിനു ശേഷം “സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.  മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ”( വാ.22-23). ഇവയെ എല്ലാം സങ്കീർത്തനകാരൻ ഉപസംഹരിച്ചിരിക്കുന്നത് “ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും” (വാ.33).

മരണത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ഒരു ലോകത്ത്‌, നമ്മുടെ സൃഷ്ടാവിന് അർപ്പിക്കുന്ന ഏറ്റവും ചെറിയ നന്ദി പോലും പ്രത്യാശയുടെ തിളങ്ങുന്ന കാര്യങ്ങളായി മാറുന്നു .