കൗമാരക്കാരുടെ ഗ്യാങ് ലീഡറായ കേസിയും അനുയായികളും പലരുടെയും വീടുകളും, കാറുകളും, കടകളും തകർക്കുകയും മറ്റു ഗ്യാങ്ങുകളുമായി പോരടിക്കുകയും ചെയ്തു. കേസ്സിയെ അറസ്റ്റുചെയ്ത് തടവിലാക്കി. ജയിലിൽ അവൻ അകത്തുള്ള വഴക്കുകളിൽ കത്തികൾ വിതരണം ചെയ്യുന്ന ഒരു  “ഷോട്ട് കോളറായി”( ജയിലിനുള്ളിലെ ഗ്യാങ് ലീഡർ).

ചില നാളുകൾക്ക് ശേഷം അവനെ ഏകാന്തമായ തടവറയിലാക്കി. തന്റെ സെല്ലിൽ ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ കേസ്സിക്ക് തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും യേശുവിനെ ക്രൂശിലേക്ക് നയിക്കുന്നതും ആണികൾ തറക്കുന്നതും “ഇത് ഞാൻ നിനക്കായി ചെയ്യുന്നു” എന്ന് യേശു പറയുന്നതിന്റെയും ഒരു “ചലച്ചിത്രം” ദൃശ്യമായി. അപ്പോൾ തന്നെ കേസ്സി കരഞ്ഞുകൊണ്ട് തറയിൽവീണ് തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞു. പിന്നീട് അയാൾ തന്റെ അനുഭവത്തെക്കുറിച്ചു ഒരു ചാപ്ലയിനോട് പറയുകയും, അദ്ദേഹം യേശുവിനെക്കുറിച്ചു കൂടുതൽ പങ്കുവയ്ക്കുകയും ഒരു ബൈബിൾ നൽകുകയും ചെയ്തു. “അതായിരുന്നു എൻറെ വിശ്വാസ യാത്രയുടെ ആരംഭം” എന്ന് കേസ്സി പറഞ്ഞു. ഒടുവിൽ, അവനെ പ്രധാന ജയിലിലേക്ക് കൊണ്ടുവരികയും, അവിടെ തന്റെ വിശ്വാസത്തിനായി മോശംപെരുമാറ്റം ഏൽക്കുകയും ചെയ്തു. എന്നാൽ അവൻ സമാധാനം അനുഭവിച്ചു, കാരണം “മറ്റ് അന്തേവാസികളോട് യേശുവിനെ പങ്കുവയ്ക്കുക എന്ന പുതിയ ഒരു വിളി അവൻ കണ്ടെത്തിയിരുന്നു”.

തിമൊഥെയൊസിനു എഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ് പൗലോസ് “ജീവിതങ്ങളിൽ രൂപാന്തരം വരുത്തുന്ന ക്രിസ്തുവിന്റെ ശക്തിയെപ്പറ്റി പറയുന്നു: ദൈവം നമ്മെ തെറ്റുകളിൽനിന്ന് യേശുവിനെ അനുഗമിക്കുവാനും സേവിക്കുവാനും വിളിക്കുന്നു (2 തിമൊ.1:9). നാം വിശ്വസത്താൽ അവിടുത്തെ സ്വീകരിക്കുമ്പോൾ, നാം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷികളാകുവാൻ നാം ആഗ്രഹിക്കുന്നു. സുവിശേഷം പങ്കുവെക്കുവാനുള്ള നമ്മുടെ ഉദ്യമത്തിൽ നാം കഷ്ടപ്പെടുമ്പോഴും പരിശുദ്ധാത്മാവു നമ്മെ അതിനായി സഹായിക്കുന്നു (വാ.8). കേസ്സിയെപ്പോലെ നമുക്കും നമ്മുടെ പുതിയവിളിക്കനുസരിച്ചു ജീവിക്കാം.