നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

കട്ടിളകളിന്മേൽ ആശ്വാസം

തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ  അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത്…

യഥാർത്ഥത്തിൽ വേണ്ടത്

ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്." 

എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.

പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി. 

യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).

നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.

പുതിയ ദർശനം

ഞാൻ എന്റെ പുതിയ കണ്ണടയും ധരിച്ചു ഒരു ഇരിക്കുമ്പോൾ, ഇടനാഴിക്ക് കുറുകെ പള്ളിയുടെ മറുവശത്തു ഇരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞാൻ അവളെ കൈകാണിച്ചപ്പോൾ അവൾ വളരെ അടുത്തും വ്യക്തമായും കാണപ്പെട്ടു. കുറെ ദൂരം അകലെയാണെങ്കിലും അവളെ കൈനീട്ടി തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നി. പിന്നീട്,  ശുശ്രൂഷയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ, അവൾ എപ്പോഴും ഇരിക്കുന്ന അതേ സ്ഥാനത്തു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. എന്റെ കണ്ണട പുതുക്കിയത് കാരണം എനിക്ക് അവളെ വളരെ വ്യക്തമായും അടുത്തും കാണാൻ സാധിക്കുന്നു.

 

ബാബിലോണിയൻ അടിമത്തത്തിൽ അകപ്പെട്ട ഇസ്രായേല്യർക്ക് ഒരു പുതിയ നിർദ്ദേശം-ഒരു പുതിയ വീക്ഷണം ആവശ്യമാണെന്ന് യെശയ്യാ പ്രവാചകനിലൂടെ സംസാരിക്കുന്ന ദൈവത്തിന് അറിയാമായിരുന്നു. അവൻ അവരോട് പറഞ്ഞു. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. ........ ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19). അവൻ അവരെ "സൃഷ്ടിച്ചു", "വീണ്ടെടുത്തു", അവരോടൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തലുകൾ അവന്റെ പ്രത്യാശയുടെ സന്ദേശത്തിൽ ഉൾപ്പെടുന്നു. "നിങ്ങൾ എന്റേതാണ്," അവൻ അവരെ പ്രോത്സാഹിപ്പിച്ചു (വാക്യം 1).

 

ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതു കാര്യത്തിലും, പഴയതിനെ മറന്ന് പുതിയത് അന്വേഷിക്കാൻ മികച്ച ദർശനം നൽകാൻ പരിശുദ്ധാത്മാവിന് കഴിയും. ദൈവസ്നേഹത്താൽ (വാക്യം 4), അത് നിങ്ങൾക്ക് ചുറ്റും പൊങ്ങിവരുന്നു. നിങ്ങളുടെ വേദനയ്ക്കും ബന്ധനത്തിനുമിടയിൽ അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? നമ്മുടെ മരുഭൂമി നിമിഷങ്ങളിൽ പോലും ദൈവം ചെയ്യുന്ന പുതിയത് കാണാൻ നമുക്ക് നമ്മുടെ പുതിയ ആത്മീയ കണ്ണട ധരിക്കാം.

നല്ലതിനോടു പറ്റിക്കൊൾക

ഞങ്ങളുടെ കാർ ഒരു തുറസ്സായ മൈതാനത്തിനു സമീപം പാർക്ക് ചെയ്തിട്ട്, അതിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മിക്കവാറും എല്ലായ്‌പ്പോഴും ഞങ്ങളുടെ വസ്ത്രങ്ങളിൽ ചില കായ്കൾ ഒട്ടിപ്പിടിച്ചിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. “കിട്ടുന്ന വാഹനത്തിൽ കയറി സഞ്ചരിക്കുന്ന’’ ഈ കുഞ്ഞന്മാർ വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ കടന്നുപോകുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവയിൽ പറ്റിപ്പിടിച്ച് അവരുടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തുന്നു. എന്റെ പ്രാദേശിക വയലിലും ലോകമെമ്പാടും ഇങ്ങനെ വിത്തുകൾ പ്രചരിപ്പിക്കുന്നത് പ്രകൃതിയുടെ രീതിയാണ്.

പറ്റിപ്പിടിച്ചിരിക്കുന്ന കായ്്കൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, “നല്ലതിനോടു പറ്റിക്കൊൾവാൻ’’ (റോമർ 12:9) യേശുവിൽ വിശ്വസിക്കുന്നവരെ ഉപദേശിക്കുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ മറ്റുള്ളവരെ സ്‌നേഹിക്കാൻ ശ്രമിക്കുമ്പോൾ, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നന്മയിൽ മുറുകെ പിടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് തിന്മയെ അകറ്റാനും അവൻ നമ്മെ നയിക്കുന്നതുപോലെ നമ്മുടെ “നിർവ്യാജ’’ സ്‌നേഹത്തിൽ ആയിരിക്കാനും കഴിയും (വാ. 9).

ഈ വിത്തുകൾ കൈകൊണ്ട് വെറുതെ തൂത്താൽ പോകുകയില്ല, അവ നിങ്ങളിലേക്ക് പറ്റിക്കിടക്കും. ദൈവത്തിന്റെ കാരുണ്യത്തിലും മനസ്സലിവിലും കല്പനകളിലും മനസ്സ് നിലനിർത്തിക്കൊണ്ട് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കും - അവന്റെ ശക്തിയിൽ - നാം സ്‌നേഹിക്കുന്നവരെ മുറുകെ പിടിക്കാൻ കഴിയും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യത്തിനുമുമ്പിൽ വെക്കാൻ ഓർമ്മിച്ചുകൊണ്ട് “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു’’ നിലകൊള്ളാൻ അവൻ നമ്മെ സഹായിക്കുന്നു, (വാ. 10).

അതെ, ആ വി്ത്തുകൾ വെല്ലുവിളി ഉയർത്തുന്നതായിരിക്കും, എന്നാൽ മറ്റുള്ളവരെ സ്‌നേഹത്തിൽ മുറുകെപ്പിടിക്കാനും ദൈവശക്തിയാൽ “നല്ലതിനെ’’ മുറുകെ പിടിക്കാനും അവ എന്നെ ഓർമ്മിപ്പിക്കുന്നു (വാ. 9; ഫിലിപ്പിയർ 4:8-9 കൂടി കാണുക).

ഒരു ചൂടുള്ള ഭക്ഷണം

ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്‌റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്‌ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.

ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് - അവനോടുള്ള നമ്മുടെ സ്‌നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.

കണ്ണാടി പരീക്ഷ

“ആരാണ് കണ്ണാടിയിൽ?” സ്വയം തിരിച്ചറിയുന്നതിനുള്ള പരീക്ഷ നടത്തുന്ന മനഃശാസ്ത്രജ്ഞർ കുട്ടികളോടു ചോദിച്ചു. പതിനെട്ടു മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സാധാരണയായി കണ്ണാടിയിലെ ചിത്രവുമായി സ്വയം ബന്ധപ്പെടുത്താറില്ല. എന്നാൽ കുട്ടികൾ വളരുമ്പോൾ, അവർ തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും. ആരോഗ്യകരമായ വളർച്ചയുടെയും പക്വതപ്രാപിക്കലിന്റെയും ഒരു പ്രധാന അടയാളമാണ് സ്വയം തിരിച്ചറിയൽ.

യേശുവിലുള്ള വിശ്വാസികളുടെ വളർച്ചയെ സംബന്ധിച്ചു ഇതു പ്രധാനമാണ്. യാക്കോബ് കണ്ണാടിയിലുള്ള രൂപം തിരിച്ചറിയുന്ന പരീക്ഷയുടെ ഒരു രൂപരേഖ നൽകുന്നു. കണ്ണാടി ദൈവത്തിൽ നിന്നുള്ള “സത്യത്തിന്റെ വചനം” ആണ് (യാക്കോബ് 1:18). നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നാം എന്താണു കാണുന്നത്? അവ സ്‌നേഹത്തെയും താഴ്മയെയും വിവരിക്കുമ്പോൾ നാം നമ്മെത്തന്നെ തിരിച്ചറിയുന്നുണ്ടോ? നാം ചെയ്യണമെന്നു ദൈവം നമ്മോടു കല്പിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ നാം നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടോ? നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുകയും നമ്മുടെ പ്രവൃത്തികൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ടോ അതോ നാം മാനസാന്തരം തേടുകയും മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടോ എന്നു തിരിച്ചറിയാൻ തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും.

കേവലം തിരുവെഴുത്തു വായിച്ച് മടക്കിവെച്ചിട്ടു പോകരുതെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു, അങ്ങനെ ചെയ്താൽ നാം കോട്ടതു മറന്നുകൊണ്ട് “നമ്മെത്തന്നെ ചതിക്കുകയാണ്” (വാ. 22). ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് വിവേകത്തോടെ ജീവിക്കാനുള്ള ഭൂപടം ബൈബിൾ നമുക്കു നൽകുന്നു. നാം അത് വായിക്കുകയും ധ്യാനിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയത്തിലേക്കു നോക്കാനുള്ള കണ്ണുകളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയും നൽകണമെന്ന് നമുക്ക് അവിടുത്തോട് ആവശ്യപ്പെടാൻ കഴിയും.

ലൈറ്റ് തെളിയിച്ചിടുക

ഒരു ഹോട്ടൽ ശൃംഖലയുടെ പരസ്യത്തിൽ, ഇരുണ്ട രാത്രിയിൽ ഒരു ചെറിയ കെട്ടിടം നിൽക്കുന്നു. മറ്റൊന്നും ചുറ്റും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ വരാന്തയിലെ വാതിലിനടുത്തുള്ള ഒരു ചെറിയ വിളക്കിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ദൃശ്യത്തിലെത്തിയത്. സന്ദർശകന് പടികൾ കയറി കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ ബൾബ് മതിയായ പ്രകാശം നൽകി. “ഞങ്ങൾ നിങ്ങൾക്കായി ലൈറ്റ് തെളിയിച്ചിടും’’ എന്ന വാചകത്തോടെയാണ് പരസ്യം അവസാനിച്ചത്.

ഒരു പൂമുഖത്തെ ലൈറ്റ് സ്വാഗത ചിഹ്നത്തിനു സമാനമാണ്, ക്ഷീണിതരായ സഞ്ചാരികളെ അവർക്കും നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള ഒരു സ്ഥലം ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇരുട്ടും ക്ഷീണവുമുള്ള യാത്രയിൽ നിന്നു രക്ഷപ്പെടാനും കടന്നുവരാനും കടന്നുപോകുന്നവരെ വെളിച്ചം ക്ഷണിക്കുന്നു.

തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതം സ്വാഗതാർഹമായ ഒരു പ്രകാശത്തിനു തുല്യമാകണമെന്ന് യേശു പറയുന്നു. അവൻ തന്റെ അനുയായികളോട് പറഞ്ഞു, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല’’ (മത്തായി 5:14). വിശ്വാസികൾ എന്ന നിലയിൽ, നാം ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കുകയാണ്.

അവൻ നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ, അവർ നമ്മുടെ “നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തും’’ (വാ. 16). നാം നമ്മുടെ വിളക്കുകൾ പ്രകാശിപ്പിക്കുമ്പോൾ, ലോകത്തിന്റെ ഒരേയൊരു യഥാർത്ഥ വെളിച്ചമായ യേശുവിനെക്കുറിച്ചു (യോഹന്നാൻ 8:12) കൂടുതലറിയാൻ നമ്മുടെ അടുത്തേക്കു വരാൻ അവർ സ്വാഗതം ചെയ്യപ്പെടുകയാണ്. ക്ഷീണിതവും ഇരുണ്ടതുമായ ലോകത്ത്, അവന്റെ വെളിച്ചം എപ്പോഴും നിലനിൽക്കും.

നിങ്ങളുടെ ലൈറ്റ് തെളിയിച്ചിട്ടുണ്ടോ? ഇന്ന് യേശു നിങ്ങളിലൂടെ പ്രകാശിക്കുമ്പോൾ, മറ്റുള്ളവർ കാണുകയും അവന്റെ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്‌തേക്കാം.

ഭാരം കുറച്ചുള്ള യാത്ര

ജെയിംസ് എന്ന് പേരുള്ള ഒരാൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടി 2011 കി.മീ ദൂരം സൈക്കിൾ യാത്ര നടത്തി. യാത്ര 1496 കി.മീ. പിന്നിട്ട സമയം എന്റെ ഒരു സുഹൃത്ത് അയാളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ടെന്റും മറ്റും അടങ്ങിയ ബാഗ് മോഷണം പോയി എന്നറിഞ്ഞ സുഹൃത്ത് തന്റെ ബ്ലാങ്കറ്റും സെറ്ററും നല്കാമെന്ന് പറഞ്ഞു. അയാൾ ഇത് നിരസിച്ചു കൊണ്ട് പറഞ്ഞത് തെക്കോട്ട് യാത്ര ചെയ്യുന്തോറും ചൂട് കൂടി വരുന്നതുകൊണ്ട് ഇങ്ങനെയുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടിവരുമെന്നാണ്. ലക്ഷ്യത്തിലേക്ക് എത്തുന്തോറും കൂടുതൽ ക്ഷീണിതനാകും എന്നതുകൊണ്ട് ചുമക്കുന്ന ഭാരം പരമാവധി കുറച്ച് കൊണ്ടുവരണം പോലും.

ജെയിംസിന്റെ തിരിച്ചറിവ് കൊള്ളാം. ഇത് തന്നെയാണ് എബ്രായ ലേഖനക്കാരന്റെ ചിന്തയും. ജീവിതയാത്ര തുടരുന്തോറും "സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട് " (12:1) ഭാരം കുറച്ച് യാത്ര ചെയ്യണം.

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ ഈ ഓട്ടം ഓടുന്നതിന് "സ്ഥിരത" (വാ.1) ആവശ്യമാണ്. മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കുന്നതിന് ക്ഷമയില്ലായ്മ, നിസ്സാര കാര്യങ്ങൾ മനസ്സിൽ വെക്കൽ എന്നുതുടങ്ങി, യാത്രയെ തടയുന്ന ഭാരങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതുണ്ട്.

യേശുവിന്റെ സഹായമില്ലാതെ നന്നായും ഭാരമില്ലാതെയും ഈ ഓട്ടം പൂർത്തിയാക്കാനാകില്ല. നമ്മുടെ "ഉള്ളിൽ ക്ഷീണിച്ച് മടുക്കാതെ" ഇരിക്കുവാൻ "വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായവനെ" നോക്കാം (വാ. 2,3).

 

ദൈവത്തിന്റെ ചലനങ്ങൾ

നല്ലൊരു സ്ക്രാബിൾ ഗെയിം (അക്ഷരമെഴുതിയ കട്ടകൾ നിരത്തി വാക്കുകളുണ്ടാക്കുന്ന കളി) എനിക്ക് ഇഷ്ടമാണ്. ഒരിക്കൽ ഒരു പ്രത്യേക കളിയുടെ ശേഷം, എന്റെ സുഹൃത്തുക്കൾ ഒരു നീക്കത്തിന് എന്റെ പേര് നൽകി-അതിനെ "കറ്റാര" എന്ന് പേരിട്ടു. അവിടെ ഞാൻ മുഴുവൻ ഗെയിമിലും പിന്നിലായിരുന്നു, എന്നാൽ അവസാനം - സഞ്ചിയിൽ കട്ടകളൊന്നും അവശേഷിപ്പിക്കാതെ - ഞാൻ ഏഴക്ഷരങ്ങളുള്ള ഒരു വാക്ക് ഉണ്ടാക്കി. അതിന്റെ അർത്ഥം കളി അവസാനിച്ചു എന്നാണ്. ഒപ്പം എനിക്ക് അൻപത് ബോണസ് പോയിന്റും കട്ടകൾ അവശേഷിച്ചവരുടെ കട്ടകളും ലഭിച്ചു. അങ്ങനെ ഞാൻ പിന്നിൽ നിന്നും മുന്നിലേക്ക് എത്തി. ഇപ്പോൾ ഞങ്ങൾ എപ്പോഴോക്കെ കളിച്ചാലും ആരെങ്കിലും പിന്നിലാകുമ്പോൾ, അവർ പ്രതീക്ഷ കൈവിടാതെ ഒരു "കറ്റാര"യ്ക്കുവേണ്ടി കാത്തിരിക്കും.

കഴിഞ്ഞ നാളുകളിൽ സംഭവിച്ചത് ഓർക്കുന്നത് നമ്മുടെ ആത്മാവിനെ ഉയർത്താനും നമുക്ക് പ്രത്യാശ നൽകുവാനും ഇടയാകും. അതെ കാര്യമാണ് യിസ്രായേല്യർ പെസഹാ ആഘോഷിച്ചപ്പോൾ ചെയ്തത്. ഫറവോനാലും തന്റെ ജനത്താലും യിസ്രായേൽ ജനം പീഢിപ്പിക്കപ്പെട്ടപ്പോൾ ദൈവം ചെയ്തതിനെ ഓർമ്മിക്കലാണ് പെസഹാ (പുറപ്പാട് 1:6-14). അവർ ദൈവത്തോട് നിലവിളിച്ചപ്പോൾ, അവിടുന്ന് അത്ഭുതകരമായി അവരെ വിടുവിച്ചു. അവരുടെ വാതിൽപ്പടികളിൽ രക്തം പുരട്ടുവാനും അതിനാൽ സംഹാരകൻ അവരുടെയും അവരുടെ മൃഗങ്ങളുടെയും ആദ്യജാതനെ "കടന്ന് പോകും" (12:12-13) എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ മരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടും.

നൂറ്റാണ്ടുകൾക്കുശേഷം, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ വിടുവിച്ച, യേശുവിന്റെ കുരിശിലെ യാഗത്തെ ഓർത്തുകൊണ്ട് അവന്റെ വിശ്വാസികൾ പതിവായി കൂട്ടായ്മ ആചരിക്കുന്നു. (1 കൊരിന്ത്യർ 11:23-26). കഴിഞ്ഞ നാളുകളിലെ ദൈവത്തിന്റെ സ്‌നേഹനിർഭരമായ പ്രവൃത്തികൾ ഓർക്കുന്നത് ഇന്ന്
നമുക്ക് പ്രത്യാശ നൽകുന്നു.

യേശു ഇവിടെയുണ്ട്

മുഖത്ത് ഒരു പുഞ്ചിരിയോടെ എന്റെ പ്രായമായ വലിയ അമ്മായി അവരുടെ രോഗക്കിടക്കയിൽ കിടന്നു. അവരുടെ കവിളുകളിൽ ചുളുക്കം ബാധിച്ചിരുന്നു, നരച്ച മുടികൾ മുഖത്തുനിന്നും പുറകിലേക്ക് ഒതുക്കിയിരുന്നു. അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ഞാനും അച്ഛനും അമ്മയും ഒരിക്കൽ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവർ മന്ത്രിച്ചു, "ഞാൻ ഒറ്റക്കല്ല, യേശു എന്റെ കൂടെയുണ്ട്."

തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ പ്രസ്താവന എന്നിൽ ആശ്ചര്യം ഉളവാക്കി. അവരുടെ ഭർത്താവ് ദീർഘ വർഷങ്ങൾ മുൻപ് മരിച്ചു, മക്കളാണെങ്കിൽ വളരെ ദൂരെയാണ് താമസിക്കുന്നത്. തൊണ്ണൂറ് വയസ്സിനോട് അടുക്കുന്ന അവർ, തന്റെ കിടക്കയിൽ, കഷ്ടിച്ച് നീങ്ങാൻ പോലും കഴിയാതെ ഒറ്റക്കാണ് കഴിയുന്നത്. എങ്കിലും താൻ ഒറ്റക്കല്ല എന്ന് പറയുവാൻ അവർക്ക് കഴിഞ്ഞു.

എന്റെ അമ്മായി യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചു: "ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു" (മത്തായി 28:20). യേശു തന്റെ ശിഷ്യന്മാരോട് ലോകത്തിലേക്ക് പോയി തന്റെ സുവിശേഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പഠിപ്പിച്ചപ്പോൾ ചെയ്തതുപോലെ, ക്രിസ്തുവിന്റെ ആത്മാവ് തന്നോട് കൂടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നു (വാ.19). പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് കൂടെയും നമ്മോടു കൂടെയും ഉണ്ടാവുമെന്ന് യേശു പറഞ്ഞു (യോഹന്നാൻ 14:16-17).

എന്റെ അമ്മായി ആ വാഗ്ദത്തതിന്റെ യാഥാർഥ്യം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അവൾ ആ കിടക്കയിൽ കിടക്കുമ്പോഴും പരിശുദ്ധാത്മാവ് തന്റെ ഉള്ളിൽ ഉണ്ട്. പരിശുദ്ധാത്മാവ് അനന്തരവളായ എന്നോട് ഈ സത്യം പങ്കുവയ്ക്കാൻ അവളെ ഉപയോഗിച്ചു.