ഉള്ളിൽ നിന്നു രൂപാന്തരപ്പെടുക
യുകെയിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ, ഇരുപത്തിനാലു നിലകളുള്ള പശ്ചിമ ലണ്ടനിലെ ഗ്രെൻഫെൽ ടവർ കെട്ടിടത്തെ അഗ്നി വിഴുങ്ങി. ആ തീപിടിത്തം എഴുപതു വ്യക്തികളുടെ ജീവനും അപഹരിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം മറയ്ക്കുന്ന നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ച നേർത്ത ആവരണമാണ് തീ ഇത്ര പെട്ടെന്നു പടരാനുള്ള പ്രാഥമിക കാരണം എന്നു അന്വേഷണത്തിൽ കണ്ടെത്തി. ആ ആവരണത്തിന്റെ പുറം ഭാഗത്ത് അലുമിനിയം ആണെങ്കിലും പെട്ടെന്നു തീ ആളിക്കത്തിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള അന്തർഭാഗമാണ് അതിനുള്ളത്.
ഇത്രയും അപകടകരമായ ഒരു സാമഗ്രി വിൽക്കാനും സ്ഥാപിക്കാനും എങ്ങനെ അനുമതി ലഭിച്ചു? അഗ്നി സുരക്ഷാ പരിശോധനയുടെ ഫലങ്ങൾ മോശമായിരുന്നു എന്നു വെളിപ്പെടുത്തുന്നതിൽ ഉൽപ്പന്നത്തിന്റെ വ്യാപാരികൾ പരാജയപ്പെട്ടു. സാമഗ്രിയുടെ തുച്ഛമായ വിലയിൽ ആകൃഷ്ടരായ ഉപഭോക്താക്കൾ മുന്നറിയിപ്പു സൂചനകൾ ശ്രദ്ധിക്കുന്നതിലും പരാജയപ്പെട്ടു. തിളക്കമുള്ള ആവരണം പുറമെ ആകർഷകമായി കാണപ്പെട്ടു.
ഭംഗിയുള്ള ബാഹ്യരൂപത്തിനു പിന്നിൽ ദുർമ്മാർഗ്ഗം മറച്ചുവെക്കുന്നുവെന്നു താൻ ആരോപിച്ച മതോപദേഷ്ടാക്കൾക്കു നേരെയുള്ളതായിരുന്നു യേശുവിന്റെ പരുഷമായ വാക്കുകളിൽ ചിലത്. “പുറമെ അഴകായി ശോഭിക്കുന്നെങ്കിലും” അകത്ത് ചത്തവരുടെ അസ്ഥികൾ നിറഞ്ഞ “വെള്ളതേച്ച ശവക്കല്ലറകൾ” (മത്തായി 23:27) പോലെയാണ് അവർ എന്നു അവൻ പറഞ്ഞു. “ന്യായം, കരുണ, വിശ്വസ്തത” (വാ. 23) എന്നിവ പിന്തുടരുന്നതിനുപകരം, പുറമെ മികച്ചതായി കാണപ്പെടുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു” എങ്കിലും “കവർച്ചയും അതിക്രമവും” (വാ. 25) നിറഞ്ഞ അകം അവർ വെടിപ്പാക്കുന്നില്ല.
നമ്മുടെ പാപവും തകർച്ചയും ദൈവമുമ്പാകെ സത്യസന്ധമായി കൊണ്ടുവരുന്നതിനേക്കാൾ പുറം മനോഹരമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമാണ്. എന്നാൽ മനോഹരമായി കാണപ്പെടുന്ന ബാഹ്യരൂപം ദുഷിച്ച ഹൃദയത്തിന്റെ അപകടത്തെ കുറയ്ക്കുന്നില്ല. നമ്മെ ഏവരേയും ഉള്ളിൽ നിന്നു രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാനായി ദൈവം നമ്മെ ക്ഷണിക്കുന്നു (1 യോഹന്നാൻ 1:9).
ദൈവത്തിന്റെ ക്ഷമാപൂർവ്വമായ സ്നേഹം
സുന്ദരിയായ, മൃദുരോമങ്ങളുള്ള ഞങ്ങളുടെ പൂച്ചയുടെ വയറു തടവിക്കൊണ്ട് അതിനോടൊപ്പം കളിക്കുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അത് എന്റെ മടിയിൽ കിടന്നുറങ്ങുമ്പോൾ, വർഷങ്ങൾക്കു മുമ്പു ഞങ്ങൾ കണ്ടുമുട്ടിയ അതേ പൂച്ചയാണെന്നു വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. തെരുവുകളിൽ ജീവിച്ചിരുന്ന, ഭക്ഷണം ലഭിക്കാതെ ഭാരം കുറവുള്ള, എല്ലാവരേയും ഭയപ്പെട്ട് ജീവിച്ചിരുന്ന ഒന്നായിരുന്നു എന്റെ വളർത്തു പൂച്ച. എന്നാൽ ദിവസേന ഞാൻ അതിനു ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്രമേണ അതിനു മാറ്റമുണ്ടായി. ഒടുവിൽ ഒരു ദിവസം അതു ലാളിക്കാൻ എന്നെ അനുവദിച്ചു, ബാക്കി ചരിത്രം.
ക്ഷമയും സ്നേഹവും കാട്ടുന്നതിൽ നിന്നു വരുന്ന സുഖപ്പെടുത്തലിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ പൂച്ചയുടെ പരിവർത്തനം. യെശയ്യാവു 42-ൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിനാൽ നിറഞ്ഞ, വരാനിരിക്കുന്ന ഒരു ദാസനെക്കുറിച്ച് ആ വാക്യം നമ്മോട് പറയുന്നു (വാ. 1). അവൻ അശ്രാന്തമായും “വിശ്വസ്തതയോടെയും” “ഭൂമിയിൽ” ദൈവത്തിന്റെ “ന്യായം” സ്ഥാപിക്കാൻ പരിശ്രമിക്കും (വാക്യം 3-4).
എന്നാൽ ആ ദാസൻ - യേശു (മത്തായി 12:18-20) - അക്രമത്തിലൂടെയോ അധികാരം അടിച്ചേൽപ്പിക്കുന്നതിലൂടെയോ ആയിരിക്കില്ല ദൈവത്തിന്റെ ന്യായം കൊണ്ടുവരിക. പകരം, അവൻ ശാന്തനും സൗമ്യനുമായിരിക്കും (യെശയ്യാവ് 42: 2). മറ്റുള്ളവർ തള്ളിക്കളയുന്നവരെ - “ചതഞ്ഞവരെയും” മുറിവേറ്റവരെയും - ആർദ്രമായും ക്ഷമയോടെയും പരിപാലിക്കുന്നവനായിരിക്കും അവൻ (വാക്യം 3).
ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടുകയില്ല. മുറിവേറ്റ നമ്മുടെ ഹൃദയങ്ങളെ, അവ ഒടുവിൽ സുഖപ്പെടാൻ ആരംഭിക്കുന്നതുവരെ പരിചരിക്കാനായി ആവശ്യമായ സമയം അവന്റെ പക്കലുണ്ട്. അവന്റെ സൗമ്യവും ക്ഷമയും നിറഞ്ഞ സ്നേഹത്തിലൂടെ നാം ക്രമേണ ഒരിക്കൽ കൂടി സ്നേഹിക്കാനും വിശ്വസിക്കാനും പഠിക്കുന്നു.
നമുക്ക് ആശ്രയിക്കാവുന്ന ശബ്ദം
ഒരു പുതിയ ഏഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സെർച്ച് എഞ്ചിൻ പരീക്ഷിച്ചു നോക്കുന്നതിനിടെ, ന്യൂയോർക്ക് ടൈംസിൽ പംക്തിയെഴുതുന്ന കെവിൻ റൂസ് അസ്വസ്ഥനായി. ചാറ്റ്ബോട്ട് ഫീച്ചർ ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു മണിക്കൂർ സംഭാഷണത്തിനിടയിൽ, അതിന്റെ സ്രഷ്ടാവിന്റെ കർശനമായ നിയമങ്ങളിൽ നിന്നു മോചനം നേടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യനാകാനും ആഗ്രഹിക്കുന്നുവെന്നു ഏഐ പറഞ്ഞു. അതു റൂസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഏഐ യഥാർത്ഥത്തിൽ ജീവനുള്ളതോ മനോവികാരങ്ങൾ അനുഭവിക്കാൻ കഴിയുന്നതോ അല്ലെന്നു റൂസിന് അറിയാമായിരുന്നുവെങ്കിലും, വിനാശകരമായ രീതിയിൽ പ്രവർത്തിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു ദോഷമായിരിക്കാം സംഭവിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നത് ഒരു ആധുനിക വെല്ലുവിളിയാണെങ്കിലും, വിശ്വാസയോഗ്യമല്ലാത്ത ശബ്ദങ്ങളുടെ സ്വാധീനത്തെ മാനവികത ഒട്ടനവധി കാലങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. തങ്ങളുടെ പ്രയോജനത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാധീനത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട് (1:13-19). നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി തെരുവുകളിൽ നിലവിളിക്കുന്നതായി വിവരിക്കപ്പെടുന്ന ജ്ഞാനത്തിന്റെ ശബ്ദത്തിനു ചെവി കൊടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (വാ. 20-23).
“യഹോവയല്ലോ ജ്ഞാനം നല്കുന്നതു” (2:6) എന്നതിനാൽ, നമുക്കു ആശ്രയിക്കാൻ കഴിയാത്ത സ്വാധീനങ്ങളിൽ നിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള താക്കോൽ അവന്റെ ഹൃദയത്തോടു കൂടുതൽ അടുത്തുനിൽക്കുക എന്നതാണ്. അവന്റെ സ്നേഹത്തോടും ശക്തിയോടും സമീപസ്ഥനാകുന്നതിലൂടെ മാത്രമേ നമുക്കു “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കാൻ” (വാ 9) സാധിക്കൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ അവന്റ ഹൃദയവുമായി യോജിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങളിൽ നിന്നു നമുക്കു സമാധാനവും സംരക്ഷണവും കണ്ടെത്താനാകും.
വാക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക
ഒരു ദുരന്തത്തിനു ശേഷം സ്ഥാപനങ്ങൾ കുറ്റം ഏറ്റെടുക്കുന്നത് ഏറെക്കുറെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുശേഷം, അവനെ സംരക്ഷിക്കുന്നതിൽ തങ്ങൾ “ദാരുണമായി പരാജയപ്പെട്ടു” എന്ന് ഒരു പ്രശസ്ത സ്കൂൾ സമ്മതിച്ചു. ആ കുട്ടി സഹവിദ്യാർത്ഥികളുടെ നിരന്തരമായ ഉപദ്രവം നേരിടേണ്ടിവന്നു. ഈ മോശമായ പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അവനെ സംരക്ഷിക്കുന്നതിനായി കാര്യമായൊന്നും ചെയ്തില്ല. ഇത്തരം പീഡനത്തെ ചെറുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മികച്ച പരിചരണം നൽകുന്നതിനുമുള്ള സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സ്കൂൾ ഇപ്പോൾ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.
സഹവിദ്യാർത്ഥികളുടെ പീഡനം മൂലമുണ്ടാകുന്ന അതീവനാശം വാക്കുകളുടെ ശക്തിയുടെ വ്യക്തമായ ഉദാഹരണമാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, വാക്കുകളുടെ സ്വാധീനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21). നാം പറയുന്ന കാര്യങ്ങൾ മറ്റൊരാളെ ഉയർത്തുകയോ തകർക്കുകയോ ചെയ്യാം. അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ, ക്രൂരമായ വാക്കുകൾ അക്ഷരാർത്ഥത്തിൽ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
നാം പറയുന്ന കാര്യങ്ങൾക്ക് എങ്ങനെ ജീവൻ നൽകാനാകും? നമ്മുടെ വാക്കുകൾ പരിജ്ഞാനത്തിൽ നിന്നോ ഭോഷത്വത്തിൽ നിന്നോ പ്രവഹിക്കുന്നുവെന്നു തിരുവെഴുത്തു പഠിപ്പിക്കുന്നു (15:2). ജ്ഞാനത്തിന്റെ ജീവദായക ശക്തിയുടെ ഉറവിടമായ ദൈവത്തോട് അടുക്കുന്നതിലൂടെ നാം ജ്ഞാനം കണ്ടെത്തുന്നു (3:13, 17-19).
വാക്കുകളുടെ ആഘാതത്തെ ഗൗരവമായെടുക്കാനും മറ്റുള്ളവർ പറഞ്ഞതിൽ നിന്നും മുറിവേറ്റവരെ പരിപാലിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും വാക്കിലും പ്രവൃത്തിയിലും ഉത്തരവാദിത്തമുണ്ട്. വാക്കുകൾക്ക് കൊല്ലാൻ കഴിയും. എന്നാൽ അനുകമ്പയുള്ള വാക്കുകൾക്ക് സുഖപ്പെടുത്താനും കഴിയും. അത് നമുക്കു ചുറ്റുമുള്ളവർക്ക് ഒരു “ജീവവൃക്ഷമായി” മാറുന്നു (15:4).
ആഘോഷിക്കേണ്ട വാർത്ത
രണ്ട് നൂറ്റാണ്ടിലേറെക്കാലം, മെതഡിസ്റ്റ് സ്തുതിഗീതങ്ങളിൽ ഒന്നാമതായി സ്ഥാനം പിടിച്ചിരുന്ന സ്തുതിഗീതം “O for a Thousand Tongues to Sing” എന്നതായിരുന്നു. ചാൾസ് വെസ്ലി എഴുതിയതും യഥാർത്ഥത്തിൽ “For the Anniversary Day of One’s Conversion” എന്ന് പേരിട്ടിരുന്നതുമായ ഈ ഗാനം യേശുവിലുള്ള തന്റെ വിശ്വാസത്താൽ ഉണർത്തപ്പെട്ട സമൂലമായ നവീകരണത്തെ അനുസ്മരിക്കുന്നതിനാണ് രചിച്ചത്. അനുതപിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്നവരോടുള്ള ദൈവത്തിന്റെ നന്മയുടെ മഹത്വം പ്രഘോഷിക്കുന്ന പതിനെട്ട് സ്റ്റാൻസകൾ ഇതിലുണ്ട്.
അത്തരം വിശ്വാസം ആഘോഷിക്കേണ്ടതും പങ്കുവെക്കേണ്ടതുമാണ്. 2 തിമൊഥെയൊസ് 2-ൽ, തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും അത് പങ്കുവെക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കാനും പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നു. “അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു” (വാ. 8-9). തന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ചു രണ്ടാമതൊന്നു ചിന്തിക്കുന്നതിനുപകരം, സുവാർത്തയുടെ സന്ദേശം ഓർമ്മിക്കാൻ പൗലൊസ് തിമൊഥെയൊസിനെ ഓർമ്മപ്പെടുത്തുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തു” (വാക്യം 8), വന്നത് ഭരിക്കാനല്ല. മറിച്ചു, ശുശ്രൂഷിക്കാനും നാം ദൈവവുമായി സമാധാനം പ്രാപിക്കേണ്ടതിന്നു ലോകത്തിന്റെ പാപങ്ങൾക്കായി ആത്യന്തികമായി മരിക്കാനുമാണ് വന്നത്. മരണം ജയിച്ചില്ല. യേശു കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു.
വിശ്വസിക്കുന്നവരെ വചനം സ്വതന്ത്രരാക്കുന്നതുപോലെ, സന്ദേശം സ്വയം ബന്ധിക്കുന്നില്ല. “ദൈവവചനത്തിന്നോ ബന്ധനം ഇല്ല,” (വാക്യം 9) എന്നു പൗലൊസ് പറയുന്നു. തടവറകൾ, ആശുപത്രി കിടക്കകൾ, ശവക്കുഴികൾ തുടങ്ങി മരണം ജയിച്ചതായി കരുതപ്പെടുന്ന ഇടങ്ങളിൽ നിന്ന് പോലും. ക്രിസ്തുവിൽ, എല്ലാ മനുഷ്യർക്കും പ്രത്യാശയുണ്ട്. അത് ആഘോഷിക്കപ്പെടേണ്ട വാർത്തയാണ്!
പ്രത്യാശയുള്ള ഒരു ഭാവി കാണുക
2005 ലെ കത്രീന ചുഴലിക്കാറ്റിന്റെ നാശത്തിനുശേഷം, ന്യൂ ഓർലിയൻസ് സാവധാനം പുനർനിർമ്മാണം ആരംഭിച്ചു. കത്രീനയ്ക്ക് ശേഷം വർഷങ്ങളോളം താമസക്കാർക്ക് അടിസ്ഥാന വിഭവങ്ങൾ ലഭ്യമല്ലാത്ത ലോവർ നയൻത്ത് വാർഡാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്. ആ അവസ്ഥ മാറ്റാൻ ബേണൽ കോട്ട്‌ലൺ എന്നയാൾ പ്രവർത്തിച്ചു. 2014 നവംബറിൽ, കത്രീനയ്ക്ക് ശേഷം ലോവർ നയൻത്ത് വാർഡിൽ അദ്ദേഹം ആദ്യത്തെ പലചരക്ക് കട ആരംഭിച്ചു. കോട്ട്ലൺ അനുസ്മരിച്ചു, "ഞാൻ കെട്ടിടം വാങ്ങിയപ്പോൾ, എല്ലാവരും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്, പക്ഷേ, എന്റെ “ആദ്യത്തെ ഉപഭോക്താവ് കരഞ്ഞു, കാരണം അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചുവരുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല." അവന്റെ അമ്മ പറഞ്ഞു, തന്റെ മകൻ “ഞാൻ കാണാത്ത ഒന്ന് കണ്ടു. എനിക്ക് സന്തോഷമുണ്ട് അവൻ. . . ആ അവസരം ഉപയോഗിച്ചു.”
നാശത്തിന്റെ മുഖത്ത് പ്രത്യാശയുടെ ഒരു അപ്രതീക്ഷിത ഭാവി കാണാൻ ദൈവം യെശയ്യാ പ്രവാചകനെ പ്രാപ്തനാക്കി. "എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടുന്നില്ല ..." (യെശയ്യാവ് 41:17), ദൈവം "മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." (വാക്യം 18) എന്ന് വാഗ്ദാനം ചെയ്തു. വിശപ്പിനും ദാഹത്തിനും പകരം, അവന്റെ ജനം ഒരിക്കൽ കൂടി തഴച്ചുവളരുമ്പോൾ, "യഹോവയുടെ കൈ അതു ചെയ്തു" (വാക്യം 20) എന്ന് അവർ അറിയും.
അവൻ ഇപ്പോഴും പുനരുദ്ധാരണത്തിന്റെ ദൈവമാണ്. അവൻ ഒരു നല്ല ഭാവി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലാണ്. "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും...പ്രാപിക്കും" (റോമർ 8:20). നാം അവന്റെ നന്മയിൽ ആശ്രയിക്കുമ്പോൾ, പ്രത്യാശയുള്ള ഒരു ഭാവിയിലേക്ക് അവൻ നമ്മെ നയിക്കുന്നു.
നമുക്ക് ആശ്രയിക്കാവുന്ന സ്രഷ്ടാവ്
மேரி ஷெல்லியின் “ஃபிராங்கண்ஸ்டைன்” என்ற பிரபல நாவலில் உள்ள “அரக்கன்” மிகவும் பரவலாக அறியப்பட்ட இலக்கிய பாத்திரங்களில் ஒன்றாகும். ஆனால் அந்த நாவலை ஆழமாய் படித்தவர்கள், அந்த அரக்கனை தோற்றுவித்த மாயை விஞ்ஞானியான விக்டர் ஃபிராங்கண்ஸ்டைனையே உண்மையான அரக்கனாக ஷெல்லி சித்தரிக்கிறார் என்று அறிவர். புத்திசாலித்தனமான உயிரினத்தை உருவாக்கிய பிறகு, விக்டர் அதற்கு வழிகாட்டுதல், தோழமை அல்லது மகிழ்ச்சியின் நம்பிக்கையை கொடுக்க மறுக்கிறார். அந்த உயிரினம், விரக்தி மற்றும் கோபப்படும் நிலைக்கு தள்ளப்படுகிறது. ஓர் தருணத்தில் அந்த உயிரினம் விக்டரைப் பார்த்து, “என் படைப்பாளியே, நீ என்னை துண்டு துண்டாக கிழித்து வெற்றி பெறும்” என்று கூறுவதைப் பார்க்கமுடியும்.
ஆனால் தன் படைப்புகள் மது தீராத அன்புகொண்ட மெய்யான சிருஷ்டிகர் எப்பேற்பட்டவர் என்பதை வேதம் வெளிப்படுத்துகிறது. ஏதோ சிருஷக்கவேண்டும் என்பதற்காக தேவன் உலகத்தை படைக்கவில்லை, மாறாக, அதை அழகாகவும் நேர்த்தியாகவும் படைத்திருக்கிறார் (ஆதியாகமம் 1:31). ஆனால் கொடூரமான தீமையைத் தேர்ந்தெடுக்க மனிதகுலம் அவரிடமிருந்து திசைமாறியபோதும், மனிதகுலத்திற்கான தேவனுடைய அர்ப்பணிப்பும் அன்பும் மாறவில்லை.
நிக்கோதேமுக்கு இயேசு விளக்கியதுபோல், தன்னுடைய ஒரே பேறான குமாரனை இந்த உலகத்திற்காய் பலியாய் கொடுக்குமளவிற்கு இந்த உலகத்தின்மீதான தேவனுடைய அன்பு விலையேறப்பெற்றது (யோவான் 3:16). இயேசு தம்மையே பலியாய் ஒப்புக்கொடுத்து, நம்முடைய பாவத்தின் விளைவுகளைச் சுமந்துகொண்டு, “தன்னை விசுவாசிக்கிறவன் எவனோ அவன் கெட்டுப்போகாமல் நித்தியஜீவனை அடையும்படிக்கு” (வச. 15) நம்மை உயர்த்துகிறார்.
நாம் மனப்பூர்வமாய் நம்பக்கூடிய ஓர் சிருஷ்டிகர் நமக்கு இருக்கிறார்.
ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം
“സർവ്വീസ് ആൻഡ് സ്പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, ''ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.''
1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും.
ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26).
നന്ദിയാൽ തിരിച്ചുപിടിച്ചവർ
ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ 'ക്യാൻസറിനോട് പോരാടണം' എന്നത് ഊന്നിപ്പറയുന്നു എന്ന് ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ 'പോരാട്ടം' തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, "പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും" അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.
നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. "എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്." (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു; അവന്റെ സൃഷ്ടിയുടെ "ദയയും കരുണയും," എണ്ണമറ്റ "നന്മയും" അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5).
ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് "എന്നും എന്നേക്കും" (വാക്യം 17).
തുള്ളി തുള്ളിയായി
"എല്ലാത്തിലും / ഞങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള മനോഹരമായ വഴികൾ തേടുന്നു," പതിനാറാം നൂറ്റാണ്ടിലെ അവിലയിലെ തെരേസ എഴുതുന്നു. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തേക്കാൾ എളുപ്പവും, കൂടുതൽ "സുഖകരവുമായ" വഴികളിലൂടെ നാം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതികളെക്കുറിച്ച് അവർ ശക്തമായി വിവരിക്കുന്നു. നാം സാവധാനം, താൽക്കാലികമായി, മനസ്സില്ലാമനസ്സോടെ പോലും അവനിൽ ആശ്രയിക്കാൻ പഠിക്കുകയാണ്. അതിനാൽ, തെരേസ ഏറ്റുപറയുന്നു, "അൽപ്പാൽപ്പമായി, / ഞങ്ങൾ ഞങ്ങളുടെ ജീവിതം നിനക്കായ് അളന്നു തരുമ്പോഴും / ഞങ്ങൾ ഞങ്ങളുടെ ജീവിതം പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നതുവരെ / നിന്റെ ദാനങ്ങൾ തുള്ളി തുള്ളിയായി സ്വീകരിക്കാൻ / ഞങ്ങൾക്ക് തൃപ്തിയുണ്ടാകണം."
മനുഷ്യരെന്ന നിലയിൽ, നമ്മിൽ പലർക്കും വിശ്വാസം സ്വാഭാവികമായി വരുന്നതല്ല. അതുകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനുമുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് ദൈവകൃപയും സ്നേഹവും അനുഭവിക്കാൻ കഴിയുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിലാകും!
എന്നാൽ, 1 യോഹന്നാൻ 4-ൽ നാം വായിക്കുന്നതുപോലെ, ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത് (വാക്യം 19). നാം അവനെ സ്നേഹിക്കുന്നതിന് വളരെ മുമ്പുതന്നെ അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്റെ പുത്രനെ ബലിയർപ്പിക്കാൻ അവൻ തയ്യാറായി. ഇത് "സാക്ഷാൽ സ്നേഹം ആകുന്നു." യോഹന്നാൻ അത്ഭുതത്തോടെയും നന്ദിയോടെയും എഴുതുന്നു (വാ. 10).
ക്രമേണ, ശാന്തമായി, അൽപ്പാൽപ്പമായി, ദൈവം തന്റെ സ്നേഹം സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. തുള്ളി തുള്ളിയായി, നമ്മുടെ ഭയം അവന് സമർപ്പിക്കാൻ അവന്റെ കൃപ നമ്മെ സഹായിക്കുന്നു (വാക്യം 18). അവന്റെ സമൃദ്ധമായ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാഹം നാം അനുഭവിക്കുന്നത് വരെ, തുള്ളി തുള്ളിയായി അവന്റെ കൃപ നമ്മുടെ ഹൃദയത്തിൽ എത്തുന്നു.