സൃഷ്ടിയുടെ വിസ്മയം ആഘോഷിക്കുമ്പോൾ
ശരത്കാല ഇലകൾ പോലെ നമ്മുടെ ശരീരങ്ങൾ നശ്വരതയുടെ അടയാളങ്ങൾ വഹിക്കുന്നു. എന്നാൽ ഭാവിയിൽ അക്ഷയമായ ശരീരങ്ങൾ പകരം ലഭിക്കും എന്നുള്ളത് കൊണ്ട് നാം ഇപ്പോൾ നമ്മുടെ ശരീരങ്ങളെ അനാദരിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടോ? അധ്യാപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡീൻ ഓൾമൻ, ചുവടെയുള്ള ലേഖനത്തിൽ, നാം നമ്മുടെ സ്വന്തം ശരീരത്തെ പരിപാലിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ പരിപാലിക്കുവാനും കാരണമായിത്തീരും എന്ന് കാണുവാൻ സഹായിക്കുന്നു. രണ്ടും ദൈവത്തിൻ്റെ കൈപണിയുടെ ഉൽപന്നങ്ങളാണ്. രണ്ടും നമ്മുടെ വിശ്വസ്ത മേൽനോട്ടം ആവശ്യപ്പെടുന്നു, ഭാവിയിലെ പുനഃസ്ഥാപനത്തിൻ്റെ വാഗ്ദത്തം പങ്കിടുകയും ചെയ്യുന്നു.
മാർട്ടിൻ ആർ. ഡി ഹാൻ II
എന്തുകൊണ്ടാണ് ത്രിത്വം പ്രാധാന്യമുള്ളതാകുന്നത് ?
ഒരു ദൈവത്തിൽ വിശ്വസിക്കുന്നു എന്നാണ് ക്രിസ്ത്യാനികൾ പറയുന്നത്; ഏക ദൈവത്തിൽ. എന്നാൽ അവിടുന്ന് മൂന്ന് വ്യക്തികളാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവും. ഇത് ഏറ്റവും ചിന്താകുഴപ്പമുണ്ടാക്കുന്നതാണ്.
ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്, അതിന് മുതിരുന്നത് ശരിക്കും ആവശ്യമാണോ എന്ന് തോന്നി പോകും. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ത്രിത്വം ശരിക്കും എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ദൈവശാസ്ത്രത്തിന്റെ ഈ ബുദ്ധിമുട്ടുള്ള ഭാഗത്തെ കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ എന്നത് പ്രധാനമാണോ?
ഉയർപ്പിനു ശേഷം സകല…