ക്രിസ്തുവിൽ ഒത്തൊരുമ നന്ന്
തന്റെ ചെറിയ അമേരിക്കൻ നഗരമായ ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ കുറ്റകൃത്യങ്ങൾ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നതു ഡോ. ടിഫാനി ഗോൽസൺ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, 2023 ആയപ്പോഴേക്കും നഗരത്തിൽ കൊലപാതകങ്ങളിൽ 31 ശതമാനവും കുറ്റകൃത്യങ്ങളിൽ 37 ശതമാനവും കുറവുണ്ടായി. എന്തായിരുന്നു സംഭവിച്ചത്? ഒരു പങ്കാളിത്തം. സംസ്ഥാന പോലീസ്, നഗര പോലീസ്, നഗര വിദ്യാഭ്യാസ ജില്ല, വിശ്വാസ സംഘടന എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പൊതു സുരക്ഷാ നിർവ്വഹണ സംഘം ഒരുമിച്ചുചേർന്നുകൊണ്ട് എല്ലാ പൗരന്മാർക്കും വേണ്ടി മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി.
നഗര പങ്കാളിത്തത്തിലെ എല്ലാ അംഗങ്ങളും പൗരന്മാരെ സഹായിക്കാൻ ചേർന്നുവന്ന ആ സംഭവം, “ഒരു വിവാഹമാണെന്നു ഞങ്ങൾ പറയുന്നു,” ഡോ. ഗോൽസൺ പ്രസ്താവിച്ചു. ഡോ. ഗോൽസൺ നയിക്കുന്ന വിദ്യാഭ്യാസ ജില്ലയുടെ റാപ്പറൗണ്ട് വെൽനസ് സെന്റർ, കുറ്റകൃത്യങ്ങളാലോ അപകടങ്ങളാലോ ബാധിക്കപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കൂൾ സാമൂഹിക പ്രവർത്തകർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റ് പ്രവർത്തക സംഘങ്ങളും തങ്ങളുടെ ശേഷി പങ്കിടുന്നു. തെരുവിലെ ജനങ്ങളുമായി കൂടുതൽ സംസാരിക്കാനും അവരെ കേൾക്കാനും പോലീസ് പ്രതിജ്ഞാബദ്ധമായി.
“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനങ്ങൾ 133:1) എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. “ഒത്തൊരുമ,” ദാവീദ് കൂട്ടിച്ചേർക്കുന്നു, “സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു” (വാ. 3). ദൈവത്തിൽ ഏകീകരിക്കുന്ന വിശ്വാസം പങ്കിടുന്ന വ്യക്തികളെക്കുറിച്ചാണു ദാവീദ് ഇവിടെ പരാമർശിച്ചത്. സിദ്ധാന്തങ്ങളാലോ രാഷ്ട്രീയത്താലോ ഭിന്നിക്കുന്നതിനുപകരം നാം ഒന്നാണ്. മനസ്സിലാക്കാൻ പ്രയാസമുള്ള ഒന്നായി ഈ ആശയം തോന്നിയേക്കാമെങ്കിലും അത് എല്ലാവരെയും അനുഗ്രഹിക്കുന്നു. വിശ്വാസികൾ പരസ്പരം കരുതൽ കാണിക്കുക എന്നതു മനോഹരമായ ഒരു ലക്ഷ്യമാണ് - പ്രത്യേകിച്ച് യേശുവിന്റെ സ്നേഹം അത്യാവശ്യമുള്ള നമ്മുടെ നഗരങ്ങളിൽ.
ഏകാകികളുടെ സുഹൃത്ത്
ജോലിക്കായി ലണ്ടനിലേക്ക് താമസം മാറിയപ്പോൾ ഹോളി കൂക്കിന് ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല. അവളുടെ വാരാന്ത്യങ്ങൾ ദയനീയമായിരുന്നു. ഒരു ആഗോള സർവേ പ്രകാരം, വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലണ്ടൻ നഗരം—55 ശതമാനം നഗരവാസികൾ. എന്നാൽ, അയൽരാജ്യമായ പോർച്ചുഗലിലെ ലിസ്ബണിൽ വെറും 10 ശതമാനം ആളുകൾ മാത്രമാണ് ഈ അവസ്ഥയിൽ കഴിയുന്നവർ.
സാമൂഹ്യ ബന്ധത്തിനായി, ഹോളി അവളുടെ ഭയത്തെ തോൽപ്പിച്ചുകൊണ്ട് ‘ലണ്ടൻ ലോൺലി ഗേൾസ് ക്ലബ്’ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് രൂപീകരിച്ചു. അതിൽ ഏതാണ്ട് മുപ്പത്തയ്യായിരം പേർ ചേർന്നു. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ ചെറിയ കൂട്ടങ്ങളായി അവർ അനൗപചാരികമായി കൂടിച്ചേർന്ന് പാർക്ക് പിക്‌നിക്കുകൾ, കലാ പാഠങ്ങൾ, ജ്വല്ലറി വർക്ക്‌ഷോപ്പുകൾ, അത്താഴങ്ങൾ, കൂടാതെ നായ്ക്കുട്ടികളുമൊത്തുള്ള ഔട്ട്‌ഡോർ വ്യായാമ പരിപാടികൾ എന്നിവ നടത്തുന്നു.
ഏകാന്തത ഒരു പുതിയ പ്രശ്നമല്ല, നമ്മുടെ ഏകാന്തതയുടെ വേദന ശമിപ്പിക്കുന്ന വൈദ്യനും പുതിയവനല്ല. ദാവീദ് എഴുതി, നമ്മുടെ നിത്യനായ ദൈവം, “ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; ” (സങ്കീർത്തനം 68:6). ക്രിസ്തുവിന്റെ സ്വഭാവമുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത് ഒരു വിശുദ്ധ പദവിയാണ്. അതുകൊണ്ട് നമുക്ക് ധൈര്യത്തോടെ അതിനു വേണ്ടി അപേക്ഷിക്കാം. ദാവീദ് പറഞ്ഞു, "ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു" (വാക്യം 5). "നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ" (വാക്യം 19).
യേശുവിൽ നമുക്ക് എത്ര നല്ല സ്നേഹിതനാണ് ഉള്ളത്! ഓരോ നിമിഷവും തന്റെ മഹനീയമായ സാന്നിധ്യം നൽകുകയും, അതോടൊപ്പം നിത്യകാലത്തേക്കുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുകയും ചെയ്യുന്നു. ഹോളി പറയുന്നത് പോലെ, "സുഹുത്തുക്കളോടൊപ്പമുള്ള സമയം ആത്മാവിന് നല്ലതാണ്."
ആകാശത്തേക്ക് നോക്കുക
அலெக்ஸ் ஸ்மாலி, அனைவரும் சீக்கிரமாய் எழுந்திருக்க வேண்டும் என்று விரும்புகிறார், ஏன்? சூரிய உதயம் மற்றும் சூரிய அஸ்தமனம் ஆகியவற்றைப் பார்ப்பதற்க்காக. பிரமிப்பைத் தூண்டும் வானிலை விளைவுகள் குறித்த பிரிட்டிஷ் ஆய்வின் முதன்மை ஆராய்ச்சியாளரான ஸ்மாலியின் கூற்றுப்படி, அந்த விரைவான தருணங்கள் நாளின் மிகவும் அழகான, பிரமிக்க வைக்கும் நேரங்களாகும். நீல வானங்கள் அல்லது பளபளக்கும் இரவுக் காட்சிகளைவிடவும், அற்புதமான சூரிய உதயம் அல்லது சூரிய அஸ்தமனம் மனநிலையை மேம்படுத்தலாம்; நேர்மறையான உணர்ச்சிகளை அதிகரிக்கலாம் மற்றும் மனஅழுத்தத்தைக் குறைக்கலாம். ஸ்மாலி கூறும்போது, “பெரிய மற்றும் மிகப்பெரிய அல்லது இந்த பிரமிப்பு உணர்வை உருவாக்கும் ஒன்றை நீங்கள் காணும்போது, உங்கள் சொந்த பிரச்சனைகள் குறைந்துவிடும், ஆகையால் நீங்கள் அவற்றைப் பற்றி அதிகம் கவலைப்படவேண்டாம்” என்று குறிப்பிடுகிறார்.
ஆச்சரியமான அவரது கண்டுபிடிப்புகள் தீர்க்கதரிசி எரேமியாவின் கண்டுபிடிப்புகளை எதிரொலிக்கின்றன: “ஆ, கர்த்தராகிய ஆண்டவரே, இதோ, தேவரீர் உம்முடைய மகா பலத்தினாலும், நீட்டப்பட்ட உம்முடைய புயத்தினாலும், வானத்தையம் பூமியையும் உண்டாக்கினீர்; உம்மாலே செய்யக்கூடாத அதிசயமான காரியம் ஒன்றுமில்லை” (எரேமியா 32:17).
தாவீது ராஜாவும் தேவனுடைய படைப்பைப் பார்த்து, “வானங்கள் தேவனுடைய மகிமையை வெளிப்படுத்துகிறது, ஆகாயவிரிவு அவருடைய கரங்களின் கிரியையை அறிவிக்கிறது” (சங்கீதம் 19:1) என்கிறார். சூரியனைப் பொறுத்தவரை, அது வானத்தின் ஒரு முனையில் உதித்து மறுமுனையில் சுற்றி, அதின் வெப்பத்தால் யாரும் பாதிக்கப்படாத வகையில் செயல்படுகிறது. ஆகையால், தாவீது எழுதும்போது, “கர்த்தருடைய வேதம் குறைவற்றதும், ஆத்துமாவை உயிர்ப்பிக்கிறதுமாயிருக்கிறது” (வச. 7) என்று எழுதுகிறார். தேவனுடைய மகிமையான படைப்பு சர்வ வல்லமையுள்ள சிருஷ்டிகரை பிரதிபலிக்கிறது. வானத்தை அண்ணாந்து பார்த்து, அவரை வியக்க ஏன் இன்று நேரம் ஒதுக்கக்கூடாது!
ക്രിസ്തുവിലുള്ള നമ്മുടെ പുതിയ പ്രകൃതി
ഞങ്ങളുടെ കോണിഫറസ് മരത്തിൽ നിന്ന് പൈൻകോണും സൂചിയിലകളും കൊഴിയാൻ തുടങ്ങി. വൃക്ഷഡോക്ടർ മരത്തെ ഒന്നു നോക്കിയിട്ട് പ്രശ്‌നം എന്താണെന്നു വിശദീകരിച്ചു: “അതു കോണിഫർ സ്വഭാവം കാണിക്കുന്നു.’’ കുറെക്കൂടി നല്ല വിശദീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഒരു പരിഹാരം. പക്ഷേ അദ്ദേഹം തലയാട്ടിക്കൊണ്ടു വീണ്ടും പറഞ്ഞു, “അതു കോണിഫർ സ്വഭാവം കാണിക്കുകയാണ്.’’ മരം പ്രകൃത്യാ സൂചി പൊഴിക്കുന്നു. അതിനു മാറാൻ കഴികയില്ല.
നമ്മുടെ ആത്മീയ ജീവിതം മാറ്റാൻ കഴിയാത്ത പ്രവൃത്തികളാലോ മനോഭാവത്താലോ പരിമിതപ്പെട്ടുപോകുന്നില്ല എന്നതിനു നന്ദി. സ്വാതന്ത്ര്യം നൽകുന്ന ഈ സത്യം എഫെസൊസിലെ പുതിയ വിശ്വാസികളോട് പൗലൊസ് ഊന്നിപ്പറഞ്ഞു. ജാതികൾ “അന്ധബൂദ്ധികളാണ്,’’ അവരുടെ മനസ്സ് ദൈവത്തിനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. “സകല അശുദ്ധിയും’’ നിറഞ്ഞു കഠിന ഹൃദയമാണവർക്കുള്ളത്, അത്യാഗ്രഹവും ദുഷ്‌കാമവും മാത്രമാണവർ പിന്തുടരുന്നത് (എഫെസ്യർ 4:18-19).
എന്നാൽ നിങ്ങൾ “യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ‘പഴയ മനുഷ്യനെ ഉപേക്ഷിക്കുക’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 22).നമ്മുടെ പഴയ മനുഷ്യൻ എങ്ങനെയാണ് “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത്’’ എന്ന് പൗലൊസ് ഓർപ്പിച്ചു. “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’’ (വാ. 23-24) എന്നവൻ ഉദ്‌ബോധിപ്പിച്ചു.
എന്നിട്ട് നാം ജീവിക്കേണ്ടതായ പുതിയ വഴികൾ അവൻ കാണിച്ചുതന്നു. ഭോഷ്‌കു പറയുന്നതു നിർത്തുക. കോപിക്കുന്നതു നിർത്തുക. ശപിക്കുന്നതു നിർത്തുക. മോഷണം നിർത്തുക. പകരം “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കുക’’ (വാ. 28). ക്രിസ്തുവിലുള്ള നമ്മുടെ പുതിയ സ്വത്വം, നമ്മുടെ രക്ഷകന്റെ മാർഗ്ഗത്തിനു കീഴടങ്ങിയതും നമ്മുടെ വിളിക്കു യോഗ്യവുമായ ജീവിതം ജീവിക്കുവാൻ നമ്മെ സഹായിക്കും.
ദൈവം സഹായിക്കുന്നതുപോലെയുള്ള ഒരു സഹായം
ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നയാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേക്കിനു ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി.
20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്.
ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു:
"... കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും."
ദൈവം തന്റെ ജനത്തോട് പറഞ്ഞു: "നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും ..." (വാ.12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം.
യേശു ഉള്ളത്തിൽ വസിക്കുന്നു
പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ എന്റെ കൂടെ കഴിയാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല. തുടർന്നുള്ള ജീവിത കാലം മുഴുവൻ അവർ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ നിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി - ദൈവം അവരെ വിളിച്ചതിന് ശേഷവും ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.
ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് 'കൂടാരമടിച്ചു' എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ 'അവൻ നമ്മുടെയിടയിൽ വീട് വെച്ചു' എന്നാണ്.
വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: "അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ...." (എഫെ. 3: 16, 17).
ഒരു സന്ദർശകനല്ല യേശു ഇനി; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം.
ദൈവത്തിന്റെ തുറന്ന വാതിലുകൾ
ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും, എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ, എന്റെ പുതിയ സ്കൂളിലെ "മികച്ച" എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
പുരാതന ഫിലദെൽഫ്യയിലെ സഭ അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാക്കിയിരിക്കുന്നു. ആ ചെറിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾക്ക് ഇരയായിത്തീർന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് "അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല." (വാക്യം 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ "ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ" തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, "ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും" ചെയ്യുന്നവനാണ് (വാക്യം 7).
നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ, ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. "ഞാൻ വാതിൽ ആകുന്നു," യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം.
സ്നേഹത്തോടെ സമ്മാനിച്ചത്
വിവാഹദിനത്തിൽ, ഗ്വെൻഡോലിൻ സ്റ്റൾഗിസ് താൻ സ്വപ്നം കണ്ടതുപോലെ തന്റെ വിവാഹ വസ്ത്രം ധരിച്ചു. എന്നിട്ട് തന്റെ ആവശ്യത്തിന് ശേഷം അവൾ അത് അപരിചിതയായ ഒരാൾക്ക് സമ്മാനിച്ചു. അലമാരയ്ക്കകത്തിരുന്ന് പൊടി പിടിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് അതാണെന്ന് സ്റ്റൾഗിസ് വിശ്വസിച്ചു. മറ്റ് നവവധുക്കൾ ഇത് ഏറ്റെടുത്തു. ഇപ്പോൾ നിരവധി സ്ത്രീകൾ അവളുടെ സോഷ്യൽ മീഡിയ സൈറ്റിൽ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യാനും ചിലർ അവ കൈപ്പറ്റുവാനും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദാതാവ് പറഞ്ഞതുപോലെ, "ഈ വസ്ത്രം വധുവിൽ നിന്ന് വധുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അതിന്റെ അവസാനം, എല്ലാ ആഘോഷങ്ങളും കാരണം, അത് ജീർണ്ണിച്ചുപോകുകയും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
ദാനധർമ്മം ഒരു ആഘോഷമായി തോന്നാം, തീർച്ചയായും. സാദൃശ്യവാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും." (സദൃശവാക്യങ്ങൾ 11:24-25).
അപ്പോസ്തലനായ പൗലോസ് പുതിയ നിയമത്തിൽ ഈ തത്ത്വം പഠിപ്പിച്ചു. എഫേസോസിലെ വിശ്വാസികളോട് യാത്ര പറയുമ്പോൾ, അവൻ അവർക്ക് ഒരു അനുഗ്രഹം നൽകുകയും (അപ്പ. പ്രവ 20:32) ഔദാര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവർ പിന്തുടരേണ്ട ഒരു മാതൃകയായി പൗലോസ് തന്റെ സ്വന്തം തൊഴിലിന്റെ നീതിശാസ്ത്രം ചൂണ്ടിക്കാട്ടി. പൗലോസ് പറഞ്ഞു, "ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു." (വാക്യം 35).
ഉദാരമനസ്കത ദൈവത്തെ പ്രതിഫലിപ്പിക്കുന്നു. “... ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16). അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് അവന്റെ മഹത്തായ മാതൃക പിന്തുടരാം.
പരിചരണത്തിലൂടെ പങ്കിടൽ
താൻ ആർക്കെങ്കിലും ഒരു അനുഗ്രഹമായിത്തീരണമെന്ന് ഒരു യുവ പാസ്റ്റർ ദിവസവും രാവിലെ പ്രാർത്ഥിക്കുമായിരുന്നു. പലപ്പോഴും, തന്നെ വിസ്മയിപ്പിച്ചുകൊണ്ട്, അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ലഭിക്കുമായിരുന്നു. ഒരു ദിവസം, ഒരു സഹപ്രവർത്തകനോടൊപ്പം വെയിലത്ത് ഇരിക്കുമ്പോൾ, അയാൾ പാസ്റ്ററോട് യേശുവിനെക്കുറിച്ച് ചോദിച്ചു. തർക്കിക്കുകയോ, ശബ്ദമുയർത്തുകയോ ചെയ്യാതെ, മറ്റെയാളുടെ ചോദ്യങ്ങൾക്ക് പാസ്റ്റർ ലളിതമായി ഉത്തരം നൽകി. അത് ഒരു സാധാരണ സംസാരമായിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മൂലം അത് സ്നേഹപൂർവും, ഫലപ്രദവും ആയിത്തീർന്നു എന്ന് പാസ്റ്റർ അഭിപ്രായപ്പെട്ടു. ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ള ഒരു പുതിയ സുഹൃത്തിനെയും അതുമൂലം ലഭിച്ചു.
പരിശുദ്ധാത്മാവ് നമ്മെ നയിക്കാൻ അനുവദിച്ചാൽ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് ഏറ്റവും നന്നയിട്ട് പറയാൻ സാധിക്കും. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (അപ്പോ. 1:8).
"ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം;" (ഗലാത്യർ 5:22-23). ആത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിച്ചുകൊണ്ട്, ആ യുവ പാസ്റ്റർ പത്രോസിന്റെ നിർദ്ദേശം പ്രാവർത്തികമാക്കി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രോസ് 3:15).
ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം നാം കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും, അവന്റെ ആത്മാവ് നമ്മെ നയിക്കുന്നുണ്ടെന്ന് നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. അപ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.
സംരക്ഷണം നല്കുന്ന ദൈവസ്നേഹം
ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കറകറശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.
നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങൾ നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.
യേശു പഠിപ്പിച്ചു, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു." (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു." അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, "അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും" (വാ. 16-17; 20).
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണവും സ്നേഹവുമാണ്.
പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്.