നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Ruth Wan

ദൈവത്തിന്റെ വാർത്തെടുത്ത ഉപകരണങ്ങൾ

ഇതുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും മികച്ച വീഡിയോ ഗെയിമുകളിലൊന്നായി കണക്കാക്കപ്പെടുന്ന നിന്റെൻഡോയുടെ ദി ലെജൻഡ് ഓഫ് സെൽഡ: ഒക്കാരിന ഓഫ് ടൈം, ലോകമെമ്പാടും എഴുപതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. കളിമണ്ണിൽ നിർമ്മിച്ച ചെറിയതും പുരാതനവും ഉരുളക്കിഴങ്ങ് ആകൃതിയിലുള്ളതുമായ സംഗീത ഉപകരണമായ ഒക്കാരിനയെയും ഇത് ജനപ്രിയമാക്കി. 

ഒക്കാരിന ഒരു സംഗീത ഉപകരണം പോലെ തോന്നുകയില്ല. എന്നിരുന്നാലും, അത് വായിക്കുമ്പോൾ - അതിന്റെ രൂപഭംഗിയില്ലാത്ത പ്രധാനഭാഗത്തിനു ചുറ്റുമുള്ള വിവിധ ദ്വാരങ്ങൾ വിരൽകൊണ്ടു മൂടി അതിന്റെ വായിലേക്ക് ഊതുമ്പോൾ - അത് ശാന്തവും പ്രത്യാശാനിർഭരവുമായ ശബ്ദം പുറപ്പെടുവിക്കുന്നു. 

ഒക്കാരിനയുടെ നിർമ്മാതാവ് കുറച്ചു കളിമണ്ണ് എടുത്ത് അതിൽ മർദ്ദവും ചൂടും പ്രയോഗിക്കുകയും അതിശയകരമായ ഒരു സംഗീത ഉപകരണമാക്കി അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. ദൈവത്തിന്റെയും നമ്മുടെയും ഒരു ചിത്രം ഞാൻ ഇവിടെ കാണുന്നു. യെശയ്യാവ് 64:6, 8-9 നമ്മോടു പറയുന്നു: ''ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു. . . . യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മെനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണി അത്രേ. . . . യഹോവേ, ഉഗ്രമായി കോപിക്കരുതേ.'' പ്രവാചകൻ പറയുന്നത്: ദൈവമേ, അങ്ങാണ് അധികാരി. ഞങ്ങളെല്ലാം പാപികളാണ്. ഞങ്ങളെ അങ്ങേയ്ക്കായി മനോഹരമായ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുക.

അതുതന്നെയാണ് ദൈവം ചെയ്യുന്നത്! അവന്റെ കരുണയിൽ, നമ്മുടെ പാപത്തിനുവേണ്ടി മരിക്കാൻ അവൻ തന്റെ പുത്രനായ യേശുവിനെ അയച്ചു. ഇപ്പോൾ നാം ഓരോ ദിവസവും അവന്റെ ആത്മാവിനോടൊപ്പം പടിപടിയായി നടക്കുമ്പോൾ അവൻ നമ്മെ രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. മനോഹരമായ സംഗീതം സൃഷ്ടിക്കുന്നതിനായി ഉപകരണത്തിലൂടെ ഒക്കാരിന നിർമ്മാതാവിന്റെ ശ്വാസം ഒഴുകുന്നതുപോലെ, ദൈവം, അവന്റെ വാർത്തെടുത്ത ഉപകരണങ്ങളായ നമ്മിലൂടെ, തന്റെ മനോഹരമായ ഇച്ഛ—കൂടുതൽ കൂടുതൽ യേശുവിനെപ്പോലെ ആകുക (റോമർ 8:29)—നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നു.