ആശ്ചര്യകരമായ ഉപദേശം
സോഫിയ റോബർട്ട്സ് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിച്ചത് അവൾക്ക് ഏകദേശം പതിനൊന്നു വയസ്സുള്ളപ്പോഴാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വൈദ്യശാസ്ത്ര പ്രക്രിയ കാണുകയെന്നത് അൽപ്പം വിചിത്രമാണെന്നു തോന്നാമെങ്കിലും, അവളുടെ പിതാവു ഡോ. ഹരോൾഡ് റോബർട്ട്സ് ജൂനിയർ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഇപ്പോൾ മുപ്പത് വയസ്സുള്ള ഒരു സർജറി റെസിഡന്റ് ഫിസിഷ്യനായ സോഫിയ, 2022-ൽ തന്റെ പിതാവിനോടൊപ്പം വിജയകരമായി അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ നടത്തി. “ഇതിലും കൂടുതൽ എനിക്കെന്താണ് വേണ്ടത്?” ഹരോൾഡ് പറഞ്ഞു. “ഞാൻ ഈ കുട്ടിയെ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു . . . ഇപ്പോൾ, മനുഷ്യഹൃദയത്തിൽ എങ്ങനെ ശസ്ത്രക്രിയ നടത്താമെന്ന് അവളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്ചര്യകരമായ കാര്യമാണ്.”
നമ്മളിൽ കുറച്ചുപേർ കുട്ടിയെ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് മറ്റൊരു കാര്യം ഉപദേശിക്കുന്നതിന്റെ പ്രാധാന്യം ശലോമോൻ വിവരിക്കുന്നു — ദൈവത്തെയും അവന്റെ വഴികളെയും ബഹുമാനിക്കുക എന്ന കാര്യം. ജ്ഞാനിയായ രാജാവു ദൈവവുമായുള്ള തന്റെ ബന്ധത്തിൽനിന്നു താൻ പഠിച്ചതു തന്റെ കുട്ടിയോട് ആവേശത്തോടെ പങ്കുവെച്ചു: “മകനേ, . . . പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” (സദൃശവാക്യങ്ങൾ 3:1, 5), “യഹോവയെ ഭയപ്പെടുക” (വാ. 7), “യഹോവയെ ബഹുമാനിക്ക” (വാ. 9), “യഹോവയുടെ ശിക്ഷയെ നിരസിക്കരുതു” (വാ. 11). തന്റെ തിരുത്തലും മാർഗനിർദേശവും മനസ്സോടെ സ്വീകരിക്കുന്ന തന്റെ മക്കളെ ദൈവം “സ്നേഹിക്കുന്നു” എന്നും അവരിൽ “ആനന്ദിക്കുന്നു” എന്നും ശലോമോന് അറിയാമായിരുന്നു (വാ. 12).
ഭയങ്കരനും അത്ഭുതവാനുമായ നമ്മുടെ ദൈവത്തിൽ ആശ്രയിക്കുകയും അവനെ വണങ്ങുകയും ആദരിക്കുകയും താഴ്മയോടെ അവനാൽ രൂപപ്പെടുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണെന്ന് അടുത്ത തലമുറയെ നമുക്കു പഠിപ്പിക്കാം. അങ്ങനെ ചെയ്യുന്നതിൽ അവനുമായി പങ്കാളിയാകുക എന്നത് ഒരു സുപ്രധാന പദവിയാണെന്നു മാത്രമല്ല, വളരെ ആശ്ചര്യകരവുമാണ്!
കാത്തിരിപ്പു വെറുതെയാകില്ല
വിമാന യാത്ര വൈകിയതിനെക്കുറിച്ചു പറയുന്നതു കേൾക്കാം. ഇടിമിന്നൽ കാരണം വൈകിയ വിമാനത്തിൽ പ്രവേശിക്കാൻ ഫിൽ സ്ട്രിംഗറിനു പതിനെട്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും, അയാളുടെ ക്ഷമയും സ്ഥിരോത്സാഹവും ഫലം കണ്ടു. തന്റെ ലക്ഷ്യസ്ഥാനത്തേക്കു പറക്കാനും പ്രധാനപ്പെട്ട ബിസിനസ്സ് യോഗങ്ങൾക്കു കൃത്യസമയത്ത് എത്തിച്ചേരാനും കഴിഞ്ഞുവെന്നു മാത്രമല്ല, വിമാനത്തിലെ ഒരേയൊരു യാത്രക്കാരൻ അയാൾ മാത്രമായിരുന്നു! മറ്റെല്ലാ യാത്രക്കാരും യാത്ര ഉപേക്ഷിക്കുകയോ മറ്റു ക്രമീകരണങ്ങൾ ചെയ്യുകയോ ചെയ്തു. ഫ്ലൈറ്റ് അറ്റൻഡൻഡർമാർ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളെല്ലാം കൊടുത്തു. “തീർച്ചയായും, ഞാൻ മുൻനിരയിൽ തന്നെ ഇരുന്നു. വിമാനത്തിൽ നിങ്ങൾ മാത്രം ഉള്ളപ്പോൾ എന്തുകൊണ്ടു ആയിക്കൂടാ?” എന്നു സ്ട്രിംഗർ കൂട്ടിച്ചേർക്കുന്നു. തീർച്ചയായും അതിന്റെ പരിണിതഫലമോ കാത്തിരിപ്പു വെറുതെയായില്ല എന്നതുതന്നേ.
ഒരു നീണ്ട കാലതാമസം പോലെ തോന്നിയ ഒരു അവസ്ഥ അബ്രാഹാമിനും തരണം ചെയ്യേണ്ടിവന്നു. അവൻ അബ്രാം എന്ന് അറിയപ്പെട്ടിരുന്ന കാലത്ത്, അവനെ “വലിയോരു ജാതിയാക്കും” എന്നും “നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 12:2) എന്നും ദൈവം പറഞ്ഞു. എഴുപത്തഞ്ചു വയസ്സുള്ള ആ മനുഷ്യനെ സംബന്ധിച്ച് ഒരു പ്രശ്നമുണ്ടായിരുന്നു (വാ. 4)
ഒരു അവകാശിയില്ലാതെ അവൻ എങ്ങനെ ഒരു വലിയ ജാതി യാകും? കാത്തിരിപ്പു വേളയിലെ അവന്റെ ക്ഷമ തികവുള്ളതായിരുന്നില്ല. (വഴിതെറ്റിയ ആശയങ്ങൾ ഉപയോഗിച്ചു ദൈവത്തെ “സഹായിക്കാൻ” ശ്രമിച്ചു
—15:2-3; 16:1-2 കാണുക), എങ്കിലും അവനു നൂറു വയസ്സുള്ളപ്പോൾ യിസ്ഹാക്ക് ജനിച്ചു (21:5). അവന്റെ വിശ്വാസം പിന്നീട് എബ്രായ ലേഖകൻ ആഘോഷിക്കുകയുണ്ടായി (11:8-12).
കാത്തിരിപ്പു ബുദ്ധിമുട്ടുള്ളതായിരിക്കും. കൂടാതെ, അതു തികവുള്ളതായി ചെയ്യാൻ അബ്രഹാമിനെപ്പോലെ നമുക്കും കഴിയാതെ പോയേക്കാം. എന്നാൽ നാം പ്രാർത്ഥനയോടെ ദൈവത്തിന്റെ പദ്ധതികളിൽ വിശ്രാമം പ്രാപിക്കുമ്പോൾ, അവൻ നമ്മെ നിലനിൽക്കാൻ സഹായിക്കട്ടെ. അവനിൽ, കാത്തിരിപ്പ് ഒരിക്കലും വെറുതെയാകില്ല.
രൂപാന്തരപ്പെടുത്തുന്ന ആരാധന
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഇരുന്നുകൊണ്ട് സൂസി കരഞ്ഞു — തളർത്തുന്ന ഭയത്തിന്റെ തിരമാലകൾ അവളെ കീഴടക്കി. അവളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചെറിയ ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു, അവനെ രക്ഷിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു, പക്ഷേ ഒരു ഉറപ്പും നൽകിയില്ല. ആ നിമിഷം അവൾ പറയുന്നു, “ദൈവത്തെ ആരാധിക്കാൻ [അവളെ] ഓർമ്മിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ മധുരവും സൗമ്യവുമായ പ്രേരണ തനിക്ക് അനുഭവപ്പെട്ടു.” പാടാൻ ശക്തിയില്ലാതെ, ആശുപത്രിയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അവൾ ഫോണിൽ സ്തുതി ഗാനങ്ങൾ ശ്രവിച്ചു. അവൾ ആരാധിക്കുമ്പോൾ അവൾ പ്രത്യാശയും സമാധാനവും കണ്ടെത്തി. “ആരാധന ദൈവത്തെ മാറ്റില്ല, പക്ഷേ അത് തീർച്ചയായും നിങ്ങളെ മാറ്റും” എന്ന് അനുഭവം തന്നെ പഠിപ്പിച്ചു എന്ന് ഇന്ന് അവൾ പറയുന്നു.
ആശയറ്റ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, ദാവീദ് പ്രാർത്ഥനയിലും സ്തുതിയിലും ദൈവത്തെ വിളിച്ചപേക്ഷിച്ചു (സങ്കീർത്തനം 30:8). സങ്കീർത്തനക്കാരൻ “സ്തുതിയും രൂപാന്തരവും പുറപ്പെടുവിക്കുന്ന കൃപയ്ക്കായി” പ്രാർത്ഥിച്ചതായി ഒരു വ്യാഖ്യാതാവ് കുറിക്കുന്നു. ദൈവം ദാവീദിന്റെ “വിലാപത്തെ നൃത്തമാക്കി” മാറ്റുകയും എല്ലാ സാഹചര്യങ്ങളിലും — “[ദൈവത്തെ] എന്നേക്കും സ്തോത്രം ചെയ്യും” എന്നു അവൻ പ്രഖ്യാപിക്കുകയും ചെയ്തു (വാ. 11-12).
വേദനാജനകമായ സമയങ്ങളിൽ ദൈവത്തെ സ്തുതിക്കുന്നതു ബുദ്ധിമുട്ടാണെങ്കിലും, അതു പരിവർത്തനത്തിലേക്കു നയിച്ചേക്കാം. നിരാശയിൽ നിന്നു പ്രതീക്ഷയിലേക്ക്, ഭയത്തിൽ നിന്നു വിശ്വാസത്തിലേക്ക്. കൂടാതെ മറ്റുള്ളവരെ ധൈര്യപ്പെടുത്താനും രൂപാന്തരപ്പെടുത്താനും അവനു നമ്മുടെ ജീവിതമാതൃക ഉപയോഗിക്കാനാകും (വാ. 4-5). ദൈവാനുഗ്രഹത്താൽ സൂസിയുടെ കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളും നാം പ്രതീക്ഷിക്കുന്നതുപോലെ അവസാനിക്കില്ലെങ്കിലും, നമ്മുടെ വേദനയിലും നാം അവനെ ആരാധിക്കുമ്പോൾ, നമ്മെ രൂപാന്തരപ്പെടുത്താനും പുതുസന്തോഷം കൊണ്ടു നിറയ്ക്കാനും അവനു കഴിയും (വാക്യം 11).
ക്രമത്തിന്റെ ദൈവം
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. [ ഉല്പത്തി 1:2 ]
ക്രമത്തിന്റെ ദൈവം
അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു...’’ സുരേഷ് പറഞ്ഞു.
ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).
“ആകാശത്തെ സൃഷ്ടിച്ചു ... ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; ... അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം. റ്റോം ഫെൽറ്റൻ
നിങ്ങളുടെ ജീവിതത്തിൽ എന്ത് ക്രമരാഹിത്യം ആണ് നിങ്ങൾ
അനുഭവിക്കുന്നത്? അതിലേക്ക് സമാധാനവും ക്രമവും കൊണ്ടുവരുന്നതിന്
ദൈവത്തിന് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?
സ്രഷ്ടാവായ ദൈവമേ, അങ്ങേയ്ക്കു മാത്രം നൽകാൻ കഴിയുന്ന
സമാധാനത്തിനും ക്രമത്തിനും ആയി നന്ദി പറയുന്നു.
അങ്ങയിൽ തകർന്ന വസ്തുക്കൾ മനോഹരമായി മാറുന്നു.
സുഖനിദ്ര
മോശം ഓർമ്മകളും കുറ്റപ്പെടുത്തുന്ന സന്ദേശങ്ങളും സാലിന്റെ മനസ്സിൽ നിറഞ്ഞു. ഭയം ഹൃദയത്തിൽ നിറയുകയും, വിയർപ്പിൽ മുങ്ങുകയും ചെയ്തപ്പോൾ ഉറക്കം അവനെ വിട്ടുപോയി. അവന്റെ സ്നാനത്തിന്റെ തലേ രാത്രിയായിരുന്നു അത്. ദുശ്ചിന്തകളുടെ കടന്നാക്രമണം തടയാൻ അവനു കഴിഞ്ഞില്ല. സാൽ യേശുവിൽ രക്ഷ പ്രാപിക്കുകയും തന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതായി അറിയുകയും ചെയ്ത വ്യക്തിയായിരുന്നു, എന്നാൽ ആത്മീയ യുദ്ധം തുടർന്നു. അപ്പോഴാണ് ഭാര്യ അവന്റെ കൈപിടിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചത്. നിമിഷങ്ങൾക്കുശേഷം, സാലിന്റെ ഹൃദയത്തിലെ ഭയത്തിനു പകരം സമാധാനം വന്നു. അവൻ എഴുന്നേറ്റ്—തനിക്ക് ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം—സ്നാനമേൽക്കുന്നതിനു മുമ്പ് താൻ പങ്കുവയ്ക്കാനിരുന്ന വാക്കുകൾ എഴുതി. അതിനുശേഷം അവൻ സുഖമായി ഉറങ്ങി.
അസ്വസ്ഥമായ ഒരു രാത്രി എങ്ങനെയായിരിക്കുമെന്ന് ദാവീദ് രാജാവിനും അറിയാമായിരുന്നു. തന്റെ സിംഹാസനം (2 ശമൂവേൽ 15-17) അപഹരിക്കാൻ ആഗ്രഹിച്ച തന്റെ മകൻ അബ്ശാലോമിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം “ആയിരം ആയിരം ജനങ്ങൾ” എല്ലാ വശത്തും അവനെ ആക്രമിച്ചു എന്ന് അറിഞ്ഞു (സങ്കീർത്തനങ്ങൾ 3:6). ദാവീദ് നെടുവീർപ്പിട്ടു, “എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!” (വാ.1). ഭയവും സംശയവും അതിജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അവൻ തന്റെ “പരിചയായ” ദൈവത്തെ വിളിച്ചു (വാ. 3). പിന്നീട്, തനിക്ക് “കിടന്നുറങ്ങാൻ” കഴിയുമെന്ന് അവൻ കണ്ടെത്തി . . . കാരണം യഹോവ അവനെ താങ്ങുന്നു (വാക്യം 5).
ഭയവും പോരാട്ടങ്ങളും നമ്മുടെ മനസ്സിൽ പിടിമുറുക്കുമ്പോൾ, ആശ്വാസത്തിനു പകരം അസ്വസ്ഥത ഉണ്ടാകുമ്പോൾ, ദൈവത്തോട് പ്രാർത്ഥിക്കുന്നതിലൂടെ നാം പ്രത്യാശ കണ്ടെത്തുന്നു. സാലിനെയും ദാവീദിനെയും പോലെ നമുക്ക് വേഗത്തിൽ സുഖനിദ്ര ലഭിച്ചില്ലെങ്കിലും, നാം “സമാധാനത്തോടെ കിടന്നുറങ്ങും; ... നിർഭയം വസിക്കുമാറാക്കുന്നത്” (4:8).” കാരണം ദൈവം നമ്മോടൊപ്പമുണ്ട്, അവൻ നമ്മുടെ ആശ്വാസമായിരിക്കും.
വിചിത്രമായ സ്ഥലങ്ങൾ
ദൈവമേ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് ശരിക്കും ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ പദ്ധതിയാണോ?
ഭർത്താവും, കൊച്ചുകുട്ടികളുടെ പിതാവും എന്ന നിലയിൽ, എനിക്ക് ഗുരുതരമായ ക്യാൻസർ രോഗമുണ്ടെന്നറിഞ്ഞപ്പോൾ ഇതുപോലെ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു. എന്തിനധികം, ഞങ്ങളുടെ കുടുംബം ഒരു മിഷൻ ടീമിനൊപ്പം പ്രവർത്തിച്ച് നിരവധി കുട്ടികൾ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത് കണ്ടതേയുള്ളൂ. ദൈവം ഞങ്ങളുടെ വേലയ്ക്ക് നല്ല ഫലം തന്നുകൊണ്ടിരുന്നതാണ്. ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് ഇങ്ങനെ?
സ്നേഹമുള്ള ഒരു വീട്ടിൽ നിന്ന് പറിച്ചെടുത്ത് വിചിത്രമായ ഒരു പുതിയ ലോകത്തേക്ക് തള്ളപ്പെട്ടതിനുശേഷം എസ്ഥേർ ചോദ്യങ്ങളും പ്രാർത്ഥനകളും ദൈവസന്നിധിയിൽ ചൊരിഞ്ഞിട്ടുണ്ടായിരിക്കാം (എസ്ഥേർ 2:8). അവളുടെ ബന്ധുവായ മൊർദ്ദെഖായി അനാഥയായ അവളെ സ്വന്തം മകളായി വളർത്തി (വാ. 7). എന്നാൽ പിന്നീട് അവളെ ഒരു രാജാവിന്റെ അന്തഃപുരത്തിൽ പാർപ്പിക്കുകയും ഒടുവിൽ രാജ്ഞിയായി ഉയർത്തുകയും ചെയ്തു (വാ. 17). എസ്ഥേറിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് മൊർദ്ദെഖായിക്ക് സ്വാഭാവികമായും കരുതൽ ഉണ്ടായിരുന്നു (വാ. 11). എന്നാൽ കാലക്രമേണ, ദൈവം അവളെ “ഇങ്ങനെയുള്ളോരു കാലത്തേക്ക്” (4:14) ഒരു വലിയ അധികാര സ്ഥലത്തായിരിക്കാൻ വിളിച്ചതായി ഇരുവരും മനസ്സിലാക്കി. അവളുടെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ആ അധികാരസ്ഥാനം കൊണ്ട് അവൾക്ക് സാധിച്ചു (അദ്ധ്യായം 7—8).
ദൈവം തന്റെ വിശിഷ്ടമായ പദ്ധതിയുടെ ഭാഗമായി എസ്ഥേറിനെ ഒരു വിചിത്രമായ സ്ഥലത്ത് പ്രതിഷ്ഠിച്ചുവെന്ന് വ്യക്തമാണ്. അവൻ എന്നോടും അതുതന്നെ ചെയ്തു. കാൻസറുമായി നീണ്ട പോരാട്ടം സഹിച്ചപ്പോൾ, അനേകം രോഗികളുമായും, പരിചരിക്കുന്നവരുമായും എന്റെ വിശ്വാസം പങ്കിടാനുള്ള പദവി എനിക്ക് ലഭിച്ചു. ഏത് വിചിത്രമായ സ്ഥലത്തേക്കാണ് അവൻ നിങ്ങളെ നയിച്ചത്? അവനിൽ ആശ്രയിക്കുക. അവൻ നല്ലവനാണ്, അവന്റെ പദ്ധതികളും നല്ലതാണ് (റോമർ 11:33-36).
- ടോം ഫെൽറ്റൻ
മതിൽ ഇടിച്ചു, ഐക്യം കണ്ടെത്തി
1961 മുതൽ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബർലിൻ മതിൽ വേർപെടുത്തി. കിഴക്കൻ ജർമ്മൻ ഗവൺമെന്റ് ആ വർഷം സ്ഥാപിച്ച ഈ തടസ്സം അതിന്റെ പൗരന്മാരെ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. വാസ്തവത്തിൽ, 1949 മുതൽ ഈ മതിൽ നിർമ്മിക്കപ്പെട്ട ദിവസം വരെ, 2.5 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പടിഞ്ഞാറോട്ട് കുടിയേറിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ മതിലിനു സമീപം നിന്നുകൊണ്ട് പ്രസിദ്ധമായ ഈ വാക്കുകൾ പറഞ്ഞു, “ഈ മതിൽ പൊളിക്കുക.'' 1989-ൽ മതിൽ പൊളിച്ചതോടെ ഈ വാക്കുകൾ യാഥാർത്ഥ്യമായി. ജർമ്മനിയുടെ ആഹ്ലാദകരമായ പുനരേകീകരണത്തിലേക്ക് നയിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചു.
യേശു തകർത്ത ഒരു “വിദ്വേഷത്തിന്റെ മതിലിനെ’’ കുറിച്ച് പൗലൊസ് എഴുതി (എഫെസ്യർ 2:14). യെഹൂദന്മാർക്കും (ദൈവം തിരഞ്ഞെടുത്ത ആളുകൾ) വിജാതീയർക്കും (മറ്റെല്ലാ ആളുകൾക്കും) ഇടയിലാണ് മതിൽ നിലനിന്നിരുന്നത്. യെരൂശലേമിൽ വലിയ ഹെരോദാവ് സ്ഥാപിച്ച പുരാതന ആലയത്തിലെ വിഭജന മതിൽ (സോറെഗ്) അതിനെ പ്രതീകപ്പെടുത്തുന്നു. അകത്തെ പ്രാകാരങ്ങൾ കാണാൻ കഴിയുമെങ്കിലും, അത് വിജാതീയരെ ആലയത്തിന്റെ പുറത്തെ പ്രാകാരങ്ങൾക്കപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ യേശു യെഹൂദന്മാർക്കും വിജാതീയർക്കും ഇടയിലും ദൈവത്തിനും എല്ലാ മനുഷ്യർക്കും ഇടയിൽ “സമാധാനവും’’ അനുരഞ്ജനവും കൊണ്ടുവന്നു. അവൻ അങ്ങനെ ചെയ്തത് “ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ'' (വാ. 14, 16). “അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. ... നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു'' (വാ. 17-18).
ഇന്ന് പല കാര്യങ്ങളും നമ്മെ ഭിന്നിപ്പിച്ചേക്കാം. നമുക്ക് ആവശ്യമുള്ളത് ദൈവം നൽകുന്നതിനാൽ, യേശുവിൽ കണ്ടെത്തിയ സമാധാനവും ഐക്യവും അനുസരിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (വാ. 19-22).
സർവ്വ സ്തുതികൾക്കും യോഗ്യൻ
ഫെറാന്റേയും ടെയ്ച്ചറും എക്കാലത്തെയും മികച്ച പിയാനോ ഡ്യുയറ്റ് ടീമായി പലരും കരുതുന്നു. അവരുടെ സഹകരിച്ചുള്ള അവതരണങ്ങൾ വളരെ കൃത്യമായിരുന്നു, അവരുടെ ശൈലി നാല് കൈകളും ഒരു മനസ്സുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. അവരുടെ സംഗീതം കേൾക്കുമ്പോൾ, അവരുടെ വൈദഗ്ധ്യത്തെ മികച്ചതാക്കാൻ അവർ നടത്തുന്ന പരിശ്രമത്തിന്റെ അളവ് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും.
എന്നാൽ ഏതുകൊണ്ടു തീർന്നില്ല. അവർ ചെയ്യുന്നത് അവർ ആസ്വദിച്ചിരുന്നു. വാസ്തവത്തിൽ, 1989-ൽ വിരമിച്ചതിന് ശേഷവും, ഫെറാന്റേയും ടെയ്ച്ചറും ഇടയ്ക്കിടെ ഒരു പ്രാദേശിക പിയാനോ സ്റ്റോറിൽ ഒരു കച്ചേരി നടത്തുമായിരുന്നു. അവർ കേവലം സംഗീതം ചെയ്യാൻ ഇഷ്ടപ്പെട്ടു.
ദാവീദിനും സംഗീതം ചമയ്ക്കാൻ ഇഷ്ടമായിരുന്നു-എന്നാൽ തന്റെ പാട്ടിന് ഉയർന്ന ഉദ്ദേശ്യം നൽകാൻ അവൻ ദൈവത്തോടൊപ്പം ചേർന്നു. അവന്റെ സങ്കീർത്തനങ്ങൾ അവന്റെ പോരാട്ടം നിറഞ്ഞ ജീവിതത്തെയും ദൈവത്തിൽ ആഴത്തിൽ ആശ്രയിക്കാനുള്ള അവന്റെ ആഗ്രഹത്തെയും സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അവന്റെ വ്യക്തിപരമായ പരാജയങ്ങൾക്കും അപൂർണ്ണതകൾക്കും ഇടയിൽ, അവന്റെ സ്തുതി ഒരുതരം ആത്മീയ ''തികഞ്ഞ താളം'' പ്രകടിപ്പിച്ചു, അത് അന്ധകാര സമയത്തും ദൈവത്തിന്റെ മഹത്വത്തെയും നന്മയെയും അംഗീകരിക്കുന്നതായിരുന്നു. ദാവീദിന്റെ സ്തുതിക്ക് പിന്നിലെ ഹൃദയം സങ്കീർത്തനം 18:1 ൽ ലളിതമായി പ്രസ്താവിച്ചിരിക്കുന്നു, അത് ഇങ്ങനെയാണ് “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു.’’
“സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു’’ (വാ. 3) ദാവീദ് തുടർന്നു. “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു'' (വാ. 6). നമ്മുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമ്മുടെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും നമുക്കും നമ്മുടെ ഹൃദയം ഉയർത്താം. അവൻ സർവ്വ സ്തുതികൾക്കും യോഗ്യനാണ്!
നിങ്ങളുടെ പക്കലുള്ളത് ക്രിസ്തുവിനായി ഉപയോഗിക്കുക
സ്യൂവിംഗ് ഹാൾ ഓഫ് ഫെയിമിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2001-ൽ സ്ഥാപിതമായ ഇത്, 'തയ്യൽ വിദ്യാഭ്യാസത്തിലൂടെയും ഉൽപ്പന്ന വികസനത്തിലൂടെയും അതുല്യവും നൂതനവുമായ സംഭാവനകളോടെ ഗാർഹിക തയ്യൽ വ്യവസായത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ' ആളുകളെ അംഗീകരിക്കുന്നു. 2005-ൽ ഹാളിൽ പ്രവേശിച്ച മാർത്ത പുല്ലെനെപ്പോലുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു, അവരെ ''ഒരു സദൃശവാക്യങ്ങൾ 31 സ്ത്രീ'' എന്ന് വിശേഷിപ്പിക്കുന്നു. . . അവളുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവിടം പരസ്യമായി അംഗീകരിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.
സ്യൂവിംഗ് ഹാൾ ഓഫ് ഫെയിം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു കണ്ടുപിടുത്തമാണ്, എന്നാൽ അത് യിസ്രായേലിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെങ്കിൽ, തബീഥാ എന്ന സ്ത്രീ അതിൽ ഉൾപ്പെടുമായിരുന്നു. തബീഥാ യേശുവിൽ വിശ്വസിക്കുന്നവളും തയ്യൽക്കാരിയും തന്റെ സമൂഹത്തിലെ ദരിദ്രരായ വിധവകൾക്കായി വസ്ത്രങ്ങൾ തയ്ക്കാൻ സമയം ചിലവഴിച്ചവളുമായിരുന്നു (അപ്പൊ. 9:36, 39). അവൾ രോഗബാധിതയായി മരിച്ചശേഷം, ദൈവം അവനിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കുമോ എന്നറിയാൻ ശിഷ്യന്മാർ പത്രൊസിനെ ആളയച്ചു വരുത്തി. അവൻ വന്നപ്പോൾ, കരയുന്ന വിധവകൾ തബീഥാ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വസ്ത്രങ്ങളും മറ്റും അവനെ കാണിച്ചു (വാ. 39). ഈ വസ്ത്രങ്ങൾ അവളുടെ നഗരത്തിലെ ദരിദ്രർക്ക് വേണ്ടി അവൾ “എപ്പോഴും നന്മ ചെയ്യുന്നു” എന്നതിന്റെ തെളിവായിരുന്നു (വാ. 36). ദൈവശക്തിയാൽ പത്രൊസ് തബീഥയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
നമ്മുടെ സമൂഹത്തിലും ലോകത്തിലും നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ ദൈവം നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ കഴിവുകൾ യേശുവിന്റെ സേവനത്തിനായി ഉപയോഗിക്കാം, ഹൃദയങ്ങളെയും ജീവിതങ്ങളെയും ഒരുമിച്ചു ചേർക്കാൻ അവൻ നമ്മുടെ സ്‌നേഹപ്രവൃത്തികൾ എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്കു കാണാം (എഫേസ്യർ 4:16).
സ്വന്തം കാലിൽ തന്നെ അമ്പെയ്യുക
2021-ൽ, ചരിത്രത്തിലെ മറ്റാരേക്കാളും ദൂർത്തിൽ അമ്പ് എയ്യാൻ അതിമോഹമുള്ള ഒരു എഞ്ചിനീയർ 2,028 അടി എന്ന റെക്കോർഡ് തിരുന്നതാൻ ലക്ഷ്യംവെച്ചു. ഉപ്പു പരലിനു മുകളിൽ മലർന്നു കിടന്ന്, അയാൾ സ്വയമായി രൂപകൽപ്പന ചെയ്ത കാൽ വില്ലിന്റെ ഞാൺ വലിച്ച് ഒരു മൈലിലധികം (5,280 അടി) ദൂരത്തേക്ക് (പുതിയ റെക്കോർഡ്) അമ്പയയ്ക്കാൻ തയ്യാറെടുത്തു. ദീർഘനിശ്വാസമെടുത്ത് അയാൾ അമ്പയച്ചു. അത് ഒരു മൈൽ യാത്ര ചെയ്തില്ല. വാസ്തവത്തിൽ, അത് ഒരടിയിൽ താഴെ മാത്രമേ യാത്ര ചെയ്തുള്ളു - അയാളുടെ സ്വന്തം കാലിലേക്കാണതു പതിച്ചത്, കാര്യമായ അപകടം വരുത്തുകയും ചെയ്തു. അയ്യോ!
ചിലപ്പോൾ വഴിതെറ്റിയ അഭിലാഷത്തോടെ, ആലങ്കാരികമായി നാം നമ്മുടെ കാലിൽ തന്നെ അമ്പെയ്‌തേക്കാം. യാക്കോബിനും യോഹന്നാനും എന്തെങ്കിലും നല്ല ആഗ്രഹത്തോടെ അന്വേഷിക്കുക എന്നതിന്റെ അർത്ഥം അറിയാമായിരുന്നു, പക്ഷേ തെറ്റായ കാരണങ്ങളാൽ. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്‌കേണം” എന്ന് അവർ യേശുവിനോട് ആവശ്യപ്പെട്ടു (മർക്കൊസ് 10:37). അവർ “പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (മത്തായി 19:28) എന്ന് ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നു, അതിനാൽ അവർ ഈ അഭ്യർത്ഥന നടത്തിയത് എന്തുകൊണ്ടാണെന്ന് കാണാൻ എളുപ്പമാണ്. പ്രശ്‌നം? അവർ സ്വാർത്ഥതയോടെ ക്രിസ്തുവിന്റെ മഹത്വത്തിൽ തങ്ങളുടെ ഉന്നതമായ സ്ഥാനവും അധികാരവും തേടുകയായിരുന്നു. അവരുടെ അഭിലാഷം അസ്ഥാനത്താണെന്ന് യേശു അവരോട് പറഞ്ഞു (മർക്കൊസ് 10:38) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (വാ. 43).
ക്രിസ്തുവിനുവേണ്ടി നല്ലതും മഹത്തായതുമായ കാര്യങ്ങൾ ചെയ്യാൻ നാം ലക്ഷ്യമിടുമ്പോൾ, നമുക്ക് അവന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടാം-അവൻ നന്നായി ചെയ്തതുപോലെ മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക (വാ. 45).