നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

യേശുവിലുള്ള നവോത്ഥാനം

 

ലിയനാർഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യനാണ്.  അദ്ദേഹത്തിന്റെ ബൗദ്ധികശേഷി വിവിധ മേഖലകളിൽ പുരോഗതിക്ക് കാരണമായി. എന്നിട്ടും ലിയനാർഡോ സങ്കടത്തോടെ എഴുതിയത് "നമ്മുടെ ഈ ദുരിത ദിനങ്ങൾ ... മനുഷ്യമനസ്സുകളിൽ നമ്മെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവശേഷിപ്പിക്കുന്നില്ല" എന്നാണ്.

"ഞാൻ ജീവിക്കാൻ പഠിക്കുകയാണ് എന്ന് കരുതി എന്നാൽ യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു" എന്ന് ലിയനാർഡോ പറഞ്ഞു. അദ്ദേഹം മനസ്സിലാക്കാതെ തന്നെ ഒരു സത്യം പറയുകയായിരുന്നു. എങ്ങനെ മരിക്കാം എന്ന് പഠിക്കുന്നതാണ് ജീവിതത്തിന്റെ വഴി. യേശുവിന്റെ യരുശലേമിലേക്കുള്ള രാജകീയ പ്രവേശനം (ഓശാന ഞായർ ആയി ആഘോഷിക്കപ്പെടുന്നത് - യോഹ. 12:12-19), കഴിഞ്ഞ് യേശു പറഞ്ഞു: "ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും"(വാ.24). യേശു തന്റെ ജീവിതത്തെക്കുറിച്ചാണ് ഇത് പറഞ്ഞത് എങ്കിലും നമ്മെ സംബന്ധിച്ചും ഇത് ശരിയാണ് : "തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും"(വാ.25).

അപ്പസ്തോലനായ പൗലോസ് ഇങ്ങനെ പറയുന്നു: "അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും" (റോമർ 6:4,5).

തന്റെ മരണം വഴി യേശു നമുക്ക് വീണ്ടുംജനനം വാഗ്ദത്തം ചെയ്തു - ഇതാണ് യഥാർത്ഥ നവോത്ഥാനം. പിതാവിനോടൊത്തുള്ള നിത്യജീവന്റെ വഴി അവൻ നമുക്കായി രൂപപ്പെടുത്തി.

ശാശ്വതമായ പൈതൃകം

വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കയിൽ ഡസ്റ്റ് ബൗൾ എന്ന കൊടുങ്കാറ്റ് നാശം വിതച്ചു. കൻസാസിലെ ഹയാവാതയിൽ താമസിച്ചിരുന്ന ജോൺ മിൽബൺ ഡേവിസ് എന്ന സമ്പന്നൻ ഈ സമയത്ത് തന്റെ പ്രസിദ്ധിക്കുവേണ്ടി എന്ത് ചെയ്യണം എന്ന് ആലോചിച്ചു.  സ്വയം അദ്ധ്വാനിച്ചു കോടീശ്വരൻ ആയ ഇയാൾക്ക് മക്കൾ പോലും ഇല്ലായിരുന്നു. ഇയാൾക്ക് വേണമെങ്കിൽ സമ്പത്ത് എന്തെങ്കിലും സാമൂഹ്യ നന്മക്ക് നല്കുകയോ അല്ലെങ്കിൽ സാമ്പത്തിക പുരോഗതിക്കായി ചെലവിടുകയോ ചെയ്യാമായിരുന്നു. അതിന് പകരം അയാൾ വലിയ തുക ചെലവഴിച്ച് തന്റെയും മരിച്ചുപോയ ഭാര്യയുടെയും വലുപ്പമുള്ള പതിനൊന്ന് പ്രതിമകൾ നിർമ്മിച്ച് അവിടുത്തെ സെമിത്തേരിയിൽ സ്ഥാപിക്കുകയാണ് ചെയ്തത്.

ഒരു ആശുപത്രി പണിയാനോ അല്ലെങ്കിൽ  എന്തെങ്കിലും പൊതു നന്മക്ക് ഉതകുന്ന നീന്തൽകുളമോ പാർക്കോ മറ്റോ നിർമ്മിക്കാനോ ആ നാട്ടുകാർ അയാളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. "കൻസാസിലുള്ളവർ എന്നെ വെറുക്കുമായിരിക്കും. പക്ഷെ എന്റെ പണം എനിക്കിഷ്ടമുള്ളതുപോലെ ഞാൻ ചെലഴിക്കും" എന്നാണ് പത്രപ്രവർത്തകനായ ഏർണി പൈലിനോട് ഡേവിസ് പറഞ്ഞത്.

ആ കാലത്തെ ഏറ്റവും ധനവാനായിരുന്ന സോളമൻ എഴുതിയത്, "ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു"(സഭാ.5:10,11) എന്നാണ്. സമ്പത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സോളമൻ സൂഷ്മനിരീക്ഷണം തന്നെ നടത്തിയിട്ടുണ്ട്.

അപ്പൊസ്തലനായ പൗലോസും ദ്രവ്യാഗ്രഹത്തിന്റെ ദോഷം മനസ്സിലാക്കുകയും ജീവിതം യേശുവിനോടുള്ള അനുസരണത്തിനായി നിക്ഷേപിക്കുകയും ചെയ്തു. റോമിലെ ജയിലിൽ വധശിക്ഷ കാത്ത് കിടക്കുമ്പോൾ വിജയശ്രീലാളിതനായി അദ്ദേഹം എഴുതി: "ഞാനോ ഇപ്പോൾത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; ... ഞാൻ .. ഓട്ടം തികച്ചു , വിശ്വാസം കാത്തു"(2തിമൊ.4:6,7).

നാം കല്ലിൽ കൊത്തിവെക്കുന്നതോ നമുക്കായി സമ്പാദിച്ച് വെക്കുന്നതോ ഒന്നുമല്ല ശാശ്വതമായത്. മറ്റുള്ളവരോടും, എങ്ങനെ സ്നേഹിക്കണം എന്ന് നമ്മെ പഠിപ്പിച്ച കർത്താവിനോടും, ഉള്ള സ്നേഹത്താൽ നാം നല്കുന്നത് മാത്രമാണ് ശാശ്വതമായത്.

ലേവ്യയുടെ പുസ്തകത്തിൽ പോലും

വിഷയം ലേവ്യപുസ്തകമായിരുന്നു, എനിക്ക് ഒരു കുമ്പസാരം നടത്താനുണ്ടായിരുന്നു. “ഞാൻ ധാരാളം വായന ഒഴിവാക്കി,” ഞാൻ എന്റെ ബൈബിൾ പഠന ഗ്രൂപ്പിനോട് പറഞ്ഞു. "ഞാൻ ത്വക്ക് രോഗങ്ങളെക്കുറിച്ച് വീണ്ടും വായിക്കുന്നില്ല."

അപ്പോഴാണ് എന്റെ സുഹൃത്ത് ഡേവ് സംസാരിച്ചത്. “ആ ഭാഗം കാരണം യേശുവിൽ വിശ്വസിച്ച ഒരാളെ എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്ത്-ഡോക്ടർ-ഒരു നിരീശ്വരവാദിയായിരുന്നുവെന്ന് ഡേവ് വിശദീകരിച്ചു. ബൈബിളിനെ പൂർണമായി നിരസിക്കുന്നതിനുമുമ്പ്, അത് സ്വയം വായിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം തീരുമാനിച്ചു. ലേവ്യപുസ്തകത്തിലെ ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ഭാഗം അദ്ദേഹത്തെ ആകർഷിച്ചു. അതിൽ പകരുന്നതും പകരാത്തതുമായ വ്രണങ്ങളെക്കുറിച്ചും, (13:1–46) അവയെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചും (14:8–9) അതിശയിപ്പിക്കുന്ന വിശദാംശങ്ങൾ അടങ്ങിയിരുന്നു. അന്നത്തെ വൈദ്യശാസ്‌ത്ര പരിജ്ഞാനത്തേക്കാൾ എത്രയോ മുന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു—പക്ഷെ അത് പഴയനിയമകാലത്തെ ലേവ്യ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മോശെയ്ക്ക് ഇതെല്ലാം അറിയാൻ ഒരു വഴിയുമില്ല എന്നും, മോശെയ്ക്കു ഈ വിവരങ്ങളെല്ലാം യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നും ഡേവ് മനസ്സിലാക്കി. ഒടുവിൽ അയാൾ യേശുവിൽ വിശ്വാസം അർപ്പിച്ചു. 

ബൈബിളിന്റെ ചില ഭാഗങ്ങൾ നിങ്ങളെ ബോറടിപ്പിക്കുന്നുവെങ്കിൽ, അതിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്. ദൈവത്തിനുവേണ്ടിയും അവനോടൊപ്പവും എങ്ങനെ ജീവിക്കണമെന്ന് ഇസ്രായേല്യർക്ക് അറിയാൻ വേണ്ടിയാണ് ലേവ്യപുസ്തകം എഴുതപ്പെട്ടത്. ദൈവവും അവന്റെ ജനവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നാം ദൈവത്തെക്കുറിച്ച് തന്നെ പഠിക്കുന്നു.

പൌലോസ് അപ്പൊസ്തലൻ എഴുതി "എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു....പ്രയോജനമുള്ളതു ആകുന്നു. (2 തിമൊഥെയൊസ് 3:16-17). നമുക്ക് വായിക്കാം…ലേവ്യ പുസ്തകം പോലും.

അന്തസ്സ് വർദ്ധിപ്പിക്കുന്നു

മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി.  അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം  താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. 

"ഓ, നിനക്ക് തണുക്കുന്നുണ്ടോ?" അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. "ഇതാ! എന്റെ ഷാൾ എടുത്തോളൂ".

ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകളുമായി പങ്കിട്ടു. അവളുടെ നല്ല ഇടപെടലുകളിലൂട സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.

വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിൻറെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: "സ്ത്രീയേ, അവർ എവിടെ?" "നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും, “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു." (വാ. 11).

മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്—വിമർശന മനോഭാവം ഇല്ലാത്ത  എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം.

മൂര് എന്നതിന്റെ അർത്ഥം

വിജാതീയരായ വിദ്വാന്മാർ ശിശുവായ യേശുവിനെ സന്ദർശിച്ചപ്പോൾ, "ഞങ്ങൾ മൂന്ന് പൗരസ്ത്യ രാജാക്കന്മാർ" എന്ന കരോൾ ഗാനത്തിൽ  വിവരിച്ച സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്, വെളിപാടുപെരുന്നാൾ. എന്നാൽ, അവർ രാജാക്കൻമാരായിരുന്നില്ല, അവർ പൗരസ്ത്യ  രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നില്ല. അവർ മൂന്ന് പേർ ഉണ്ടായിരുന്നു എന്ന് ഉറപ്പില്ല.

എന്നിരുന്നാലും, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരുന്നു, കരോൾ ഗാനത്തിൽ ഓരോന്നും പരിഗണിക്കുന്നു. വിദ്വാന്മാർ ബെത്‌ലഹേമിൽ എത്തിയപ്പോൾ, "നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു." (മത്തായി 2:11). സമ്മാനങ്ങൾ യേശുവിന്റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. സ്വർണ്ണം രാജാവെന്ന നിലയിൽ അവന്റെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മന്ദിരത്തിൽ കത്തിക്കുന്ന ധൂപവർഗ്ഗവുമായി കലർത്തുന്ന കുന്തുരുക്കം അവന്റെ ദൈവത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. മൃതശരീരങ്ങൾ ലേപനം ചെയ്യാൻ ഉപയോഗിക്കുന്ന മൂര് നമ്മെ ചിന്തിപ്പിക്കുന്നു.

കരോളിന്റെ നാലാമത്തെ വാക്യം പറയുന്നു, “മൂര് എന്റേതാണ്; അതിന്റെ കയ്പേറിയ ഗന്ധം / ശോകമുള്ള ഒരു ജീവിതഗന്ധം; / ദുഃഖം, നെടുവീർപ്പ്, രക്തച്ചൊരിച്ചിൽ, മൃത്യു, / തണുത്ത കല്ലറയിൽ അടക്കപ്പെട്ടു." നാം അത്തരമൊരു രംഗം കഥയിൽ എഴുതുകയില്ല, പക്ഷേ ദൈവം എഴുതി. യേശുവിന്റെ മരണം നമ്മുടെ രക്ഷയുടെ കേന്ദ്രബിന്ദുവാണ്. ശിശുവായിരിക്കുമ്പോൾ തന്നെ യേശുവിനെ കൊല്ലാൻ ഹെരോദാവ് ശ്രമിച്ചതാണ്. (വാക്യം 13).

കരോളിന്റെ അവസാന വാക്യത്തിൽ മൂന്ന് വിഷയങ്ങൾ ഇഴചേർത്തിരിക്കുന്നു: “മഹത്വമുള്ളവൻ ഇതാ, അവൻ എഴുന്നേൽക്കുന്നു; / രാജാവും ദൈവവും ത്യാഗവും." ഇത് ക്രിസ്തുമസിന്റെ കഥ പൂർത്തീകരിക്കുന്നു; നാം പ്രതിഗാനം പാടുന്നു: "അല്ലേലൂയ, അല്ലേലൂയ, / ഭൂമിയിലും ആകാശത്തിലും മുഴങ്ങുന്നു."

പുത്രനും ഉദിക്കുന്നു

ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ആദ്യത്തെ മുഴുനീള നോവലിൽ അടുത്തിടെ ഒന്നാം ലോകമഹായുദ്ധം സഹിച്ച മദ്യപാനികളായ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നു. അവർ യുദ്ധത്തിന്റെ മുറിപ്പാടുകള്‍ അക്ഷരാർത്ഥത്തിലും ആലങ്കാരികമായും വഹിക്കുകയും, വിരുന്നുകളിലൂടെയും വലിയ സാഹസികതകളിലൂടെയും, ഉറക്കത്തിലൂടെയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. വേദന ശമിപ്പിക്കാൻ എപ്പോഴും മദ്യമുണ്ട്. ആരും സന്തുഷ്ടരല്ല.

ഹെമിംഗ്‌വേയുടെ 'ദി സൺ ഓൾസോ റൈസസ്' എന്ന പുസ്തകത്തിന്റെ തലക്കെട്ട് സഭാപ്രസംഗിയുടെ പേജുകളിൽ നിന്നാണ് (1:5). സഭാപ്രസംഗിയിൽ, ശലോമോൻ രാജാവ് തന്നെത്തന്നെ "ഗുരു" എന്ന് വിളിക്കുന്നു (വാക്യം 1). അവൻ നിരീക്ഷിക്കുന്നു, "സകലവും മായയത്രേ" (വാക്യം 2). കൂടാതെ, "സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?" (വാ. 3). സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് സോളമൻ കണ്ടു, കാറ്റ് അങ്ങോട്ടും ഇങ്ങോട്ടും വീശുന്നു, നദികൾ ഒരിക്കലും നിറയാത്ത കടലിലേക്ക് അനന്തമായി ഒഴുകുന്നു (വാ. 5-7). ആത്യന്തികമായി, എല്ലാം മറന്നുപോകുന്നു (വാക്യം 11).

ഹെമിംഗ്‌വേയും സഭാപ്രസംഗിയും, ഈ ജീവിതത്തിനായി മാത്രം ജീവിക്കുന്നതിന്റെ നിരർത്ഥകതയെ ചിത്രീകരിക്കുന്നു. എന്നിരുന്നാലും, ശലോമോൻ തന്റെ പുസ്തകത്തിൽ ദൈവികതയുടെ ഉജ്ജ്വലമായ സൂചനകൾ തുന്നിച്ചേർക്കുന്നു. ശാശ്വതമായ കാര്യവും, യഥാർത്ഥ പ്രത്യാശയും ഉണ്ട്. സഭാപ്രസംഗി, മനുഷ്യന്റെയും ദൈവത്തിന്റെയും യഥാർത്ഥ അവസ്ഥ കാണിക്കുന്നു. “ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം,” (3:14) ശലോമോൻ പറഞ്ഞു, അതിലാണ് നമ്മുടെ പ്രത്യാശ. എന്തെന്നാൽ, ദൈവം നമുക്ക് തന്റെ പുത്രനായ യേശുവിനെയാണ് ദാനമായി നൽകിയിരിക്കുന്നത്.

ദൈവത്തെക്കൂടാതെ, നാം അനന്തമായ നടുക്കടലിൽ ഒഴുകിനടക്കുന്നു. അവന്റെ ഉയിർത്തെഴുന്നേറ്റ പുത്രനായ യേശുവിലൂടെ നാം ദൈവവുമായി ചേരുകയും, നമ്മുടെ അർത്ഥവും, മൂല്യവും, ലക്ഷ്യവും കണ്ടെത്തുകയും ചെയ്യുന്നു.

യേശുവിന് കീഴടങ്ങുക

1951-ൽ, ജോസഫ് സ്റ്റാലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജോലിഭാരം കുറയ്ക്കാൻ ഡോക്ടർ അദ്ദേഹത്തെ ഉപദേശിച്ചു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരി ഡോക്ടറെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു. നുണകൾ കൊണ്ട് പലരെയും അടിച്ചമർത്തുന്ന സ്വേച്ഛാധിപതിക്ക് സത്യത്തിൽ നിൽക്കാൻ കഴിഞ്ഞില്ല. അയാൾ പല തവണ ചെയ്തതുപോലെ - സത്യം പറഞ്ഞ വ്യക്തിയെ നീക്കം ചെയ്തു. എങ്കിലും സത്യം ജയിച്ചു. 1953 ൽ സ്റ്റാലിൻ മരിച്ചു.

യെരൂശലേമിന് എന്ത് സംഭവിക്കുമെന്ന് യെഹൂദയിലെ രാജാവിനോട് പ്രവചിച്ച യിരെമ്യാ പ്രവാചകനെ അവന്റെ പ്രവചനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യുകയും ചങ്ങലയിട്ട് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. “ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ,’’ അവൻ സിദെക്കീയാ രാജാവിനോട് പറഞ്ഞു (38:20). നഗരത്തെ നിരോധിച്ചിരിക്കുന്ന സൈന്യത്തിന് കീഴടങ്ങുന്നതിൽ പരാജയപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ''നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും'' എന്നും യിരെമ്യാവ് മുന്നറിയിപ്പ് നൽകി. “നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും’’ (വാ. 23).

ആ സത്യത്തിൽ പ്രവർത്തിക്കുന്നതിൽ സിദെക്കീയാവ് പരാജയപ്പെട്ടു. ഒടുവിൽ ബാബിലോന്യർ രാജാവിനെ പിടികൂടി, അവന്റെ എല്ലാ പുത്രന്മാരെയും കൊന്നു, നഗരം അഗ്നിക്കിരയാക്കി (അദ്ധ്യായം 39).

ഒരർത്ഥത്തിൽ, ഓരോ മനുഷ്യനും സിദെക്കീയാവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. പാപത്തിന്റെയും മോശം തിരഞ്ഞെടുപ്പുകളുടെയുമായ സ്വന്തം ജീവിതത്തിന്റെ മതിലുകൾക്കുള്ളിൽ നാം കുടുങ്ങിക്കിടക്കുകയാണ്. പലപ്പോഴും നമ്മളെക്കുറിച്ച് സത്യം പറയുന്നവരെ ഒഴിവാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ''ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല'' (യോഹന്നാൻ 14:6) എന്ന് പറഞ്ഞവന്റെ ഇഷ്ടത്തിന് കീഴടങ്ങുക മാത്രമാണ് നാം ചെയ്യേണ്ടത്.

 

ഭാഗ്യ ബൂട്ട്‌സ്

താമസിച്ചുപോയിരുന്നു. ടോമിന് തന്റെ കോംബാറ്റ് ബൂട്ടുകൾക്ക് താഴെ “ക്ലിക്ക്’’ ശബ്ദം അനുഭവപ്പെട്ടു. സ്വാഭാവികമായി, പെട്ടെന്ന് അഡ്രിനാലിൻ ശരീരത്തിൽ നിറയുകയും ടോം മുകളിലേക്കു ചാടുകയും ചെയ്തു. ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചില്ല. പിന്നീട് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘം ഭൂമിക്കടിയിൽ 36 കിലോഗ്രാം ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. ആ ബൂട്ടുകൾ തേഞ്ഞുതീരുന്നതുവരെ ടോം അവ ധരിച്ചു. “എന്റെ ഭാഗ്യ ബൂട്ടുകൾ,’’ എന്നാണവൻ അവയെ വിളിക്കുന്നത്.

തന്റെ രക്ഷപ്പെലിന്റെ ഓർമ്മയ്ക്കായി ടോം ആ ബൂട്ടുകളെ മുറുകെപ്പിടിച്ചിരിക്കാം. എന്നാൽ വസ്തുക്കളെ ''ഭാഗ്യം'' ആയി കണക്കാക്കാനോ അവയ്ക്ക് ''അനുഗൃഹീതം'' എന്ന കൂടുതൽ ആത്മീയ ലേബൽ നൽകാനോ ആളുകൾ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. നാം ഒരു വസ്തുവിനെ-ഒരു ചിഹ്നത്തെപ്പോലും-ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി കണക്കാക്കുമ്പോൾ അപകടം വരുന്നു.

യിസ്രായേല്യർ ഇത് കഠിനമായ രീതിയിൽ പഠിച്ചു. ഫെലിസ്ത്യ സൈന്യം അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. യിസ്രായേൽ പരാജയം അവലോകനം ചെയ്തപ്പോൾ, “യഹോവയുടെ നിയമ പെട്ടകം’’ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകാൻ ഒരാൾ ചിന്തിച്ചു (1 ശമൂവേൽ 4:3). അതൊരു നല്ല ആശയമായി എല്ലാവർക്കും തോന്നി (വാ. 6-9). എല്ലാത്തിനുമുപരി, ഉടമ്പടിയുടെ പെട്ടകം ഒരു വിശുദ്ധ വസ്തുവായിരുന്നു.

എന്നാൽ യിസ്രായേല്യർക്ക് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. അവർക്ക് വിജയം നൽകാൻ പെട്ടകത്തിന് കഴിഞ്ഞില്ല. ഏകസത്യദൈവത്തിന്റെ സാന്നിധ്യത്തിനുപകരം ഒരു വസ്തുവിൽ വിശ്വാസം അർപ്പിച്ച് യിസ്രായേല്യർ അതിലും മോശമായ തോൽവി ഏറ്റുവാങ്ങി, ശത്രു പെട്ടകം പിടിച്ചെടുത്തു (വാ. 10-11).

ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കാനോ നന്ദി പറയാനോ നമ്മെ ഓർമ്മിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ നല്ലതാണ്. എന്നാൽ അവ ഒരിക്കലും അനുഗ്രഹത്തിന്റെ ഉറവിടമല്ല. അതു ദൈവമാണ്-ദൈവം മാത്രം.

യേശുവിനെ അനുഗമിക്കുന്നത് മൂല്യവത്താണ്

മതവിശ്വാസികളെങ്കിലും അക്രൈസ്തവ കുടുംബത്തിൽ നിന്നാണ് റോണിത് വന്നത്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചർച്ചകൾ ശുഷ്‌കവും അക്കാദമികവുമായിരുന്നു. ''ഞാൻ എല്ലാ പ്രാർത്ഥനകളും പ്രാർത്ഥിച്ചിരുന്നു,'' അവൾ പറഞ്ഞു, ''എന്നിട്ടും ഞാൻ ദൈവശബ്ദം കേട്ടില്ല.''

അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. സാവധാനം, സ്ഥിരതയോടെ, അവൾ മശിഹായെന്ന നിലയിൽ യേശുവിലുള്ള വിശ്വാസത്തിലേക്കു വന്നി. റോണിത് ആ നിർണ്ണായക നിമിഷത്തെ വിവരിക്കുന്നു: ''എന്റെ ഹൃദയത്തിൽ വ്യക്തമായ ഒരു ശബ്ദം ഉപ്രകാരം ഞാൻ കേട്ടു, ‘“നീ ആവശ്യത്തിനു കേട്ടു. നീ ആവശ്യത്തിനു കണ്ടു. വിശ്വസിക്കാനുള്ള സമയമാണിത്.''' എന്നാൽ റോണിതിന് ഒരു വലിയ പ്രശ്‌നത്തെ നേരിടേണ്ടി വന്നു: അവളുടെ പിതാവ്. “ഒരു പർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെയായിരുന്നു എന്റെ ഡാഡി,'' അവൾ സ്മരിച്ചു.

യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ജനക്കൂട്ടം അവനെ അനുഗമിച്ചു (ലൂക്കൊസ് 14:25). അവർ എന്താണ് അന്വേഷിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ല, പക്ഷേ അവൻ ശിഷ്യന്മാരെ അന്വേഷിക്കുകയായിരുന്നു. അതു ചിലവേറിയതാണ്. “അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 26). ഒരു ഗോപുരം പണിയുന്നതിനെപ്പറ്റി അവൻ ഒരു ഉപമ പറഞ്ഞു. ''ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ . . . ?’’ യേശു ചോദിച്ചു (വാ. 28). കുടുംബത്തെ അക്ഷരാർത്ഥത്തിൽ വെറുക്കണമെന്നല്ല യേശു അർത്ഥമാക്കിയത്, മറിച്ച്, മറ്റെല്ലാറ്റിനേക്കാളുമുപരി നാം അവനെ തിരഞ്ഞെടുക്കണം എന്നാണ്. അവൻ പറഞ്ഞു, “തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 33).

റോണിത് അവളുടെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്നു, എന്നിട്ടും അവൾ പറഞ്ഞു, “എന്തായാലും അത് മൂല്യവത്താണെന്നു ഞാൻ മനസ്സിലാക്കി.’’ യേശു നിങ്ങളെ നയിക്കുമ്പോൾ അവനെ അനുഗമിക്കുന്നതിന് നിങ്ങൾ എന്താണ് ഉപേക്ഷിക്കേണ്ടിയിരിക്കുന്നത്?

ഞാൻ ആരാണ്?

ക്യാമ്പ് ഫയർ വീക്ഷിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ വലിയ ചോദ്യങ്ങളെക്കുറിച്ച് കിസോംബോ ചിന്തിച്ചു. ഞാൻ എന്താണ് നേടിയത്? അവൻ ചിന്തിച്ചു. വളരെ പെട്ടന്ന് മറുപടി വന്നു: യഥാർത്ഥത്തിൽ അധികം ഇല്ല. മഴക്കാടിനുള്ളിൽ തന്റെ പിതാവ് ആരംഭിച്ച സ്‌കൂളിൽ സേവനമനുഷ്ഠിക്കാനായി അവൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ച പിതാവിന്റെ ശക്തമായ കഥ എഴുതാനും അദ്ദേഹം ശ്രമിച്ചു. ഇതെല്ലാം ചെയ്യാൻ ശ്രമിക്കാൻ ഞാൻ ആരാണ്?

കിസോംബോയുടെ സംശയങ്ങൾ മോശയുടേതു പോലെ തോന്നുന്നു. ദൈവം മോശയ്ക്ക് ഒരു ദൗത്യം നൽകിയിരുന്നു: “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (പുറപ്പാട് 3:10). മോശെ മറുപടി പറഞ്ഞു: “ഞാൻ എന്തു മാത്രമുള്ളു?” (വാ. 11).

മോശ പറഞ്ഞയിൽ നിന്നുള്ള ചില ദുർബലമായ ഒഴികഴിവുകൾക്ക് ശേഷം, ദൈവം അവനോട് ചോദിച്ചു, നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?' അതൊരു വടിയായിരുന്നു (4:2). ദൈവത്തിന്റെ നിർദേശപ്രകാരം മോശ അത് നിലത്ത് ഇട്ടപ്പോൾ അതൊരു ജീവനുള്ള സർപ്പമായി മാറി. അവന്റെ സഹജാവബോധത്തിന് എതിരായി, മോശ അത് എടുത്തു. വീണ്ടും, അത് വീണ്ടും ഒരു വടിയായി മാറി (വാ. 4). ദൈവത്തിന്റെ ശക്തിയിൽ മോശയ്ക്ക് ഫറവോനെ നേരിടാൻ കഴിഞ്ഞു. അവന്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിലെ ഒരു “ദൈവം” - ഒരു സർപ്പം - ഉണ്ടായിരുന്നു. ഈജിപ്തിലെ ദൈവങ്ങൾ ഏക സത്യദൈവത്തിന് ഭീഷണിയായിരുന്നില്ല.

കിസോംബോ മോശയെക്കുറിച്ച് ചിന്തിച്ചു, ദൈവത്തിന്റെ ഉത്തരം അവൻ മനസ്സിലാക്കി: “നിനക്ക് ഞാനും എന്റെ വചനവും ഉണ്ട്.” തന്റെ ജീവിതത്തിൽ ദൈവശക്തിയെക്കുറിച്ച് മറ്റുള്ളവർ പഠിക്കുന്നതിനായി പിതാവിന്റെ കഥ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല.

സ്വന്തം നിലയിൽ, നമ്മുടെ മികച്ച പരിശ്രമങ്ങൾ അപര്യാപ്തമാണ്. എന്നാൽ “ഞാൻ നിന്നോടുകൂടെ ഇരിക്കും” (3:12) എന്ന് പറയുന്ന ദൈവത്തെ നാം സേവിക്കുന്നു.