Category  |  odb

മതിലിന്മേലുള്ള മാലാഖമാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ  പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

 യെരൂശലേമിന്റെ തകർന്ന മതിലുകൾ ഇസ്രായേല്യർ എങ്ങനെ പുനർനിർമിച്ചുവെന്ന് നെഹെമിയയുടെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ "കലക്കം വരുത്തേണ്ടതിന്നും" അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും   തുടങ്ങിയപ്പോൾ (നെഹെമിയ 4:8), ഇസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ ആക്കേണ്ടിവന്നു..” (വാക്യം 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൌന്നും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ മാലാഖമാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൌൺസ് പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. "വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക", നെഹെമ്യാവ് ഇസ്രായേല്യരോട് പറഞ്ഞു. (വാ.14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ദിവസം 5: അവൻ മതി

"യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു." —മത്തായി 14:27

ചിലപ്പോഴൊക്കെ ജീവിതം നമ്മെ കീഴടക്കാറുണ്ട്. നിരാശയുടെ തകർക്കുന്ന തിരമാലകൾ, അനന്തമായ കടം, തൊഴിൽ നഷ്ടം,…

ദിവസം 4: കുരിശ് സംസാരിക്കുന്നു

"ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ." —1 കൊരിന്ത്യർ 15:3-4

കുരിശുകൾ പള്ളിയുടെ ഗോപുരാഗ്രങ്ങളെ അലങ്കരിക്കുകയും ശ്മശാന…

ദിവസം: 3 പോസ്റ്റ്കാർഡ് ക്രിസ്തീയത

യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?.. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ…

ദിവസം 2: പള്ളിയിൽ പോകുന്നത് എന്തിനാണ്?

നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.- എബ്രായർ 10:24-25

വില്യം…

ദിവസം 1: ഛേദിക്കപ്പെട്ടുപോയോ?

"ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി" എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എങ്കിലും എനിക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ദയയ്ക്കായുള്ള എന്റെ വിളി നീ കേട്ടു.. —സങ്കീർത്തനം 31:22

അൻ്റാർട്ടിക്കയിലെ…

ദൈവത്തിന് കീഴടങ്ങുക

ഒരു കൃഷി ഫാമിൽ  ജനിച്ച ജഡ്‌സൺ വാൻ ഡിവെന്റർ പെയിന്റിംഗ് പഠിക്കുകയും ഒരു കലാ അദ്ധ്യാപകനാകുകയും ചെയ്തു. എന്നാൽ, ദൈവത്തിന് അദ്ദേഹത്തിനായി മറ്റൊരു പദ്ധതിയുണ്ടായിരുന്നു. സുഹൃത്തുക്കൾ സഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിലമതിക്കുകയും സുവിശേഷവ വേലയ്ക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവം തന്നെ വിളിക്കുന്നുണ്ടെന്ന് ജഡ്‌സണ് തോന്നി, പക്ഷേ, കല പഠിപ്പിക്കുന്നതിനുള്ള തന്റെ ഇഷ്ടം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം ദൈവവുമായി മല്ലിട്ടു, പക്ഷേ അദ്ദേഹം എഴുതി,  "അവസാനം എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് വന്നു, ഞാൻ എല്ലാം സമർപ്പിച്ചു."

തന്റെ മകൻ ഇസഹാക്കിനെ ഹോമയാഗം കഴിക്കാൻ ദൈവം അബ്രഹാമിനെ വിളിച്ചപ്പോൾ അബ്രഹാമിന്റെ ഹൃദയം തകർന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. "അവിടെ അവനെ ഹോമയാഗം കഴിക്ക" എന്ന ദൈവത്തിന്റെ കൽപ്പനയുടെ പശ്ചാത്തലത്തിൽ (ഉല്പത്തി 22:2), എന്ത് വിലയേറിയ വസ്തുവാണ് ബലിയർപ്പിക്കാൻ ദൈവം നമ്മോട് കല്പിക്കുന്നതെന്ന് നാം സ്വയം ചോദിക്കുന്നു. ഒടുവിൽ ദൈവം യിസ്ഹാക്കിനെ വിട്ടയച്ചുവെന്ന് നമുക്കറിയാം (വാക്യം 12) പക്ഷേ വിഷയം ഇതാണ്: അബ്രഹാം തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. ഏറ്റവും പ്രയാസകരമായ കാര്യം ചെയ്യാൻ പറഞ്ഞപ്പോഴും അവൻ ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ചു.

നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നു, എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാൻ നമ്മൾ തയ്യാറാണോ? ജഡ്‌സൺ വാൻ ഡിവെന്റർ, സുവിശേഷവത്ക്കരണത്തിനായുള്ള ദൈവത്തിന്റെ ആഹ്വാനത്തെ പിന്തുടരുകയും പിന്നീട് "I Surrender All" എന്ന പ്രിയപ്പെട്ട സ്തുതിഗീതം രചിക്കുകയും ചെയ്തു. പിന്നീട്, ദൈവം ജഡ്സനെ കലാദ്ധ്യാപനത്തിലേക്ക് തിരികെ വിളിച്ചു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ബില്ലി ഗ്രഹാം എന്ന ചെറുപ്പക്കാരനായിരുന്നു.

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്ക് നമ്മുടെ ഭാവനയ്‌ക്കപ്പുറമുള്ള ലക്ഷ്യങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ നാം തയ്യാറാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അതാണ് എന്ന് തോന്നുന്നു. എല്ലാത്തിനുമുപരി, അവൻ തന്റെ ഏകജാതനായ പുത്രനെ നമുക്കുവേണ്ടി ബലിയർപ്പിച്ചു.