നമ്മുടെ എല്ലാ നാളുകളുടെയും ദൈവം
പരാജയപ്പെട്ട ഒരു സർജറിക്ക് ശേഷം, അവൾക്ക് അഞ്ചാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ജോവാന്റെ ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ജോവാന്റെ ഉത്കണ്ഠ വർദ്ധിച്ചു. ജോവാനും അവളുടെ ഭർത്താവും മുതിർന്ന പൗരന്മാരായിരുന്നു, അവരുടെ കുടുംബം വളരെ അകലെയാണ് താമസിച്ചിരുന്നത്. അവർക്ക് അപരിചിതമായ ഒരു നഗരത്തിലേക്ക് വാഹനമോടിക്കുകയും സങ്കീർണ്ണമായ ആശുപത്രി നടപടി ക്രമങ്ങൾ ആവർത്തിക്കുകയും വേണം, മാത്രമല്ല ഒരു പുതിയ സ്‌പെഷ്യലിസ്റ്റിനോടു ചേർന്നു പ്രവർത്തിക്കണം.
ഈ സാഹചര്യങ്ങൾ അതിരുകടന്നതായി തോന്നിയെങ്കിലും ദൈവം അവരെ പരിപാലിച്ചു. യാത്രയ്ക്കിടയിൽ അവരുടെ കാറിന്റെ നാവിഗേഷൻ സിസ്റ്റം തകരാറിലായി, പക്ഷേ പേപ്പർ മാപ്പ്…

ദൈവത്തിനുവേണ്ടിയുള്ള നല്ല പ്രശ്‌നം
ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്‌പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്‌കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: "എനിക്ക് പ്രശ്‌നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും'' എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ…

യേശുവിൽ വ്യത്യസ്തമായി ഒരുമിച്ച്
ബിസിനസ് അനലിസ്റ്റ് ഫ്രാൻസിസ് ഇവാൻസ് ഒരിക്കൽ 125 ഇൻഷുറൻസ് സെയിൽസ്മാൻമാരെ, എന്താണ് അവരുടെ വിജയരഹസ്യമെന്നു കണ്ടെത്താൻ പഠനവിധേയമാക്കി. അതിശയകരമെന്നു പറയട്ടെ, കഴിവ് പ്രധാന ഘടകമായിരുന്നില്ല. പകരം, ഉപഭോക്താക്കൾ തങ്ങളുടെ അതേ രാഷ്ട്രീയവും വിദ്യാഭ്യാസവും ഉയരവും ഉള്ള സെയിൽസ്മാന്മാരിൽ നിന്ന് വാങ്ങാൻ കൂടുതൽ സാധ്യതയുള്ളതായി ഇവാൻസ് കണ്ടെത്തി. പണ്ഡിതന്മാർ ഇതിനെ ഹോമോഫൈലി എന്ന് വിളിക്കുന്നു: തങ്ങളെപ്പോലുള്ളവരെ ഇഷ്ടപ്പെടുന്ന പ്രവണത.
ഹോമോഫൈലി ജീവിതത്തിന്റെ മറ്റ് മേഖലകളിലും കാണാം, തങ്ങളെപ്പോലെയുള്ള ആളുകളെ വിവാഹം കഴിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. സ്വാഭാവികമാണെങ്കിലും, ഹോമോഫൈലി പരിശോധിക്കാതെ വിടുന്നതു വിനാശകരമായിരിക്കും. നാം…

ഒരായിരം പ്രകാശ ബിന്ദുക്കൾ
അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ അലബാമയിലെ ദി ഡിസ്മൽസ് കാന്യൺ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, മെയ്, ജൂൺ മാസങ്ങളിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞ് തിളങ്ങുന്ന പുഴുക്കളായി മാറുമ്പോൾ. രാത്രിയിൽ, ഈ തിളങ്ങുന്ന പുഴുക്കൾ തിളക്കമുള്ള നീല പ്രകാശം പുറപ്പെടുവിക്കുന്നു, ആയിരക്കണക്കിന് പുഴുക്കൾ ഒരുമിച്ച് ഒരു അത്യാകർഷകമായ പ്രകാശം സൃഷ്ടിക്കുന്നു.
ഒരർത്ഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഇപ്രകാരം തിളങ്ങുന്നവരായി വിശേഷിപ്പിക്കുന്നു. “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു’’ (എഫെസ്യർ 5:8) എന്ന് അവൻ വിശദീകരിക്കുന്നു. എന്നാൽ ''എന്റെ ഈ ചെറിയ വെളിച്ചം'' എങ്ങനെ…

അടിമത്തത്തിൽ നിന്ന് മോചനം
“നിങ്ങൾ മോശെയെപ്പോലെയാണ്, അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കുന്നു!’’ ജമൈല വിളിച്ചുപറഞ്ഞു. പാകിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന അവളും അവളുടെ കുടുംബവും ചൂള ഉടമയ്ക്ക് നൽകാനുള്ള അമിതമായ തുക കാരണം കഷ്ടപ്പെട്ടു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവർ പലിശ അടയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അവരുടെ കടത്തിൽ നിന്ന് ഒരു ലാഭേച്ഛയില്ലാത്ത ഏജൻസി അവരെ മോചിപ്പിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസം തോന്നി. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏജൻസിയുടെ പ്രതിനിധിക്ക് നന്ദി പറഞ്ഞുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന ജമൈല, ദൈവം മോശെയെയും യിസ്രായേല്യരെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.
യിസ്രായേല്യർ…
