ദൈവസാന്നിധ്യത്തിന്റെ മുൻഗണന
2009-ൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം ഇരുനൂറിലധികം വിദ്യാർത്ഥികളിൽ, ദൗത്യങ്ങൾ പരസ്പരം മാറുന്നതും ഓർമ്മ വ്യായാമങ്ങളും സംബന്ധിച്ച് ഒരു പഠനം നടത്തി. അതിശയകരമെന്നു പറയട്ടെ, ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന ശീലമുള്ളതിനാൽ തങ്ങളെത്തന്നെ നല്ല മൾട്ടിടാസ്‌ക്കർമാരായി കാണുന്ന വിദ്യാർത്ഥികൾ, ഒരു സമയം ഒരു ജോലി മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്നവരേക്കാൾ മോശമാണ് എന്നു കണ്ടെത്തി. മൾട്ടി ടാസ്‌കിംഗ് അവരുടെ ചിന്തകൾ കേന്ദ്രീകരിക്കുന്നതും അപ്രസക്തമായ വിവരങ്ങളെ ഒഴിവാക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാക്കി. നമ്മുടെ മനസ്സ് വ്യതിചലിക്കുമ്പോൾ ഫോക്കസ് നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്.
യേശു മറിയയുടെയും…

അഭയം നൽകുന്ന ആളുകൾ
അഭയാർത്ഥി കുട്ടികളുടെ കഥകൾ കേട്ടു മനസ്സലിഞ്ഞ ഫിലും സാൻഡിയും അവരിൽ രണ്ടുപേർക്ക് അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്തു. അവരെ എയർപോർട്ടിൽനിന്നു സ്വീകരിച്ചശേഷം അവർ ഭയത്തോടെ നിശ്ശബ്ദരായി വീട്ടിലേക്ക് കാറോടിച്ചു. തങ്ങൾ ഇതിന് തയ്യാറായിരുന്നോ? അവർ ഒരേ സംസ്‌കാരമോ ഭാഷയോ മതമോ ഉള്ളവരായിരുന്നില്ല, എന്നാൽ അവർ ഈ വിലയേറിയ കുട്ടികൾക്ക് അഭയം നൽകുന്ന ആളുകളായി മാറാൻ പോകുന്നു.
രൂത്തിന്റെ കഥ ബോവസിനെ ചലിപ്പിച്ചു. നൊവൊമിയെ പിന്തുണയ്ക്കാൻ അവൾ തന്റെ ജനത്തെ ഉപേക്ഷിച്ചതിനെക്കുറിച്ച് അവൻ കേട്ടു. രൂത്ത് തന്റെ വയലിൽ പെറുക്കാൻ വന്നപ്പോൾ, ബോവസ് അവളെ അനുഗ്രഹിച്ചു:…

ആധികാരികവും ദുർബലവും
“ഹേയ്, പോ ഫാങ്!” സഭയിലെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചു. ''ഈ മാസത്തെ കെയർ ഗ്രൂപ്പ് മീറ്റിംഗിൽ, യാക്കോബ് 5:16 പറയുന്നത് ചെയ്യാൻ എല്ലാവരെയും നമുക്കു പ്രേരിപ്പിക്കാം. നമുക്ക് വിശ്വാസത്തിന്റെയും രഹസ്യം സൂക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാം, അങ്ങനെ നമുക്ക് നമ്മുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ ഒരു മേഖല പങ്കിടാനും പരസ്പരം പ്രാർത്ഥിക്കാനും കഴിയും.''
ഒരു നിമിഷത്തേക്ക് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പംഗങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമെങ്കിലും, ഞങ്ങളുടെ എല്ലാ വേദനകളും പോരാട്ടങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാറ്റിനുമുപരി,…

ശക്തരും ബലഹീനരും
ഒരുപക്ഷേ കോളേജ് ഫുട്‌ബോളിലെ ഏറ്റവും ഹൃദയസ്പർശിയായ പാരമ്പര്യം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവ യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതാണ്. സ്റ്റെഡ് ഫാമിലി ചിൽഡ്രൻസ് ഹോസ്പിറ്റൽ അയോവയിലെ കിന്നിക് സ്റ്റേഡിയത്തിന് അടുത്താണ്. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ തറ തൊട്ട് മേൽക്കൂരവരെയുള്ള ഗ്ലാസ് ജനാലകൾ ഫീൽഡിന്റെ മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു. ഗെയിം ദിവസങ്ങളിൽ, കളി കാണാൻ രോഗികളായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും അവിടെ നിറയും. ആദ്യ പാദത്തിന്റെ അവസാനത്തിൽ, പരിശീലകരും അത്‌ലറ്റുകളും ആയിരക്കണക്കിന് ആരാധകരും ആശുപത്രിയിലേക്ക് തിരിഞ്ഞ് കൈ വീശുന്നു. ആ കുറച്ചു നിമിഷങ്ങളിൽ കുട്ടികളുടെ കണ്ണുകൾ തിളങ്ങുന്നു. തിങ്ങിനിറഞ്ഞ…

ഒരു ശിശുവിന്റെ വിശ്വാസം
ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്‌ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവർക്കുണ്ടായ മസ്തിഷ്‌ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവരുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവർ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവരുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്‌ലയ്ക്ക് എങ്ങനെയുണ്ട്?’’ അവർ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവർ സ്വതന്ത്രമായും പൂർണ്ണമായും സ്‌നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു.…
