ആമുഖം
മേഘാവൃതമായ ദർശനം

2013 മാർച്ചിൽ, ആർട്ടിക് സർക്കിളിനുള്ളിൽ സ്ഥിതി ചെയ്യുന്ന നോർവീജിയൻ നഗരമായ ട്രോംസോയിലും പരിസരത്തും ഞാൻ ഒരാഴ്ച ചെലവഴിച്ചു. ഭൂമധ്യരേഖയിലെ ഒരു നഗര-സംസ്ഥാനത്ത് നിന്ന് വന്നതിനാൽ, മഞ്ഞുവീഴ്ച അതിൻ്റെ മൃദുവായ പൊടി രൂപത്തിൽ അനുഭവിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനേക്കാളേറെ ഞാൻ പ്രതീക്ഷിച്ചത് അറോറ എന്നറിയപ്പെടുന്ന ധ്രുവദീപ്തിയെ കാണാനായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം, ഞാൻ മഞ്ഞുവീഴ്ച കണ്ടു (ഉഷ്ണമേഖലാ പ്രദേശത്തുനിന്ന് വന്ന എനിക്ക്, മഞ്ഞുവീഴ്ച അത്ഭുതകരമായി തോന്നി). പക്ഷേ സങ്കടകരമെന്നു പറയട്ടെ, നഗരത്തിൽ നിന്ന് അകലെയുള്ള ഒരു ക്യാബിനിൽ ഞങ്ങൾ കുറച്ച് രാത്രികൾ ചെലവഴിച്ചിട്ടും, അറോറ കാണാൻ കഴിഞ്ഞില്ല.

നാട്ടിൽ തിരിച്ചെത്തിയപ്പോൾ, എന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടി ചോദിച്ച ചോദ്യങ്ങളാണ് എന്നെ നിരാശപ്പെടുത്തിയത്: നിങ്ങൾ കാലാവസ്ഥാ പ്രവചനം നോക്കിയോ? (നോക്കി). നിങ്ങൾ വേണ്ടത്ര നേരം കാത്തിരുന്നോ (കാത്തിരുന്നു). നിങ്ങൾ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസിച്ചോ? (താമസിച്ചു). അറോറ കാണാൻ നിങ്ങൾ ഒരു ടൂർ പോയോ? (പോയി). ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ യഥാർത്ഥത്തിൽ അവിടം വളരെ മേഘാവൃതമായിരുന്നു.

ഞാൻ ആവശ്യമായതെല്ലാം ചെയ്തിട്ടും ഞാൻ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചില്ല. ജീവിതത്തിൽ നിരാശകൾ നേരിടുമ്പോഴെല്ലാം ഇതേ തിരിച്ചറിവ് എന്നെ ബാധിക്കുന്നു. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ – തകരുന്ന ദാമ്പത്യബന്ധത്തിൽ കുടുങ്ങിപ്പോകുമ്പോൾ, ഏതെങ്കിലും ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിൽ തള്ളപ്പെടുമ്പോൾ, പ്രമോഷൻ അവഗണിക്കപ്പെടുമ്പോൾ, ഏറ്റവും പുതിയ മരുന്നും പ്രവർത്തിക്കുന്നില്ലെന്ന വാർത്തയാൽ നിരുത്സാഹപ്പെടുമ്പോൾ? നമ്മളാൽ കഴിയുന്നതെല്ലാം ചെയ്തതിനു ശേഷവും നാം പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല.

നിരാശയും നിസ്സഹായതയും തോന്നുന്നു, അല്ലേ? നമുക്ക് എല്ലാം ശരിയായി ചെയ്യാൻ കഴിയും, എന്നിട്ടും കാര്യങ്ങൾ തെറ്റിപോകുന്നു.

എന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ, ഞാൻ സ്വയം ചോദിക്കാറുണ്ട്: എവിടെയാണ് തെറ്റ് പറ്റിയത്? വർഷങ്ങളോളം സഭയുടെ ചുമതലകൾ വഹിച്ച ശേഷം, എനിക്കും എന്റെ ഭർത്താവിനും സഭാകൂട്ടായ്മയിൽ സംബന്ധിക്കാൻ കഴിയാതിരുന്ന സമയമായിരുന്നു അത്. അതേ സമയം, ഗുരുതരമായ എക്സിമയുമായി ഞാൻ മല്ലിടുകയായിരുന്നു. എന്റെ ഭർത്താവിന്റെ ജോലി സാഹചര്യം കാരണം ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആഴമായ ഉത്കണ്ഠയും ഉണ്ടായിരുന്നു, ഞങ്ങൾ തമ്മിലുള്ള സംസാരത്തിന് ഒരിക്കൽ ഉണ്ടായിരുന്ന വൈകാരിക അടുപ്പത്തിന്റെ ആഴം നഷ്ടപ്പെട്ടു. കാര്യങ്ങൾക്ക് യാതൊരു പുരോഗതിയുമില്ലാതെ ആഴ്ചകളും മാസങ്ങളും കടന്നു പോയി. എനിക്ക് ജീവിതം മടുത്തു തുടങ്ങി, ഞാൻ ഒരിക്കലും ചിന്തിട്ടില്ലാത്ത ഒരു ജീവിത സാഹചര്യത്തിൽ അകപ്പെട്ടുപോയതായി തോന്നി.

മാഞ്ഞുപോകാത്ത കനത്ത കാർമേഘത്തിനു കീഴിൽ ജീവിക്കുന്ന അനുഭവമായി മാത്രമേ ആ സമയത്തെ എനിക്ക് വിവരിക്കാൻ കഴിയൂ. അത്രമാത്രം നിരാശാജനകമായിരുന്നു അപ്പോഴത്തെ അനുഭവം. ഓരോ ദിവസം കഴിയുന്തോറും, ഞങ്ങളുടെ ദാമ്പത്യം, എന്റെ ആരോഗ്യം, ഭർത്താവിന്റെ ജോലി, സഭയുമായുള്ള ഞങ്ങളുടെ ബന്ധം എന്നിവയിൽ പ്രതീക്ഷ പുലർത്തുന്നത് ബുദ്ധിമുട്ടുള്ളതായി തോന്നി.

ഓരോ രാത്രിയും ഉറങ്ങാൻ പാടുപെടുമ്പോൾ, നാളെയെക്കുറിച്ചുള്ള ഭയത്താൽ ഞാൻ പ്രാർത്ഥിക്കും, “കർത്താവേ, എന്നെ സഹായിക്കേണമേ.” ഈ മൂന്ന് ചെറിയ വാക്കുകൾ മാത്രമാണ് എനിക്കുണ്ടായിരുന്നത്; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആ കനത്ത കാർമേഘം മാറുന്നതിന് മാസങ്ങളെടുത്തു, മറ്റ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വീണ്ടും കൂടുതൽ സമയമെടുത്തു.

എന്നാൽ ആ അന്ധകാരം നിറഞ്ഞ ദിനങ്ങളിൽ ഞാൻ ആയിരുന്ന അവസ്ഥയിൽ ദൈവം എന്നെ സന്ദർശിച്ചു. വിലാപങ്ങൾ 3:21-23 ലെ വാക്കുകൾ ഞാൻ മുറുകെ പിടിച്ചിരുന്നു:

ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;
അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.

എന്നും രാവിലെ വേദനയോടെ ഉണരുകയും, ജീവിക്കാൻ പ്രയാസപ്പെടുകയും ചെയ്ത സമയങ്ങളിലാണ് ഞാൻ ദൈവത്തിന്റെ വിശ്വസ്തത മനസ്സിലാക്കിയത്. ക്രമേണ, ദിവസം മുഴുവൻ സഹിച്ചുനിൽക്കാൻ അവൻ എന്നെ സഹായിച്ചു, പ്രത്യാശക്ക് വകയുണ്ടെന്ന് അവൻ എനിക്ക് കാണിച്ചുതന്നു. അത് മറ്റൊന്നിലുമല്ല, ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിലുമല്ല, മറിച്ച് ഒരു വ്യക്തിയിൽ കണ്ടെത്തുന്ന ഒരു പ്രത്യാശയാണ് – യേശുവിൽ തന്നെ.

യേശുക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നാം “ജീവനുള്ള പ്രത്യാശയിലേക്കും” (1 പത്രോസ് 1:3) “ഒരിക്കലും നശിക്കാനോ, നശിപ്പിക്കാനോ, മങ്ങാനോ കഴിയാത്ത ഒരു അവകാശത്തിലേക്കും” (വാക്യം 4) വീണ്ടും ജനിച്ചിരിക്കുന്നു. നാം യേശുവിൽ പ്രത്യാശിക്കുമ്പോൾ, നമ്മുടെ ഭാവിയെക്കുറിച്ച് ഉറപ്പുണ്ട്. നമുക്ക് “നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും” (വാക്യം 6), നമുക്ക് ആനന്ദിക്കാം, കാരണം നമുക്ക് പ്രത്യാശയുണ്ട്—ഏതെങ്കിലും പ്രത്യാശയല്ല, മറിച്ച് സത്യവും ഉറപ്പുള്ളതുമായ ഒരു പ്രത്യാശ.

നോർവേയിലെ ആ യാത്രയിൽ അറോറ കാണാൻ കഴിയാതിരുന്നത് ഞങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച് എന്നെ ചിലത് പഠിപ്പിച്ചു. അറോറകളുടെ കാര്യം അവ നിരന്തരം സംഭവിക്കുന്നു എന്നതാണ്. എന്നിരുന്നാലും, ഭൂമിയിൽ നാം നിൽക്കുന്ന സ്ഥലം, പ്രകാശം അല്ലെങ്കിൽ മേഘങ്ങളുടെ അവസ്ഥ എന്നിവ കാരണം നമുക്ക് അവയെ എല്ലായ്‌പ്പോഴും കാണാൻ കഴിയില്ല. അവ അവിടെ ഇല്ലെന്നല്ല; നാം അവയെ കാണുന്നില്ല എന്നു മാത്രം.

പ്രത്യാശയും അങ്ങനെയാണ്. പ്രത്യാശ എപ്പോഴും ഉണ്ട്, പക്ഷേ നമ്മൾ അത് കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. പ്രത്യാശയല്ല പ്രശ്നം, നമ്മുടെ കാഴ്ചപ്പാടാണ്—ചിലപ്പോൾ നമ്മൾ തെറ്റായ സ്ഥലങ്ങളിലേക്ക് നോക്കുന്നതിനാലോ ചിലപ്പോൾ വളരെ മേഘാവൃതമായതിനാലോ ആയിരിക്കും. നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നാലും പ്രത്യാശയുണ്ട്. ശരിയായ സാഹചര്യങ്ങൾക്കായി നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ പ്രത്യാശക്കായി കാര്യങ്ങൾ സംഭവിക്കുന്നത് കാണുകയോ ചെയ്യേണ്ടതില്ല. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിനാൽ, ഈ ജീവിതത്തിൽ നമുക്ക് പ്രത്യാശയുണ്ട്.

തുടർന്നുള്ള ഭക്തിപരമായ ലേഖനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന എഫെസ്യർ 1:18-ൽ നിന്നുള്ള വാക്കുകളാണ്: അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.

ജാസ്മിൻ ഗോ, ഔർ ഡെയ്‌ലി ബ്രെഡ് രചയിതാവ്


 

| ദിവസം 1: വഴിതെറ്റുമ്പോൾ

ജോലിതേടി നിരാശനായ ഒരാൾ കരയിൽ നിന്ന് മൈലുകൾ അകലെ ഒരു ചെറിയ മത്സ്യബന്ധന കുടിലിൽ ആറുമാസം ചെലവഴിക്കാൻ സമ്മതിച്ചു-മത്സ്യങ്ങളെ ആകർഷിക്കാൻ വിളക്കുകൾ കത്തിച്ചു. ആഴ്ചയിൽ ഒരിക്കൽ സപ്ലൈസ് ഡെലിവറി …

കൂടുതൽ വായിക്കാൻ

 

| ദിവസം 2: നിരാശ വരുമ്പോൾ

നിരാശയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി, ഒരു മനുഷ്യൻ തന്റെ സാധനങ്ങൾ ഇബേ- യിൽ ലേലം ചെയ്യാൻ തീരുമാനിച്ചു. അവൻ പറഞ്ഞു, “എന്റെ എല്ലാ സ്വത്തുക്കളും വിറ്റു തീരുന്ന ദിവസം, എന്റെ പഴ്സും പാസ്‌പോർട്ടും മാത്രമായി …

കൂടുതൽ വായിക്കാൻ

 

| ദിവസം 3: വാഞ്ചിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു

ആളുകൾ അവരുടെ പ്ലേലിസ്റ്റുകളിൽ സന്തോഷകരമായ ഗാനങ്ങൾ ശരാശരി 175 തവണയും എന്നാൽ ദുഃഖഗാനങ്ങൾ 800 തവണയും പ്ലേ ചെയ്തതായി എഴുത്തുകാരിയായ സൂസൻ കെയ്ൻ്റെ ഗവേഷണം വെളിപ്പെടുത്തി. ദുഃഖകരമായ സംഗീതം കേൾക്കാൻ…

കൂടുതൽ വായിക്കാൻ

 

| ദിവസം 4: ഏറെ ശ്രേഷ്ഠമായത്

യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ജോർജിന് ആവേശമുണ്ടായിരുന്നു. അവൻ തന്റെ ഹൈസ്കൂളിൽ ഒരു സുവിശേഷ യജ്‌ഞം സംഘടിപ്പിച്ചു. മെക്‌സിക്കോയിൽ, കോളേജിൽ ബൈബിൾ വിതരണം ചെയ്യാൻ അവൻ തന്റെ രണ്ടു സുഹൃത്തുക്കളെ …

കൂടുതൽ വായിക്കാൻ

 

| ദിവസം 5: തൂപ്പുകാരന്റെ പ്രാർത്ഥന

ഒരാൾ തന്റെ തെരുവ് തൂത്തുവാരുന്നത് കണ്ടപ്പോൾ റാസയ്ക്ക് അവനോട് സഹതാപം തോന്നുകയും, അവന് കുറച്ച് പണം നൽകുകയും ചെയ്തു. ആ മനുഷ്യൻ നന്ദി പറഞ്ഞുകൊണ്ട്, റാസയ്ക്കുവേണ്ടി പ്രാർത്ഥിക്കട്ടെ എന്നു ചോദിച്ചു. ആശ്ചര്യഭരിതനായ …

കൂടുതൽ വായിക്കാൻ

 

| ദിവസം 6: ദൈവം ഓർക്കുന്നു

കോവിഡ് -19 ൽ നിന്ന് സോക് ചിംഗ് സുഖം പ്രാപിച്ചപ്പോൾ, അവളുടെ വൃദ്ധയായ അമ്മയ്ക്ക് ഒരു വീഴ്ച്ച സംഭവിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ അമ്മ മരിച്ചു. തുടർന്ന് അവളുടെ വേർപിരിഞ്ഞ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിക്കുകയും, …

കൂടുതൽ വായിക്കാൻ

 

| ദിവസം 7: ശീതകാലം പിന്തുടരുന്ന വസന്തം പോലെ

തന്റെ രാജ്യത്തിന്റെ പ്രകോപനമില്ലാതെ മറ്റൊരു രാജ്യത്തിൽ നിന്നും ഉണ്ടായ ആക്രമണത്തെക്കുറിച്ച് എഴുതിയതിന്റെ “കുറ്റത്തിന്” വിചാരണയിൽ നിൽക്കുന്ന പത്രപ്രവർത്തകൻ തന്റെ അവസാന പ്രസ്താവന നടത്തി. എന്നിട്ടും അവൻ സ്വയം …

കൂടുതൽ വായിക്കാൻ

 

| ദിവസം 8: കുറ്റാന്വേഷകന്റെ ജോലി

1986-ൽ, ഡിറ്റക്റ്റീവ് ഹെർക്കുലി പൊയ്‌റോട്ടിന്റെ വേഷത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് നടനായ സർ ഡേവിഡ് സുചേത്, യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള അന്വേഷണം ആരംഭിച്ചു. തന്റെ മരണശേഷം എന്ത് …

കൂടുതൽ വായിക്കാൻ

 

| ദിവസം 9: ദൈവത്താൽ അറിയപ്പെടുന്നത്

“ആരാണ് ഈ അപരിചിതൻ?” ജോർജിയയിലെ (യുഎസ്എ) ഒരു കോളേജ് വിദ്യാർത്ഥി ആ ചോദ്യം ചോദിച്ചത്, ഒരു ഡിഎൻഎ പരിശോധനയിൽ തങ്ങൾ സഹോദരങ്ങളാകാമെന്ന് കാണിച്ച് ഒരു സഹ വിദ്യാർത്ഥി സന്ദേശമയച്ചപ്പോഴാണ്. ഏകദേശം ഇരുപത് …

കൂടുതൽ വായിക്കാൻ

 

| ദിവസം 10: ആണിപ്പാടുള്ള കൈകൾ

എന്നെപ്പോലെ, നിങ്ങൾക്കും ചില മുറിപ്പാടുകൾ ഉണ്ടാകും. എന്റെ കൈത്തണ്ടയിലെ ഒരു ചെറിയ മുറിവ്, ഒരു മിഡിൽ സ്കൂൾ ബാൻഡ് അംഗം അവന്റെ തിടുക്കത്തിൽ എന്നെ ഉഴുതുമറിച്ചതിന്റെ ഫലമാണ്. എൻ്റെ കൈമുട്ടിലെ മറ്റൊന്ന്, ഒരു ഡ്രൈവർ …

കൂടുതൽ വായിക്കാൻ

 

| ഉപസംഹാരം : പ്രതീക്ഷയുണ്ട്

ജീവിതത്തിന്റെ തണുത്തുറയുന്ന, കഠിനമായ കാറ്റിനെ നാമെല്ലാവരും അഭിമുഖീകരിക്കും. അഞ്ച് തവണ ക്യാൻസറിനെ അതിജീവിച്ച എന്റെ യാത്രയെ പ്രതിഫലിപ്പിക്കുന്ന ഞാൻ എഴുതിയ ഒരു ഗാനത്തിൽ നിന്നുള്ളതാണ് മുകളിലെ വരികൾ.

കൂടുതൽ വായിക്കാൻ

 


നിങ്ങളുടെ ഇൻബോക്സിൽ പ്രതിദിന ഇ-പ്രതിദിന ധ്യാനങ്ങൾ ലഭിക്കണമെങ്കിൽ, സൈൻ അപ്പ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക!
ഇവിടെ സൈൻ അപ്പ് ചെയ്യുക