വൈകാരിക ആരോഗ്യം ഈ ആഗോള മഹാമാരി കാലത്ത് തീർച്ചയായും വൻപ്രഹരം ഏറ്റുവാങ്ങുന്നു. നമ്മുടെ വൈകാരിക ആരോഗ്യത്തെ ഒരു ബാങ്ക് അക്കൗണ്ടായും നമ്മുടെ വികാരങ്ങളെ ഒരു കറൻസിയായും കരുതുകയാണെങ്കിൽ, നിക്ഷേപങ്ങളും പിൻവലിക്കുകളും ഉണ്ടായിട്ടുണ്ട്. ആഗോള മഹാമാരി, ലോക്ക്ഡൗൺ, സാമ്പത്തിക തകർച്ച, അനിശ്ചിതത്വമുള്ള ഭാവി തുടങ്ങി മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള മറ്റു പല പ്രശ്നങ്ങളും നമ്മുടെ വൈകാരിക ബാങ്കുകളിൽ നിന്ന് ധാരാളം പിൻവലിക്കലുകൾ നടത്തുന്നുണ്ട്. നമ്മളിൽ ചിലർ ബാങ്കിൽ പതിവായ നിക്ഷേപങ്ങൾ നടത്താൻ കഴിയാതെ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്നു.
ഏലീയാവും സമാനമായ ഒരു സാഹചര്യം അഭിമുഖീകരിച്ചു. ബാൽ പ്രവാചകൻമാരെ എതിരിട്ടതിനു ശേഷം തൻ്റെ വൈകാരികവും ആത്മീയവുമായ ബാങ്ക് ശൂന്യമായതു പോലെ അനുഭവപ്പെട്ടു. അതുകൊണ്ട്, ഈസേബെൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഭയചകിതനായി ഓടുകയല്ലാതെ മറ്റു പോംവഴികൾ തനിക്കില്ലായിരുന്നു. ഭാഗ്യവശാൽ, ഒരു വിദേശ രാജ്യത്തുള്ള ഒരു വിധവയുടെ സഹായം അദ്ദേഹം കണ്ടെത്തി. തൻ്റെ തകർന്ന മനോവികാരങ്ങളെ വീണ്ടെടുക്കാൻ വേണ്ട അഭയവും സുരക്ഷിതത്വവും ഇടവും അവിടെ ഉണ്ടായിരുന്നു.
വിഷാദരോഗത്തെ നേരിടാൻ നമുക്ക് ഉപയോഗിക്കാവുന്ന ഒരു സാദൃശം രൂപപ്പെടുത്തുന്നതിനുള്ള കണിശമായ വ്യഖ്യാനത്തിന് അപ്പുറം നമുക്ക് ഉപയോഗിക്കാവുന്ന ചില സത്യങ്ങൾ ഇതാ. തീർച്ചയായും, അവ സമഗ്രമല്ല, ചില കൂടുതൽ നിർദ്ദേശങ്ങൾ ചുവടെ നൽകിയിട്ടുമുണ്ട്. എന്നാൽ ഇവയാണ് നമുക്ക് ഏലീയാവിൻ്റെ അനുഭവത്തിൽ നിന്ന് അനുമാനിക്കാൻ കഴിയുന്നത്. അദ്ദേഹം മറ്റൊരു രാജ്യത്തിലേക്ക് ചെന്നു – ഇപ്പോൾ യാത്ര സാധ്യമല്ല എന്ന് എനിക്ക് അറിയാം, എന്നാൽ വ്യത്യസ്തമായ അന്തരീക്ഷം ആത്മാവിന് ഒരു ടോണിക്ക് ആണ്. നമുക്കായി കുറച്ച് ഇടം കണ്ടെത്താവുന്ന ഒരു സ്ഥലം.
തനിക്ക് ഭക്ഷണം നൽകാൻ കഴിയുന്ന ഒരാളെ അദ്ദേഹം കണ്ടെത്തി, ക്ഷാമ കാലം ആയിരുന്നെങ്കിലും ആഹാരം തീർന്നു പോയില്ല. ഭക്ഷണം തന്നെ ഒരു വൈദ്യ ചികിത്സയാണ്; നമ്മുടെ മനസ്സിനെയും ശരീരത്തെയും നന്നാക്കാനും നമ്മുടെ പ്രതിരോധശേഷിയെ പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു. അദ്ദേഹത്തിന് വിശ്രമിക്കാൻ ഒരു സ്ഥലം ഉണ്ടായിരുന്നു, സുഖപ്രാപ്തിക്ക് നല്ല ഉറക്കം അത്യാവശ്യമാണ്.
അതുകൊണ്ട്, നമ്മുടെ വൈകാരിക ബാങ്കുകളിൽ ഒരു പാട് തിരിച്ചെടുക്കലുകളും സ്വൽപം മാത്രം നിക്ഷേപങ്ങളും ആകുമ്പോൾ ശൂന്യമാകലിൻ്റെ അപകടത്തിൽ നാം ആകുന്നു. വിഷാദം എന്നത് നമ്മൾ അനുഭവിച്ചേക്കാവുന്ന ഒരു യഥാർത്ഥ അവസ്ഥയാണ്. “സുരക്ഷിത സ്ഥലത്തേക്ക് രക്ഷപ്പെടാനുള്ള” സമയമായിരിക്കാം അത്. തങ്ങളുടെ വൈകാരിക ബാങ്ക് നിറഞ്ഞിരിക്കുകയും തങ്ങളുടെ ലോകം ചുറ്റും തകരാതെ നിൽക്കുകയും ചെയ്യുന്നവർ സഹായം ആവശ്യമുള്ള ആർക്കെങ്കിലും ആ വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്ക് സൗഹൃദത്തിൻ്റെയും ലഭ്യമാക്കലിൻ്റെയും ഒരു അഭയസ്ഥാനം ആകുക.
വൈകാരിക ക്ഷോഭങ്ങളെ വേദപുസ്തകപരമായി മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ലേഖനങ്ങൾ ഇതാ
എല്ലാ ദിവസവും എൻ്റെ കൂടെ ജീവിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അധ്യാപിക എന്ന നിലയിലുള്ള ജോലിയിൽ ഞാൻ തളർന്നു പോയപ്പോഴാണ് എനിക്ക് വിഷാദരോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
എനിക്ക് വിഷാദരോഗം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അപരിചിതർക്ക് മാത്രം ഉള്ള എന്തോ ഒന്നായി അത് തോന്നിയിരുന്നു. കുറച്ച് വർഷങ്ങൾക്കു മുമ്പ് എൻ്റെ ഒരു അടുത്ത സുഹൃത്ത് വിഷാദവുമായി പോരാടിയപ്പോൾ പോലും, അവൾ അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ചില ആളുകൾക്ക്, അവർ വേണ്ടത്ര കഠിനമായി ശ്രമിച്ചാൽ മാത്രം ഒടുവിൽ രക്ഷപ്പെടുന്ന, വളരെ നിരാശയുള്ള സമയമായി ഞാൻ അതിനെ കരുതി.
നാമെല്ലാവരും ഏതെങ്കിലും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ഉത്കണ്ഠയെ കൈകാര്യം ചെയ്യുന്നു, ഇരുട്ടിനെ ഭയപ്പെടുന്നതിൻ്റെ ചെറിയ ഉത്കണ്ഠ മുതൽ പൂർണ്ണമായ ഉത്കണ്ഠ ആക്രമണം വരെ. ഉത്കണ്ഠ ബാധിക്കുമ്പോൾ, ദൈവത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ഓർക്കാൻ നമുക്ക് പ്രയാസമായിരിക്കും. നമ്മുടെ ഉടനടിയുള്ള സാഹചര്യങ്ങളിൽ കുടുങ്ങുമ്പോൾ, പിന്നോട്ട് നീങ്ങി വലിയ ചിത്രം കാണുന്നത് ബുദ്ധിമുട്ടായിത്തീരും.
സ്കൂളിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകുമ്പോഴോ, സമീപകാല വേർപിരിയലിൽ നിന്ന് കരകയറുമ്പോഴോ, നമ്മുടെ കുടുംബങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തപ്പോഴോ – ഏകാന്തതയുടെ പരിചിതവും ഒട്ടിപ്പിടിക്കുന്നതുമായ പിടിത്തം നമുക്കെല്ലാവർക്കും അനുഭവപ്പെട്ടിട്ടുണ്ട്.
ഞാൻ എല്ലായ്പോഴും അരക്ഷിതാവസ്ഥകളുമായി പോരാടിയിട്ടുണ്ട്. തെറ്റുകൾ എന്തു വില കൊടുത്തും തടയണം അല്ലെങ്കിൽ അതിനു കഴിയുമെന്ന് എന്നെ പഠിപ്പിച്ച ഒരു അന്തരീക്ഷത്തിലാണ് കുട്ടിയായിരിക്കുമ്പോൾ ഞാൻ വളർന്നത്. അത് സംഭവിക്കുകയാണെങ്കിൽ, അത് എൻ്റെ തെറ്റായിരിക്കണം. അതിനാൽ തികഞ്ഞവനായിരിക്കേണ്ടതിൻ്റെയും എൻ്റെ ഏറ്റവും മികച്ച പതിപ്പ് എല്ലാവർക്കും മുമ്പിൽ അവതരിപ്പിക്കേണ്ടതിൻ്റെയും ആവശ്യകത എനിക്ക് എല്ലായ്പോഴും തോന്നിയിട്ടുണ്ട്.