വായിക്കുക: ലൂക്കൊസ് 10:1-23

യേശു പറഞ്ഞു, “പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു” (വാ. 21)

എല്ലാ ഞായറാഴ്ചയും സഭാഹോളിന്റെ വരാന്തയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുകയാകും. പെട്ടെന്ന് ഒരു പാട്ടുപോലെ എന്റെ പേര് പറയും, മാർ – ലി – നാ! എന്നിട്ട് വേച്ച് നടന്ന് വരും. ഞങ്ങൾ ആലിംഗനം ചെയ്യും.” കണ്ടതിൽ സന്തോഷം“ എന്ന് ഞാൻ പറയുമ്പോഴെല്ലാം “കാണുന്നതിൽ സന്തോഷം” എന്ന് അവരും പറയും. “എനിക്ക് നിങ്ങളെ സ്നേഹമാണ്” എന്ന് ഞാൻ പറയുമ്പോൾ,” എനിക്കത് തീർച്ചയായും അറിയാം” എന്നവൾ പറയും. എന്റെ ഈ പ്രിയ സുഹൃത്ത് 75 വയസ്സ് ആയ, ഡിമെൻഷ്യ രോഗം ബാധിച്ചയാളാണെങ്കിലും കർത്താവിൽ എപ്പോഴും സന്തോഷവതിയാണ്. കർത്താവിനെയും അവളെ സ്നേഹിക്കുന്നവരെയും ശിശുസഹജമായി അവർ വിശ്വസിക്കുന്നു.

സാഹചര്യം പ്രതികൂലമായിട്ടും ഇത്ര സന്തോഷവതിയായ എന്റെ ഈ സുഹൃത്തിനെയോർത്ത് ഞാൻ അത്ഭുതം കൂറാറുണ്ട്. അവളുടെ ശരിയായ ആനന്ദം എന്നെ യേശുവിന്റെ ആനന്ദം വിവരിക്കുന്ന വേദഭാഗത്തെ ഓർമ്മിപ്പിക്കുന്നു. ലൂക്കൊസ് 10-ൽ, യേശു തന്റെ 72 ശിഷ്യന്മാരെ, താൻ സന്ദർശിക്കാനിരിക്കുന്ന പട്ടണങ്ങളിലേക്ക് തനിക്കു മുമ്പെ അയച്ചു (വാ. 1). അവർ അതിസന്തോഷത്തോടെയും ദൈവശക്തി കണ്ട അതിശയത്തോടെയും മടങ്ങി വന്നു. ”കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു” (വാ. 17). അവർ വിവരിച്ചത് എല്ലാം കേട്ടപ്പോൾ യേശു പരിശുദ്ധാത്മാവിലുള്ള ആനന്ദം കൊണ്ട് നിറഞ്ഞ് പറയുകയാണ്: “പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്ക് വെളിപ്പെടുത്തിയതു കൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതെ പിതാവെ, ഇങ്ങനെ നിനക്ക് പ്രസാദം തോന്നിയല്ലോ”(വാ. 21).

ദൈവത്തിന്റെ വഴികൾ എളിയവർക്ക്, യേശു ആരാണെന്ന് അവൻ അരുളിച്ചെയ്തത് വിശ്വസിക്കുന്നവർക്ക്, വെളിപ്പെടുന്നു.” നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയി വരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കുകയില്ല” (മത്തായി 18:3). ക്രിസ്തുവിനെ ശരണപ്പെട്ട്, നമ്മുടെ വഴികളും ലോക വഴികളും വിട്ട് അവന്റെ വഴികൾ അംഗീകരിക്കുമ്പോൾ നമ്മിൽ ആനന്ദം നിറയും. എന്റെ ആ സുഹൃത്തിനെ കാണുമ്പോഴെല്ലാം ഈ മനോഹരസത്യം ഞാൻ ഓർക്കും.

—മർലീന ഗ്രേവ്സ്

ചെയ്യാം

ചിന്തിക്കാം: മത്തായി 19:14 വായിച്ച്, ശിശുസഹജമായ വിശ്വാസത്തെക്കുറിച്ച് യേശുവിന്റെ വചനങ്ങൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കുക.

ചിന്തിക്കാം

താഴ്മയോടെ, യേശുവിൽ ആശ്രയിക്കുക എന്നത് എന്താണ് എന്ന് പഠിക്കുക. യഥാർത്ഥ സന്തോഷം അവനിൽ മാത്രമാണ് എന്നത് എന്തുകൊണ്ട് എന്ന് കണ്ടെത്തുക.


,,,,,

banner image