ഇന്നത്തെ ലോകത്ത് നമുക്ക് എങ്ങനെ ആദരവിന്റെ ഒരു ആത്മാവ് സൃഷ്ടിച്ചെടുക്കാം?

നാമാരും പരിപൂർണ്ണരല്ല! നമ്മുടെ പാപം നമ്മെ കുറവുള്ളവരാക്കിത്തീർത്തു.നമ്മുടെ മനുഷ്യ പ്രകൃതി നമ്മെ നമ്മെക്കുറിച്ച് തന്നെ കുറവുള്ളവരായി തോന്നിപ്പിക്കുന്നു. എന്നാൽ തന്നിൽത്തന്നെ സംതൃപ്തി കൈവരിക്കുന്നതിനുള്ള മാർഗം ബഹുമാനമാണ് – ദൈവത്തോടുള്ള ബഹുമാനം. എല്ലാ ലോകവീക്ഷണവും ആത്മീയ വളർച്ചയുടെയും ധാർമ്മികതയുടെയും ഉപാധിയായി ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. എന്നാൽ ക്രിസ്തീയ ലോക വീക്ഷണം ജീവിതത്തിന് കൂടുതൽ ആഴത്തിലുള്ള അർത്ഥം നൽകുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ആദരവ് വളരാൻ സഹായിക്കുന്നതിന് ധ്യാന ചിന്തകളുടെ ഈ ശേഖരത്തിലൂടെ ഒരു യാത്ര നടത്താം.


 

| ദിവസം 1: അത്ഭുത മന്ത്രി

വളരെ പ്രശസ്തമായ ഒരു കോമിക് സ്ട്രിപ്പിൽ ലൂസി ഒരു താൽക്കാലിക ഓഫീസ് സ്ഥാപിക്കുകയും ചെറിയ തുകയ്ക്ക് താൻ ഉപദേശങ്ങൾ നൽകുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ചാർലി ബ്രൗൺ സമീപിച്ച് തനിക്ക് എങ്ങനെ അവഗണിക്കപ്പെടുന്നുവെന്നും പ്രാധാന്യമില്ലാത്തവനാണെന്നും തോന്നുന്നുവെന്ന് അവളോട് പറയുന്നു. താല്പര്യം ഏതുമില്ലാതെ ആ ‘കൗൺസിലർ’ നിസ്സാരമായി …

കൂടുതൽ വായിക്കാൻ

 

| ദിവസം 2: അല്പം തെറ്റുക

“അയ്യോ… ഞാനിനി പൂർണനല്ല.” ഞാൻ ഉള്ളിൽ ഞരങ്ങി. വീട്ടിൽ 42 ഇഞ്ച് ടെലിവിഷൻ സ്ഥാപിച്ചപ്പോഴാണ് ഈ തിരിച്ചറിവ് എനിക്കുണ്ടായത്. നിറം നന്നായിരിക്കുന്നു, ശബ്ദവും തികഞ്ഞതായിരുന്നു പക്ഷേ സബ്ടൈറ്റിലിന് എന്ത് പറ്റി? എന്തുകൊണ്ടാണത് ഇത്രക്ക് മങ്ങിയിരിക്കുന്നത്? എനിക്കെന്റെ സാധാരണ കാഴ്ച നഷ്ടപ്പെട്ടു! എന്റെ ഇടതുകണ്ണിന്റെ കാഴ്ച കുറച്ചു കുറവാണെന്ന് എന്റെ …

കൂടുതൽ വായിക്കാൻ

 

| ദിവസം 3: രഹസ്യ ദാതാവ്

ശാരീരിക വൈകല്യമുള്ള ഒരു വിമുക്തഭടനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീർന്നു, പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു, അത് അവന്റെ വേദന വർധിപ്പിച്ചു. എന്നിട്ടും തന്റെ ഭാര്യയെയും കുഞ്ഞിനെയും ശുശ്രൂഷിക്കാൻ അവൻ പരമാവധി ശ്രമിച്ചു. എല്ലാ ആഴ്ചയും ഒരു പുഷ്-മോവർ …

കൂടുതൽ വായിക്കാൻ

 

| ദിവസം 4: പിതാവില്ലാത്തവരല്ല

തന്റെ പിതാവില്ലാത്തവരുടെ തലമുറ എന്ന പുസ്തകത്തിൽ ജോൺ സോവേഴ്സ് ഇങ്ങനെ എഴുതുന്നു, “25 ദശലക്ഷം കുട്ടികൾ ഏക മാതാപിതാക്കളുടെ ഭവനത്തിൽ വളരുന്ന ഈ തലമുറയല്ലാതെ ഇത്രയും പിതാക്കന്മാരുടെ അസാന്നിധ്യം മറ്റൊരു തലമുറയും കണ്ടിട്ടില്ല.” എന്റെ സ്വന്തം അനുഭവത്തിൽ ഞാൻ തെരുവിൽ എന്റെ പിതാവിനെ കണ്ടുമുട്ടിയാലും ഞാൻ തിരിച്ചറിയുമായിരുന്നില്ല. 

കൂടുതൽ വായിക്കാൻ

 

| ദിവസം 5: നിവർന്നുനിൽക്കുക

എനിക്കെന്നെത്തന്നെ രക്ഷിക്കാനും വിശുദ്ധീകരിക്കാനും സാധ്യമല്ല; പാപത്തിനു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിയില്ല; എനിക്കു ലോകത്തെ വീണ്ടെടുക്കാനാകില്ല; തെറ്റിനെ ശരിയാക്കാനും കലർപ്പുള്ളതിനെ നിർമ്മലമാക്കാനും അശുദ്ധമായതിനെ ശുദ്ധമാക്കാനും എനിക്കു കഴിയില്ല. അതെല്ലാം ദൈവത്തിന്റെ പരമാധികാര പ്രവൃത്തികളാണ്. ക്രിസ്തു യേശു ചെയ്തതിൽ …

കൂടുതൽ വായിക്കാൻ

 


| ദിവസം 6: ജീവിതത്തിന്റെ ദൈവിക നിയമം

ഈ വാക്യങ്ങളിലെ നമ്മുടെ കർത്താവിന്റെ പ്രബോധനം എല്ലാ മനുഷ്യരോടും നമ്മുടെ പെരുമാറ്റത്തിൽ ഔദാര്യമുള്ളവരായിരിക്കുക എന്നതാണ്. ആത്മീയ ജീവിതത്തിൽ സഹജമായ ആഗ്രഹങ്ങൾക്കനുസരിച്ചു നടക്കുന്നതിൽ സൂക്ഷിച്ചു കൊള്ളുക. എല്ലാവർക്കും സഹജമായ ഇഷ്ടങ്ങളുണ്ട്; ചിലരെ …

കൂടുതൽ വായിക്കാൻ

 


| ദിവസം 7: യേശുക്രിസ്തുവിൻ്റെ പരിപൂർണത

പുതിയ നിയമത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ യാതൊന്നും ഇന്നത്തെ ഭക്തി പ്രസ്ഥാനങ്ങൾക്കില്ല: അവക്കൊന്നും യേശുക്രിസ്തുവിൻ്റെ മരണത്തെ ആവശ്യമില്ല, വേണ്ടത് ഭക്തിസാന്ദ്രമായ അന്തരീക്ഷവും പ്രാർത്ഥനയും ധ്യാനവും മാത്രമാണ്. ഈ തരത്തിലുള്ള അനുഭവങ്ങൾ അലൗകികമോ അത്ഭുതകരമോ അല്ല, …

കൂടുതൽ വായിക്കാൻ

 


അതിനാൽ, മറ്റ് പിതാക്കന്മാരെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇമെയിൽ ഇൻബോക്സിൽ ഞങ്ങളുടെ പ്രതിദിന ധ്യാനചിന്തകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക