കലാകാരനായ സിഗിസ്മണ്ട് ഗോയെറ്റ്സെ വിക്ടോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിനെ “മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും” എന്ന് പേരിട്ട പെയിന്റിംഗ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. അതിൽ ഗോയെറ്റ്സെയുടെ തന്നെ തലമുറയിലെ ആളുകളാൽ ചുറ്റപ്പെട്ട കഷ്ടം സഹിക്കുന്ന, കുറ്റം വിധിക്കപ്പട്ട യേശുവിനെ അദ്ദേഹം ആവിഷ്ക്കരിച്ചു. അവർ തങ്ങളുടെ സ്വന്ത താല്പര്യങ്ങളിൽ – കച്ചവടം, കാല്പനികം, രാഷ്ട്രീയം – മുഴുകിയിരുന്നതുകൊണ്ട് രക്ഷകന്റെ ത്യാഗത്തെക്കുറിച്ച് അത്ഭുതകരമാം വിധം അവബോധമില്ലാതെ ഇരുന്നു. യേശുവിന്റെ ക്രൂശിന്റെ ചുവട്ടിലിരുന്ന കൂട്ടത്തെപ്പോലെ അവനോട് നിസംഗത കാട്ടിയ ആൾക്കൂട്ടത്തിനും, അവർ കാണാതെ പോയത് എന്താണെന്നോ ആരെയാണെന്നോ ഒരു രൂപവുമില്ലായിരുന്നു. 

നമ്മുടെ കാലത്തും വിശ്വാസികള്ക്കും അവിശ്വാസികള്ക്കും ഒരുപോലെ നിത്യതയില് നിന്നും എളുപ്പത്തില് ശ്രദ്ധ തെറ്റിപ്പോകും. ശ്രദ്ധ പതറലിന്റെ ഈ മൂടല് മഞ്ഞിനെ, ദൈവത്തിന്റെ മഹാസ്നേഹത്തിന്റെ സത്യത്താല് എങ്ങനെ ക്രിസ്തുവിശ്വാസികള്ക്ക് ഭേദിക്കാന് സാധിക്കും? ദൈവത്തിന്റെ മക്കള് എന്ന നിലയില് പരസ്പരം സ്നേഹിച്ചു കൊണ്ട് നമുക്ക് തുടങ്ങാം. യേശു പറഞ്ഞു. “നിങ്ങള്ക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങള് എന്റെ ശിഷ്യന്മാര് എന്ന് എല്ലാവരും അറിയും” (യോഹന്നാൻ 13:35). 

പക്ഷേ യഥാര്ത്ഥ സ്നേഹം അവിടെ അവസാനിക്കുന്നില്ല. ആളുകളെ രക്ഷകനിലേക്കു അടുപ്പിക്കാനുള്ള പ്രത്യാശയില് സുവിശേഷം പങ്കുവച്ചുകൊണ്ട് നാം ആ സ്നേഹം വ്യാപിപ്പിക്കുന്നു. പൗലൊസ് എഴുതുന്നതുപോലെ നാം “ക്രിസ്തുവിനുവേണ്ടി സ്ഥാനപതികള്” ആകുന്നു (2 കൊരിന്ത്യര് 5:20). 

ഇങ്ങനെ നമുക്ക് അന്യോന്യവും ലോകത്തോടും അത്യന്തം ആവശ്യമായ ദൈവസ്നേഹത്തെ ക്രിസ്തുവിന്റെ ശരീരമെന്ന നിലയില് പ്രതിഫലിക്കാനും പ്രദര്ശിപ്പിക്കാനും കഴിയുന്നു. അവന്റെ ആത്മാവിനാല് ശക്തീകരിക്കപ്പെട്ട ഈ രണ്ട് പ്രയത്നങ്ങളും യേശുവിലുള്ള ദൈവസ്നേഹം കാണുന്നതില് നിന്ന് നമ്മെ തടയുന്ന ആകര്ഷണങ്ങളെ ഭേദിക്കുന്നതില് ഒരു ഭാഗമാകട്ടെ.