ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നടന്ന വെൽഷ് ഉണർവ്വുകളിൽ, ബൈബിൾ അധ്യാപകനും എഴുത്തുകാരനുമായ ജി. കാംപ്ബെൽ മോർഗൻ താൻ നിരീക്ഷിച്ച കാര്യങ്ങൾ വിവരിച്ചു. “വിശുദ്ധ ഗാനത്തിന്റെ വൻ തിരമാലകളുടെ ഓളത്തിന്മേൽ”, ദൈവീക പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ചലിച്ചിരുന്നു, എന്ന് അദ്ദേഹം വിശ്വസിച്ചു. മോർഗൻ ഇപ്രകാരം എഴുതി: സ്വമേധയുള്ള പ്രാർത്ഥനകൾ, ഏറ്റുപറച്ചിൽ, ആത്മപ്രചോദിത ഗാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഗീതത്തിന്റെ ഏകീകൃത സ്വാധീനം, അദ്ദേഹം യോഗങ്ങളിൽ കണ്ടു. ആരെങ്കിലും അവരുടെ വൈകാരികതയാൽ നിയന്ത്രണം മാറിപ്പോകുകയോ ദീർഘമായ് പ്രാർത്ഥിക്കുകയോ, മറ്റുള്ളവർക്ക് ഉൾക്കൊള്ളുവാൻ കഴിയാത്ത തരത്തിൽ സംസാരിക്കുകയോ ചെയ്താൽ, ആരെങ്കിലും പതുക്കെ പാടുവാൻ തുടങ്ങുമായിരുന്നു. മറ്റുള്ളവർ മൃദുവായി ചേരുകയും, മറ്റെല്ലാ ശബ്ദവും മുങ്ങിപ്പോകുന്നതു വരെ ഗായകസംഘഗാനം ഉയർന്നു വരികയും ചെയ്യും.
സംഗീതത്തിന് ഒരു പ്രധാന പങ്കുള്ള തിരുവെഴുത്തുകളിലാണ് മോർഗൻ വിവരിക്കുന്ന ഗാനത്തിലെ പുതുക്കത്തിന്റെ കഥയുള്ളത്. വിജയങ്ങൾ ആഘോഷിക്കുവാൻ സംഗീതം ഉപയോഗിച്ചിരുന്നു (പുറപ്പാട് 15:1-21); ആലയത്തിന്റെ ആരാധനമയമായ സമർപ്പണത്തിൽ (2 ദിനവൃത്താന്തം 5:12-14); സൈനിക തന്ത്രത്തിന്റെ ഭാഗമായി (20:21-23). ബൈബിളിന്റെ മദ്ധ്യഭാഗത്ത് നമുക്ക് ഒരു പാട്ടുപുസ്തകം കണ്ടെത്തുവാൻ സാധിക്കും (സങ്കീർത്തനങ്ങൾ 1-150). എഫേസ്യർക്ക് പൗലോസ് എഴുതിയ പുതിയ നിയമ ലേഖനത്തിൽ, ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും” (എഫെസ്യർ 5:19).
സംഘർഷങ്ങളിൽ, ആരാധനയിൽ, മുഴുവൻ ജീവിതത്തിലും, ഒരു ശബ്ദം കണ്ടെത്തുവാൻ, നമ്മുടെ വിശ്വാസത്തിന്റെ സംഗീതം നമ്മെ സഹായിക്കുന്നു. പഴയതും പുതിയതുമായ പൊരുത്തങ്ങളിൽ നാം വീണ്ടും വീണ്ടും നവീകരിക്കപ്പെടുന്നത് നമ്മുടെ ശക്തിയാലോ ബലത്താലോ അല്ല, പ്രത്യുത പരിശുദ്ധാത്മാവിനാലും ദൈവത്തിനായുള്ള നമ്മുടെ ഗാനങ്ങളാലും ആണ്.
കാതോർക്കുന്നവർക്കായ് ആത്മാവിന് ഒരു പാട്ട് ഉണ്ട്.