പാട്ടുപാടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പീറ്റര്‍ ഇഷ്ടപ്പെടുന്നു. ഒരു ദിവസം ഞങ്ങള്‍ അവന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഒരു പരിചാരിക വല്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചു. അവന് അവളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു, എന്നിട്ട് അവളെ ആശ്വസിപ്പിക്കാന്‍ ആകര്‍ഷകമായ, ഉല്ലാസകരമായ ഒരു ഗാനം ആലപിക്കാന്‍ തുടങ്ങി. ”ശരി, ദയയുള്ള സര്, നിങ്ങള്‍ എന്റെ ദിവസത്തെ സന്തോഷകരമാക്കി. വളരെയധികം നന്ദി, ”അവള് ഒരു വലിയ പുഞ്ചിരിയോടെ പറഞ്ഞു, എന്നിട്ട് ഞങ്ങളുടെ ഓര്‍ഡര്‍ എഴുതിയെടുത്തു.
സെഫന്യാവിന്റെ പുസ്തകം തുറക്കുമ്പോള്‍, ദൈവം പാടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് നമുക്കു കാണാം. തന്റെ മക്കള്‍ക്കുവേണ്ടിയും അവരോടൊപ്പവും പാടാന്‍ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞനെന്ന നിലയില്‍ ദൈവത്തെ വിശേഷിപ്പിച്ചുകൊണ്ട് പ്രവാചകന് തന്റെ വാക്കുകളാല്‍ ദൈവത്തിന്റെ ഒരു ചിത്രം വരച്ചു. ദൈവം ”നിന്റെ ദൈവമായ യഹോവ; രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന് നിന്നില്‍ അത്യന്തം സന്തോഷിക്കും; … പാട്ടോടെ അവന് നിന്നില്‍ ആനന്ദിക്കും” (3:17). തന്റെ കാരുണ്യത്താല്‍ രൂപാന്തരപ്പെട്ടവരോടൊപ്പം എന്നേക്കും സന്നിഹിതനാകാമെന്ന് ദൈവം വാഗ്ദാനം ചെയ്തു. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല! ”ഘോഷിച്ചാനന്ദിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിക്കുകയും ചെയ്യുവാന്‍” അവന് തന്റെ ജനത്തെ ഒപ്പം ക്ഷണിക്കുന്നു (വാ. 14).
ദൈവത്തോടൊപ്പവും അവരുടെ രക്ഷകനെന്ന നിലയില്‍ യേശുവില്‍ ആശ്രയിച്ച എല്ലാവരോടും ഒപ്പവും ആയിരിക്കുന്ന ദിവസത്തെ നമുക്ക് സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമുക്കുവേണ്ടിയും അല്ലാതെയും പാട്ടുകള്‍ പാടുന്നതും അവന്റെ സ്നേഹവും അംഗീകാരവും സ്വീകാര്യതയും അനുഭവിക്കുന്നതും എത്ര അത്ഭുതകരമായിരിക്കും.
ദൈവത്തോടുള്ള സ്നേഹം നിങ്ങള്‍ക്ക് എങ്ങനെ ആഘോഷിക്കാന്‍ കഴിയും? ഇന്ന് അവന് നിങ്ങളോടൊപ്പവും നിങ്ങളെയും കുറിച്ച് ഏത് ഗാനമായിരിക്കും ആലപിക്കുന്നത്?
സ്വര്‍ഗ്ഗീയപിതാവേ, യേശുവിനോടുള്ള അങ്ങയുടെ വിശ്വസ്തത നിമിത്തം, അങ്ങു ഞങ്ങളെ സ്വീകരിക്കുക മാത്രമല്ല, ഞങ്ങളോടൊപ്പം ആഘോഷിക്കുകയും അങ്ങയുടെ മക്കളായ ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ സ്നേഹത്തിനു നന്ദി.