പ്രാദേശിക ഹൈസ്കൂള്‍ കായിക ഇനങ്ങളില്‍, സ്റ്റാന്‍ഡുകളിലെ ഏറ്റവും വലിയതും ആളുകള്‍ അറിയുന്നവനുമായ വ്യക്തിയായിരുന്നു ടെഡ്. ഒരു അധഃപതിച്ച അവസ്ഥയിലേക്ക് നീങ്ങുന്നതിനുമുമ്പ് ആറടി ആറ് ഇഞ്ച് ഉയരവും 100 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ടായിരുന്ന ടെഡിന്, സ്കൂള്‍ പരിപാടികളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവ് ഐതിഹാസികമായിരുന്നു.
ആളുകളെ സന്തോഷിപ്പിക്കുന്നതിലൂടെ മാത്രമായിരുന്നില്ല ടെഡ് തന്റെ സമൂഹത്തില്‍ പ്രശസ്തി നേടിയത്. ഒരു യുവാവ് എന്ന നിലയില്‍ മദ്യപാനാസക്തിക്കടിമയായതും ആയിരുന്നില്ല ഇതിന്റെ കാരണം. മറിച്ച്, ദൈവത്തോടും തന്റെ കുടുംബത്തോടുമുള്ള സ്നേഹത്തിനും, അവന്റെ ഔദാര്യമനോഭാവത്തിനും ദയയ്ക്കും ആണ് അവന് ഓര്‍മ്മിക്കപ്പെടുന്നത്. അവന്റെ ജീവിതത്തെ ആഘോഷിച്ച നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ശവസംസ്കാര ശുശ്രൂഷയില്‍,’ സുവിശേഷത്തിലൂടെ യേശുവിന്റെ ശക്തിയാല്‍ അന്ധകാരത്തില്‍ നിന്ന് രക്ഷിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ഊര്‍ജ്ജസ്വലമായ ക്രിസ്തുസദൃശ്യമായ വഴികളെക്കുറിച്ച് സാക്ഷ്യം വഹിക്കാന്‍ ഒന്നിനു പുറകേ ഒന്നായി ആളുകള്‍ മുന്നോട്ട് വന്നു.
എഫെസ്യര്‍ 5:8ല്‍, ‘മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു” എന്ന് പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു, എന്നാല്‍ പെട്ടെന്നു തന്നെ രേഖപ്പെടുത്തി, ഇപ്പോഴോ നിങ്ങള്‍ ‘കര്‍ത്താവില്‍ വെളിച്ചം ആകുന്നു…. വെളിച്ചത്തിലുള്ളവരായി നടന്നുകൊള്വിന്.’ യേശുവിലുള്ള ഓരോ വിശ്വാസിയുടെയും വിളി ഇതാണ്. ടെഡിനെപ്പോലെ, വെളിച്ചത്തിന്റെ മക്കള്‍ക്കും ഈ ലോകത്തില്‍ അന്ധകാരത്തില്‍ മുഴുകിയിരിക്കുന്നവര്ക്കു വാഗ്ദാനം ചെയ്യാന്‍ ധാരാളം ഉണ്ട്. ‘ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികള്‍” ഒഴിവാക്കണം (വാ. 3-4, 11 കാണുക). നമ്മുടെ സമൂഹങ്ങളിലും ലോകമെമ്പാടുമുള്ളവര്‍ക്ക് യേശുവിന്റെ പ്രകാശം ഏറ്റുവാങ്ങിയവരുടെ പ്രകാശപൂരിതവും വ്യതിരിക്തവുമായ സാക്ഷ്യം ആവശ്യമാണ് (വാ. 14). എത്രത്തോളം വ്യതിരിക്തമാണ്? വെളിച്ചം ഇരുട്ടില്‍ നിന്ന് എത്ര വ്യത്യസ്തമാണോ അത്രത്തോളം.
ഈ ലോകത്തില്‍ ക്രിസ്തുവിന്റെ വെളിച്ചം പ്രചരിപ്പിക്കാന്‍ നമ്മള് മടിക്കുന്നതിന്റെ ചില കാരണങ്ങള്‍ എന്തൊക്കെയാണ്? അവന്റെ വെളിച്ചം ആവശ്യമായിരിക്കുന്ന, നിങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ ഏതെല്ലാമാണ്?
പിതാവേ, വെളിച്ചമായിരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ നിഷ്ക്രിയത്വം എന്നോട് ക്ഷമിക്കണമേ. ഈ ലോകത്തിലെ ഇരുണ്ട ഇടങ്ങളിലേക്ക് എന്നെ നയിക്കുകയും വെളിച്ചമായി ഉപയോഗിക്കുകയും ചെയ്യണമേ.