ഏറ്റവും വലിയ പരാജയത്തിന്റെ നിമിഷങ്ങളില്‍, വളരെ വൈകിപ്പോയി എന്നും ഉദ്ദേശ്യവും മൂല്യവുമുള്ള ഒരു ജീവിതത്തിനായുള്ള അവസരം നമുക്കു നഷ്ടപ്പെട്ടു എന്നും വിശ്വസിക്കാന്‍ എളുപ്പമാണ്. പരമാവധി സുരക്ഷയുള്ള ഒരു ജയിലിലെ മുന്‍ തടവുകാരനായ ഏലിയാസ് അങ്ങനെയാണ് ഒരു തടവുകാരനെന്ന തോന്നലിനെ വിശേഷിപ്പിച്ചത്. ‘എന്റെ വാഗ്ദത്തങ്ങള്‍ … തകര്‍ന്നടിഞ്ഞു. . . എന്റെ സ്വന്തം ഭാവിയുടെ വാഗ്ദത്തങ്ങള്‍, ഞാന്‍ ആരായിത്തീരുമെന്നുള്ള വാഗ്ദത്തങ്ങള്‍.’
അതൊരു കോളേജിന്റെ ‘ജയില്‍ ഇനിഷ്യേറ്റീവ്” കോളജ് ഡിഗ്രി പ്രോഗ്രാമായിരുന്നു. അതാണ് ഏലിയാസിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്. ആ പ്രോഗ്രാമില്‍ അദ്ദേഹം ഒരു സംവാദ ടീമില്‍ പങ്കാളിയായി. അവര്‍ 2015 ല്‍ ഹാര്‍വാഡില്‍ നിന്നുള്ള ഒരു ടീമുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും വിജയിക്കുകയും ചെയ്തു. ഏലിയാസിനെ സംബന്ധിച്ചിടത്തോളം, ‘ടീമിന്റെ ഭാഗമായത്്. . . ഈ വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു.’
യേശുവിലുള്ള ദൈവസ്നേഹത്തിന്റെ സുവാര്‍ത്ത നമുക്കും ഉള്ള സുവാര്‍ത്തയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ സമാനമായ ഒരു പരിവര്‍ത്തനം നമ്മുടെ ഹൃദയത്തിലും സംഭവിക്കുന്നു. അത് വളരെ വൈകിയിട്ടില്ല, എന്നു നാം അത്ഭുതത്തോടെ മനസ്സിലാക്കാന്‍ തുടങ്ങുന്നു. ദൈവത്തിന്റെ കൈയില്‍ ഇപ്പോഴും എനിക്കായി ഒരു ഭാവിയുണ്ട്.
അത് സമ്പാദിക്കാനോ നഷ്ടപ്പെടുത്താനോ കഴിയാത്ത ഒരു ഭാവിയാണ്, അത് ദൈവത്തിന്റെ അതിരറ്റ കൃപയെയും ശക്തിയെയും മാത്രം ആശ്രയിച്ചിരിക്കുന്നു (2 പത്രൊസ് 1:23). ലോകത്തിലും നമ്മുടെ ഹൃദയങ്ങളിലും ഉള്ള നിരാശയില്‍ നിന്നും നാം വിടുവിക്കപ്പെടുന്നതും പകരം അവന്റെ ‘മഹത്വത്താലും നന്മയാലും” നിറയപ്പെടുന്നതുമായ ഒരു ഭാവിയാണത് (വാ. 3). ക്രിസ്തുവിന്റെ സങ്കല്‍പ്പിക്കാനാവാത്ത വാഗ്ദത്തങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ട ഭാവി (വാ. 4); ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യ” ത്തിലേക്കു രൂപാന്തരപ്പെടുന്ന ഒരു ഭാവി (റോമര്‍ 8:21).
'നാം നേടിയെടുക്കാത്ത'' കൃപയും സ്നേഹവും സ്വീകരിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് ബുദ്ധിമുട്ടുണ്ടാകുന്നത്? ദൈവത്തിന്റെ ദൃഷ്ടിയില് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത സൗന്ദര്യം നിറഞ്ഞ ഒരു ഭാവി ഉണ്ടെന്ന് പരിഗണിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ സ്പര്‍ശിക്കും?
യേശുവേ, ചില ദിവസങ്ങളില്‍ എനിക്ക് ആകെ കാണാന്‍ കഴിയുന്നത് ഞാന്‍ എന്നെയും മറ്റുള്ളവരെയും നിരാശപ്പെടുത്തിയ വഴികള്‍, ഞാന്‍ സ്വപ്നം കണ്ട ഭാവി തകര്‍ത്ത വഴികള്‍ എന്നിവയാണ്. അങ്ങയില്‍ ഞാന്‍ കണ്ടെത്തുന്ന ഭാവിയുടെ മാറ്റമില്ലാത്ത സൗന്ദര്യം കാണാന്‍ എന്നെ സഹായിക്കണമേ.