പരോളിലിറങ്ങിയ കുറ്റവാളി ജീൻ വാൽ ജീൻ ഒരു പുരോഹിതന്റെ വെള്ളിപ്പാത്രം മോഷ്ടിക്കുന്നിടത്താണ് പാവങ്ങൾ (ഒരു ഫ്രഞ്ച് ചരിത്ര നോവൽ) ആരംഭിക്കുന്നത് . അയാൾ പിടിക്കപ്പെടുകയും ഖനിയിലേക്ക് തിരികെ കൊണ്ടു പോകുമെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ താൻ ആ വെള്ളി വാൽ ജീനിനു നൽകിയതാണെന്ന് അവകാശപ്പെട്ട് പുരോഹിതൻ എല്ലാവരേയും ഞെട്ടിക്കുന്നു. പോലീസ് പോയതിനു ശേഷം “നീ ഇനി തിന്മക്കല്ല നന്മക്കുള്ളവനാണ് എന്ന് അയാൾ കള്ളനോട് പറഞ്ഞു.”
ഇത്ര ഉദാരമായ സ്നേഹം വിരൽ ചൂണ്ടുന്നത് സർവ്വ കൃപയുടേയും ഉറവിടമായ സ്നേഹത്തിലേക്കാണ്. ആ നഗരത്തിൽ തന്നെ രണ്ടു മാസം മുൻപ് അവർ യേശുവിനെ ക്രൂശിച്ചു എന്ന് പെന്തക്കോസ്ത് ദിനത്തിൽ കേൾവിക്കാരോടു പത്രോസ് പറഞ്ഞു. തകർന്ന ഹൃദയനുറുക്കത്തോടെ അവരെന്തു ചെയ്യണം എന്ന് ജനം ചോദിച്ചു. “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ“ (അപ്പോ.പ്രവൃത്തികൾ 2:38) എന്ന് പത്രോസ് മറുപടി പറഞ്ഞു. അവർ അർഹിച്ചിരുന്ന ശിക്ഷ യേശു സഹിച്ചു. ഇപ്പോൾ അവർ അവനിൽ വിശ്വസിച്ചാൽ അവരുടെ പിഴ ക്ഷമിക്കപ്പെടും.
ഓ, കൃപയുടെ വിരോധാഭാസം. ക്രിസ്തുവിന്റെ മരണത്താൽ മാത്രമേ ജനങ്ങൾക്ക് പാപക്ഷമ ലഭിക്കുകയുള്ളൂ—അവരാണ് ആ മരണത്തിനു ഉത്തരവാദികൾ. ദൈവം എത്ര കൃപാലുവും ശക്തനുമാണ്! മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ പാപം ഉപയോഗിച്ചു നമുക്ക് രക്ഷ സാധിപ്പിച്ചു. ക്രിസ്തുവിനെ ക്രൂശിച്ച പാപം കൊണ്ട് ദൈവം മുൻപേ ഇങ്ങനെ ചെയ്തെങ്കിൽ, അവനു നന്മയായി മാറ്റാൻ കഴിയാത്തത് ഒന്നുമില്ലെന്ന് നാം ഊഹിച്ചക്കാം. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്…സകലവും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്ന” ആ ദൈവത്തിൽ ആശ്രയിക്കാം. (റോമർ 8:28)
നിങ്ങൾ നിങ്ങളേത്തന്നെ യേശുവിനു സമർപ്പിച്ചോ? ഇല്ലെങ്കിൽ നിങ്ങളെ തടയുന്നതെന്താണ്? സമർപ്പിച്ചെങ്കിൽ നിങ്ങളുടെ ഭയങ്ങൾ കൂടെ അവനെ ഏൽപ്പിക്കുന്നതിന്റെ അർത്ഥം എന്തായിരിക്കും?
പ്രിയ പിതാവേ, എന്നെ എന്റെ പാപത്തിൽ നിന്നും രക്ഷിച്ച ഉദാര സ്നേഹത്തിനായി നന്ദി. എന്റെ എല്ലാ ഭയങ്ങളും നീക്കി നിന്നെ ആശ്രയിക്കുവാനായി എന്നെ സഹായിക്കണമേ.
ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധത്തേക്കുറിച്ച് ODB.org/personal-relationship ൽ കൂടതലറിയൂ